0%

Chapter Title : അകലുമ്പോൾ അടുക്കുന്നവർ [Simona]

Author : സിമോണ Read All Parts 400

ദിവസങ്ങളോളം ബ്രെഡും ബിസ്ക്കറ്റും തിന്നവൻ ചോറ് കണ്ടപോലുള്ള എന്റെ ആക്രാന്തം കണ്ട് കുക്കിന് വരെ സംശയമായി…. ഇനി ഞാനെങ്ങാൻ ചപ്പാത്തീം കൂട്ടാനും വെക്കാൻ പഠിച്ചേരിക്കൊ??

പതിവിൽ കൂടുതൽ വയറും വീർപ്പിച്ച് പെറാൻ ദിവസമടുത്ത പെൺപൂച്ചയെ പോലെ പതുങ്ങി പതുങ്ങി ഞാൻ റൂമിലെത്തി.

രാത്രി കിടക്കാൻ നേരം കുരിശ് മുത്തി കിടക്കയിലേക്ക് മലർന്ന എന്റെ തലയ്ക്കു മീതെ സ്മിതാമ്മ വിശുദ്ധ കന്യാമറിയത്തിന്റെ ഇളം നീല ഉടുപ്പിട്ട് തലയിൽ തിളങ്ങുന്ന ഒരു വട്ടം ഫിറ്റ് ചെയ്ത് വന്നു നിന്നു.

ആ ഏരിയ മൊത്തം അമ്പുപെരുന്നാളിന്റന്ന് പ്രദക്ഷിണത്തിന് സ്വർണ്ണ കുരിശിന്റെ മുന്നിൽ പിടിച്ചിരുന്ന കമ്പി റാന്തലിന്റെ വെളിച്ചം പരന്നു.

മറിയാമ്മേ… ഞാൻ വിളിച്ചു…

ഏഹ് അതാരാടി.. നീ അവന്മാരുടെ കടി കിട്ടിയപ്പോ എന്റെ പേരും മറന്നോ?? ഞാൻ സ്മിതാമ്മ അല്ലേ.. .

അല്ല… ഇന്ന് മുതൽ ഇത് സ്മിതാമ്മയല്ല.. എന്റെ സ്വന്തം മറിയാമ്മയാണ്… കന്യാ മറിയാമ്മ… ഞാൻ കൈ കൂപ്പി മൊഴിഞ്ഞു…

സ്മിതാമ്മ കോൾഗേറ്റ് തേച്ച് വെടുപ്പാക്കിയ പല്ലുകാണിച്ച് പുഞ്ചിരിച്ചു… തഥാസ്തു….

ഉയർത്തി പിടിച്ച കൈപ്പത്തിയുടെ നടുവിൽ നിന്ന് മാഗ്‌ലൈറ്റ് ഫ്‌ളാഷ് ലൈറ്റിന്റെ പ്രകാശം എന്റെ നെറുംതലയിലേക്ക് പതിഞ്ഞു…

ഞാൻ ഉറക്കം തൂങ്ങി കിറുങ്ങാലിച്ച കണ്ണുകളോടെ ഒന്ന് ചിരിച്ചു. പിന്നെ സൈഡ് ചെരിഞ്ഞ് കൈപ്പത്തി രണ്ടും കൂട്ടിപ്പിടിച്ച് എന്റെ കാക്കൂട്ടിലെ മർമ്മാണിയിൽ തിരുകി തുപ്പലൊലിപ്പിച്ച് തലയിണ നനച്ച് കിടന്നുറങ്ങി…

💬 Comments

View all comments