Chapter Title : അഖിലയും അശ്വതിയും 3 [Mr.എഴുത്തുകാരൻ]
ഞങൾ കിടന്നു.അങ്ങനെ ജോലി ഒക്കെ ഇങ്ങനെ ഒക്കെയോ ചെയ്ത് രണ്ടു ദിവസം എങ്ങനെയോ കടന്നു പോയി.
മൂന്നാം ദിവസം ഞങൾ തിരിച്ചു വീട്ടിലേക്ക് പോയി.ബസ്സിൽ ഇരിക്കുമ്പോഴും എൻ്റെ ചിന്ത മുഴുവനും വീട്ടിൽ ചെന്നാൽ അശ്വതിയെയും അഖിലെയും കണാല്ലോ എന്നതായിരുന്നു.എന്നെ ആരോ വിളിക്കുന്നത് കേട്ടാണ് ഉണർന്നത്."വാവേ എഴുന്നേൽക്ക് നമ്മുടെ സ്ഥലം എത്തി."ബസ്സിലെ കാറ്റ് കൊണ്ട് ഞാൻ ഉറങ്ങി പോയി.പിന്നെ ഞാനും അച്ഛനും ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയി.
സത്യത്തിൽ വീട്ടിൽ ചെന്നപ്പോഴാണ് എനിക്ക് സമാധാനം ആയത്.ഞാൻ അങ്ങനെ കുളിച്ചു ഒരുങ്ങി കഴിച്ചിട്ട് നേരെ അശ്വതിയുടെയും അഖിലയുടേയും വീട്ടിലേക്ക് പോയി.എന്നെ കണ്ടപ്പോഴേ രണ്ടിനും സന്തോഷം ആയി."ആഹാ നീ എപ്പോൾ വന്നു.ദേ ഇപ്പം വന്നതെ ഉള്ളൂ.നീ ഇല്ലാത്തത് കൊണ്ട് ഒരു രസവും ഇല്ലാരുന്നു".അപ്പൊൾ അഖില ആക്കി ഒന്ന് ചുമച്ചു.അപ്പൊൾ അശ്വതി പറഞ്ഞു."ഒന്ന് പോടീ കൊപ്പേ നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസിലായി അതല്ല ഞാൻ പറഞ്ഞത്.ഞങൾ രണ്ടു പേരും നല്ല പോലെ ബോർ അടിച്ചു എന്ന്."അപ്പൊൾ അഖില പറഞ്ഞു."മ്മ്മ ശരിയാ.." എന്നിട്ട് ഒരു ചുമയും.അപ്പൊൾ അശ്വതി പറഞ്ഞു."നീ അകത്ത് കയറി വാടാ വാവേ വിശേഷങ്ങൾ പറഞ്ഞു താ".ഞാൻ അങ്ങനെ അകത്ത് കയറി ഇരുന്നു."
ഓ എന്തോന്ന് ചേച്ചി വിശേഷങ്ങൾ ഇങ്ങനെ ഒക്കെ പോകുന്നു.അഖില:അവിടെ അവിടെ എങ്ങനെ ഉണ്ടാരുന്നു ജോലി ഒക്കെ മാമൻ നിന്നെ കൊണ്ട് പോയി കൊന്നോ."ഇല്ല ചേച്ചി സുഖ ജോലി ആയിരുന്നു.അശ്വതി:അവിടം എങ്ങനാ കൊള്ളവോ."മ്മ് കൊള്ളാം അടിപൊളി സ്ഥലമാ കുറെ കാടും മലയും പുഴയും പിന്നെ 2 എസ്റ്റേറ്റും കുറെ പട്ടികളും.അഖില:അത്രേ ഉള്ളോ." മ്മ്.. യ്യോ അല്ല..അഖില: പിന്നെ
💬 Comments
View all comments