Chapter Title : അകവും പുറവും 6 [ലോഹിതൻ]
സഹിച്ചു...
അങ്ങനെയിരിക്കെ എന്റെ ഓഫീസിൽ ഹെഡ്ഡ് ക്‌ളാർക്കായി ജോലിചെയ്യുന്ന ഹമീദ് ഒരു ദിവസം എന്നോട് ചോദിച്ചു..
സാർ.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.. ഞാൻ കുറച്ചു നാളായി സാറിനെ ശ്രദ്ധിക്കുന്നു.. സാറിന് എന്തോ പ്രശ്‌നം ഉള്ളത് പോലെ..
പറയാവുന്നത് ആണെങ്കിൽ പറയൂ സാർ.. നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും മനസുതുറന്നു പറഞ്ഞാൽ ചിലപ്പോൾ ആശ്വാസം കിട്ടും... ഹമീദിന്റെ ചോദ്യം കേട്ട് ഞാൻ ഒന്ന് അമ്പരന്നെങ്കിലും അയാൾ പറഞ്ഞത് സമ്മതിച്ചു കൊടുക്കാൻ ഞാൻ തയ്യാറായില്ല..
എനിക്ക് അങ്ങനെ വലിയ പ്രശനങ്ങൾ ഒന്നുമില്ല ഹമീദേ.. തനിക്ക് തോന്നിയതാണ്..
സാർ നമ്മൾ ഏകദേശം ഒരേ കാലത്ത് സർവീസിൽ കയറിയതല്ലേ.. എത്രയോ വർഷങ്ങളായി പരസ്പരം അറിയാം.. ഇപ്പോൾ കുറച്ചു നാളായി സാറിന് പഴയ ആ ഉത്സാഹവും ഉന്മേഷവും നഷ്ടപ്പെട്ടപോലെ എനിക്ക് തോന്നി.. അതുകൊണ്ട് ചോദിച്ചതാ..
എന്റെ മനസ് വായിച്ചെടുത്തപോലെ യാണ് ഹമീദ് സംസാരിക്കുന്നത്..
അയാൾ പറഞ്ഞത് ശരിയാണ്.. ഞാനും അയാളും വർഷങ്ങൾ ആയുള്ള പരിചയമാണ്..
ഞാൻ പ്രൊമോഷൻ കിട്ടിയതുകൊണ്ട് തഹസിൽദാർ ആയി ഹമീദ് ഇടക്ക് ഒരു സസ്പെൻഷൻ കിട്ടിയതുകൊണ്ട് പ്രമോഷൻ തടയപ്പെട്ട് ഇപ്പോഴും ഹെഡ്ഡ് ക്‌ളാർക്ക് ആയി തുടരുന്നു...
അപ്പോൾ ഹമീദിനോട് ഒന്നും പറയാതെ ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ തോന്നി ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ മനസിന് ഒരു ആശ്വാസം കിട്ടുമല്ലോ എന്ന്..
പിറ്റേ ദിവസം ഓഫീസിൽ വെച്ച് ഞാൻ ഹമീദിനോട് പറഞ്ഞു..
ഹമീദേ വൈകുന്നേരം നമ്മൾക്ക് ഒരുമിച്ചു പോകാം.. ഞാൻ ജീപ്പിൽ പോകുന്നില്ല.. നമുക്ക് തന്റെ സ്‌കൂട്ടറിൽ പോകാം.. എന്നെ കുമ്പിടിയിൽ ഇറക്കിയാൽ മതി.. അവിടുന്ന് ഞാൻ ഓട്ടോയിൽ പൊയ്ക്കോളാം..
ഹമീദ് സന്തോഷത്തോടെയും അത്ഭുതത്തോടെയും
💬 Comments
View all comments