0%

Chapter Title : അജുവിന്‍റെ കുടുംബവും നിഷയുടെ സ്വപ്നവും 2 [Achu Raj]

Author : Achuraj Read All Parts 3.1K

ഇങ്ങോട്ട് ഫോണ്‍ ചെയ്ത് പറഞ്ഞിട്ട് വന്നിട്ടുള്ളത്”
“അതെ നീ ഒന്നും ഞങ്ങളോട് പറയുകയുമില്ല ചോദിക്കുകയുമില്ല ..ഞങ്ങള്‍ നിന്‍റെ ആരുമല്ലല്ലോ”
“ഓ വന്നപ്പോളെ തുടങ്ങി”
അഭി തല ചൊറിഞ്ഞു കൊണ്ട് അടുത്തുള്ള മേശയില്‍ ആ കവറുകള്‍ വച്ചു..
“അയ്യോ ഞാന്‍ ഒന്നും പറയുന്നില്ല...നീ നിന്‍റെ കാര്യം മാത്രം നോക്കുന്നവന്‍ അല്ലെ എന്നേലും ചെയ്യ്‌ “
“ഹാ അമ്മെ എന്തായിത് ഏട്ടന്‍ വന്നു കയറിയതല്ലേ ഉള്ളു..ഒന്ന് മിണ്ടാതിരി”
അജു നിര്‍മലയെ ശാസിച്ചു..
“പറഞ്ഞോട്ടെ...അല്ലെങ്കിലും അമ്മക്ക് നിന്നോട് മാത്രമല്ലേ സ്നേഹമുള്ളൂ...ഞാന്‍ അമ്മയുടെ മകന്‍ ആണെന്ന പരിഗണന കൂടെ എനിക്കില്ല”
അല്‍പ്പം പോലും ആത്മാര്‍ഥത ഇല്ലാതെ ആണ് അഭി അത് പറഞ്ഞത്..
“അതേടാ...നീ തന്നെ അത് പറയണം...പഠിക്കണം എന്ന നിന്‍റെ വാശി കാരണം ധാ നിന്‍റെ ഈ നില്‍ക്കുന്ന അനിയന്‍ പാടത്തെക്കിറങ്ങിയത് ..നീ നോക്കി നടത്തേണ്ട കുടുംബം നോക്കി നടത്തുന്നത്...പഠിച്ചു ഒരു ജോലി ആയപ്പോള്‍ തന്നിഷ്ട്ടത്തിനു നീ തന്നെ നിന്‍റെ കല്യാണം ഉറപ്പിച്ചു...ഇതാണോ സ്നേഹമുള്ള ഒരു മകന്‍ ചെയ്യേണ്ടത്”

“അല്ലെങ്കിലും അമ്മക്ക് എപ്പോളും അവന്‍റെ കാര്യമല്ലേയുള്ളൂ”
“അതെ അത്ര തന്നെ ഉള്ളു...പെറ്റ തള്ളക്കു ഒരു നേരത്തെ ഭക്ഷണം പോലും വാങ്ങി തരാത്ത നിന്നെ ഞാന്‍ പിന്നെ എങ്ങനെ കാണണം”
“ഓ അമ്മെ ഒന്ന് മിണ്ടാതിരുന്നെ..വെറുതെ ഓരോന്ന് പറഞ്ഞു”
അജു വീണ്ടും ഇടയ്ക്കു കയറി...നിര്‍മല അവനെ രോഷത്തോടെ നോക്കി..
“ഇതാണ് ഞാന്‍ ഈ വീട്ടിലേക്കു വരാത്തത്”
“ഓ എന്‍റെ ഏട്ട ഇനി നീ കൂടെ തുടങ്ങണ്ട...അമ്മ അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞതാ...നീ പോയി വസ്ത്രം മാറി വല്ലതും കഴിക്കാന്‍ നോക്ക്....അമ്മെ അവനു കഴിക്കാന്‍ കൊടുക്ക്‌”

💬 Comments

View all comments