0%

Chapter Title : അഖിൽ... അഖില 1 [Ez De]

Author : Kambikathakal Read All Parts 386

ഒരു പുഞ്ചിരിയോടെ വിശ്വത്തെ വിഷ് ചെയ്തു.

"വെരി... ഗുഡ് മോർണിങ്" വിശ്വം തിരിച്ചും.

"ഓഹ് എനിക്ക് വിഷസ് ഒന്നുമില്ല... തലക്ക് ആകെ ഒരു കൊട്ട്" അഖിൽ ഗൗരവത്തോടെ പറഞ്ഞു.

" നിനക്ക് അതിൽ തന്നെ ഞാൻ നിർത്തിയത് എന്റെ മര്യാദ... " അവളും തിരിച്ചു മറുപടി നൽകി.

"തുടങ്ങിയോ രണ്ടാളും ഭക്ഷണത്തിന്റെ മുൻപിൽ വച്ചു... മര്യാദക്ക് കഴിച്ചു കോളേജിൽ പോകുവാൻ നോക്കിക്കേ"

"ഞാൻ ഇന്ന് കോളേജിലേക്കല്ല...അച്ഛനോട് രണ്ടു ദിവസം മുൻപ് പറഞ്ഞില്ലേ എന്റെ കൂട്ടുക്കാരന്റെ വീടിന്റെ അവസ്ഥയൊക്കെ നമ്മൾ ജാമ്യം നിന്നാൽ അവർക്ക് ലോൺ കിട്ടും... ആ വീട് പുതുക്കിയിട്ട് വേണം അവന്റെ ചേച്ചിയുടെ കല്യാണം ഒക്കെ നടത്തുവാൻ..."

"ചേച്ചി... എന്നുദ്ദേശിച്ചത് സൗമ്യ... നമ്മുടെ കോളേജിൽ പുതിയതായി വന്ന ട്രെയിനി... അല്ലേ..."

" ആഹ്... അതു തന്നെ..."അവൻ വിശ്വത്തിന് മറുപടി നൽകി.

"നമ്മുക്ക് കുറച്ചു കാശ് കൊടുത്ത് സഹായിച്ചാൽ പോരെ... വെറുതെ ജാമ്യം നിൽക്കണോ..."വിശ്വം കഴിക്കുന്നതിൽ തന്നെ ശ്രെദ്ധ വച്ച് ചോദിച്ചു.

"എന്റെ അച്ഛാ... നമ്മൾ ടീച്ചറോട് ചോദിച്ചാൽ സമ്മതിക്കില്ല അതൊന്നും... പിന്നെ അവനും അത് തന്നെ സ്വഭാവം... പിന്നെ ചെയ്യുവാൻ കഴിയുന്നത് ഇതാണ്."

"ഓക്കേ... ഓക്കേ "പ്ലേറ്റിൽ നിന്നും ശ്രെദ്ധ മകളിലേക്ക് അദ്ദേഹം തിരിച്ചു തുടർന്നു.

"നീയപ്പോൾ എന്റെ ഒപ്പം പോരെ... ഞാനും ഇന്ന് കോളേജിലോട്ടാ...കുറേ പേപ്പർ സൈൻ ചെയ്യുവാൻ ഉണ്ടെന്ന് പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു."

അദ്ദേഹം കഴിച്ചു എഴുന്നേറ്റു... കൈ കഴുകി. വാട്സ്ആപ്പ് എടുത്ത് അതിൽ രാഖി എന്ന കോൺടാക്ടിലേക്ക് ഒരു മെസ്സേജ് വിട്ടു.

"ഇന്ന് ഞാൻ വരും... എനിക്ക് വേണം"

???????????????

സാധാരണ

💬 Comments

View all comments