Chapter Title : അകവും പുറവും 6 [ലോഹിതൻ]
വെച്ചിട്ട് ഞങ്ങൾ പുഴയിലേക്ക് ഇറങ്ങി...
വേനൽ കാലം.. പുഴ മെലിഞ്ഞ് ഒരു സൈഡിൽകൂടി ഒഴുകുന്നു.. ഞങ്ങൾ ഭാരതപ്പുഴയുടെ വിശാലമായ മണൽ മെത്തയിൽ ഇരുന്നു...
ഞാൻ കാര്യമായി എന്തോ പറയാനുള്ള തയാറെടുപ്പ് ആണെന്ന് ഹമീദിന് മനസിലായി...
ഞാൻ വല്ലാത്ത മാനസിക അവസ്ഥയിൽ ആയിരുന്നു.. ഹമീദിനോട് സുഹൃത്ത് എന്ന നിലയിൽ എല്ലാം തുറന്നു സംസാരിക്കാം എന്നു കരുതിയാണ് വന്നത്...
പക്ഷേ ഇപ്പോൾ എനിക്ക് അതു വേണോ എന്നൊരു ചിന്തപിടികൂടിയിരിക്കുന്നു..
എന്റെ മനസിലുള്ള ദുരഭിമാനം കൊണ്ടാകാം ഇപ്പോൾ അങ്ങിനെ തോന്നുന്നത്...
മണപ്പുറത്തു ഇരിക്കാൻ തുടങ്ങിയിട്ട് ഏതാനും മിനിട്ടുകൾ ആയി... ഞാൻ എന്തെങ്കിലും പറയുമോ എന്നറിയാൻ ഹമീദ് എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്...
ഒടുവിൽ ക്ഷമ കെട്ടപോലെ അയാൾ പറഞ്ഞു തുടങ്ങി...
സാറേ.. എനിക്കറിയാം.. സാർ പറയാൻ മടിക്കുന്ന കാര്യം..നമ്മുടെ പ്രായത്തിലുള്ള മിക്കവർക്കും ഈ പ്രശ്നം ഉണ്ട്...
ഞാൻ അമ്പരപ്പോടെ അയാളെ നോക്കി..
എന്റെ നോട്ടം കണ്ട് ചെറു ചിരിയോടെ അയാൾപറഞ്ഞു..
എനിക്കും ഈ പ്രശ്‌നം ഉണ്ടായിരുന്നു സാർ.. ഇപ്പോൾ ഇല്ല.. ഞാൻ അതിൽ നിന്നും മുക്തി നേടി...
ഇയാൾ ഇതെന്താ പറയുന്നത് എന്നപോലെ ഞാൻ അയാളെ നോക്കി...
എന്റെ നോട്ടം ശ്രദ്ദിക്കാതെ പടിഞ്ഞാറ് ചായുന്ന സൂര്യനെ നോക്കികൊണ്ട് അയാൾ തുടർന്നു..
സാറേ.. എന്റെ ഭാര്യ മരിക്കുമ്പോൾ എനിക്ക് നാല്പത്തിയാറുവയസാണ്..
എനിക്ക് മൂന്ന് മക്കൾ ആണെന്ന് സാറിന് അറിയാമല്ലോ.. ഒരു മകളും രണ്ട് ആൺ മക്കളും.. മകളുടെ വിവാഹം ഭാര്യ ഉള്ളപ്പോൾ തന്നെ നടത്തി.. ആഹ് സാറും വന്നതല്ലേ അവളുടെ കല്യാണത്തിന്..
അതിന് ശേഷം ഒരു വർഷം ആകുന്നതിനു മുൻപ് എന്റെ ബീവിയും പോയി..
പിന്നെ ഞാനും രണ്ട് ചെറുക്കന്മാരും മാത്രമായി വീട്ടിൽ...
ഞങ്ങൾക്ക് അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കി പരിചയവും ഇല്ല..
മിക്കവാറും ഹോട്ടലിൽ നിന്നും പാർസൽ വരുത്തി കഴിക്കും...
പലരും ഒരു വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും എനിക്ക് വലിയ താൽ പര്യം തോന്നിയില്ല..
ഞങ്ങളുടെ ആൾക്കാർക്കിടയിൽ ആ പ്രായത്തിൽ കല്യാണം കഴിക്കുന്നത് അത്ര പുതുമയൊന്നും അല്ലങ്കിലും എനിക്ക് എന്റെ ബീവിയുടെ സ്‌ഥാനത്തു വേറെ ഒരാളെപ്പറ്റി ഓർക്കാൻ പറ്റില്ലായിരുന്നു..
അത്രക്ക് ഇഷ്ടമായിരുന്നു ഞങ്ങൾ തമ്മിൽ..അവൾ
💬 Comments
View all comments