Chapter Title : അകവും പുറവും [ലോഹിതൻ]
അഞ്ചു കിലോമീറ്ററോളം വരും വീട്ടിലേക്ക്.. എനിക്ക് പട്ടാമ്പിയിൽ ഒരു കടയുണ്ട്... കമ്പ്യൂട്ടരും ലാപ്ടോപ്പും ഒക്കെ വിൽപ്പനയും സർവീസ്സും ഒക്കെയുണ്ട്..
വീട്ടിൽ അമ്മ മാത്രം.. ഒറ്റ മകൻ.. അച്ഛൻ മരിച്ചുപോയി...
ആഹാ... ഞാൻ ചോദിച്ചതിലും കൂടുതൽ കാര്യങ്ങൾക്ക് മറുപടി കിട്ടിയല്ലോ...
അത് പിന്നെ ചേച്ചി കൂടുതൽ ചോദിച്ചു വിഷമിക്കേണ്ട എന്ന് കരുതി പറഞ്ഞതാ...
ശരി ചേച്ചി ഞാൻ പോട്ടെ... ഒരു പ്രാവശ്യം കൂടി താങ്ക്സ് കെട്ടോ...
ഇയാളുടെ പേര് പറഞ്ഞില്ലല്ലോ..
ചേച്ചി ചോദിച്ചും ഇല്ലല്ലോ..
ചോദിക്കാതെ തന്നെ കുറെ പറഞ്ഞില്ലേ... പേരും അങ്ങനെ പറഞ്ഞാൽ മതി...
എന്റെ പേര് രഘുവരൻ... അടുപ്പമുള്ളവർ രഘു എന്ന് വിളിക്കും..
രണ്ട് ചുവട് നടന്നിട്ട് തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു..ചേച്ചിയും രഘു എന്ന് വിളിച്ചാൽ മതി കെട്ടോ...!
പിന്നീട് അവനെ ദിവസവും കാണും ചില ദിവസം എന്തെങ്കിലും കുശലം പറയും...
വളരെ മാന്യമായാണ് സംസാരവും പെരുമാറ്റവും...
ഒരു ദിവസം എന്നോട് ഫോൺ നമ്പർ ചോദിച്ചു... എനിക്ക് കൊടുക്കാതിരിക്കാൻ ആയില്ല.. അതുപോലെയാണ് ചോദ്യം! ആരും കൊടുത്തുപോകും...
പിന്നെ ഇടയ്ക്കു വിളിക്കും.. ചിലപ്പോൾ മെസ്സേജ് അയക്കും..
ഒന്നും അതിരു വിട്ട് പോയില്ല...
ഒരു ദിവസം വിളിച്ചപ്പോൾ ഒരു ഫോട്ടോ ചോതിച്ചു... ഞാൻ ഗാലറിയിൽ നിന്നും നല്ലയൊരു ഫോട്ടോ അവന്റെ വാട്സ് അപ്പിലേക്ക് അയച്ചു കൊടുത്തു...
കുറച്ച് കഴിഞ്ഞ് ഒരു മെസ്സേജ് വന്നു.. ഫോട്ടോ കൊള്ളാം.. പക്ഷേ നേരിൽ കാണുമ്പോളാണ് ഇതിലും സുന്ദരി...
സത്യത്തിൽ എനിക്ക് അവൻ ഇത്തിരി പരിധി വിട്ട് പെരുമാറിയാലോ ഫോണിൽക്കൂടി ഇത്തിരി പഞ്ചാര പറഞ്ഞാലോ ഒന്നും കുഴപ്പം ഉള്ളതായി തോന്നിയിരുന്നില്ല...
പക്ഷേ അവൻ പറയണ്ടേ...
💬 Comments
View all comments