0%

Chapter Title : അകവും പുറവും 6 [ലോഹിതൻ]

Author : Lohithan Read All Parts 1K

മൂന്ന് മക്കൾ ആണെന്ന് സാറിന് അറിയാമല്ലോ.. ഒരു മകളും രണ്ട് ആൺ മക്കളും.. മകളുടെ വിവാഹം ഭാര്യ ഉള്ളപ്പോൾ തന്നെ നടത്തി.. ആഹ് സാറും വന്നതല്ലേ അവളുടെ കല്യാണത്തിന്..

അതിന് ശേഷം ഒരു വർഷം ആകുന്നതിനു മുൻപ് എന്റെ ബീവിയും പോയി..

പിന്നെ ഞാനും രണ്ട് ചെറുക്കന്മാരും മാത്രമായി വീട്ടിൽ...

ഞങ്ങൾക്ക് അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കി പരിചയവും ഇല്ല..

മിക്കവാറും ഹോട്ടലിൽ നിന്നും പാർസൽ വരുത്തി കഴിക്കും...

പലരും ഒരു വിവാഹം കഴിക്കാൻ പറഞ്ഞെങ്കിലും എനിക്ക് വലിയ താൽ പര്യം തോന്നിയില്ല..

ഞങ്ങളുടെ ആൾക്കാർക്കിടയിൽ ആ പ്രായത്തിൽ കല്യാണം കഴിക്കുന്നത് അത്ര പുതുമയൊന്നും അല്ലങ്കിലും എനിക്ക് എന്റെ ബീവിയുടെ സ്‌ഥാനത്തു വേറെ ഒരാളെപ്പറ്റി ഓർക്കാൻ പറ്റില്ലായിരുന്നു..

അത്രക്ക് ഇഷ്ടമായിരുന്നു ഞങ്ങൾ തമ്മിൽ..അവൾ കിടന്നിരുന്ന എന്റെ കട്ടിലിൽ മറ്റൊരു പെണ്ണ് കിടക്കുക.. അവൾ പെരുമാറിയിരുന്ന അടുക്കളയിലും പാത്രങ്ങളിലും മറ്റൊരു പെണ്ണ് പെരുമാറുക..അങ്ങനെ പലതും എനിക്ക് സഹിക്കാൻ പറ്റില്ലായിരുന്നു സാറേ...

പക്ഷേ മൂത്ത മോനെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കാൻശ്രമിച്ചപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്..

എല്ലാവർക്കും ചെറുക്കനെയും വീടും ഒക്കെ ഇഷ്ടാകും.. പക്ഷേ പെണ്ണിനെ തരില്ല.. ഞങ്ങളുടെ ആൾക്കാർ അങ്ങനെയാ സാറേ.. ആണുങ്ങൾ മാത്രമുള്ള വീട്ടിലേക്ക് പെണ്ണ് തരില്ല...

ഒരു അമ്മായി അമ്മയോ നാത്തൂനോ അമ്മായിയോ ആരെങ്കിലും ഒരു പെണ്ണ് കുടുംബത്ത് ഉണ്ടങ്കിലോ പെണ്ണ് തരൂ...

അങ്ങനെ എന്റെ ആൺ മക്കൾക്ക് പെണ്ണ് കിട്ടാതെ വന്നെങ്കിലോ എന്ന് ഭയന്നാണ് ഞാൻ കെട്ടാൻ തീരുമാനിച്ചത്...

ഭർത്താവ് മൊഴിചൊല്ലി പിന്നെ കെട്ട് നടക്കാതെ നിന്ന സുഹറയെ ഞാൻ കെട്ടുമ്പോൾ അവൾക്ക് മുപ്പത്തി രണ്ട്

💬 Comments

View all comments