Chapter Title : അഖിലിന്റെ പാത 7 [kalamsakshi]
എതിരെ കിട്ടിയ എല്ലാ തെളിവും ഒന്നു വിടാതെ ഉൾപ്പെടുതത്തിയാണ് എസ് പി സന്ദീപ് കുമാർ എനിക്കെതിരെ ചാർജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത്. ഇന്ന് ഞാൻ പുറത്തിറങ്ങിയാലും എന്നെ ഇല്ലാതാക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും വിതുര വിക്രമൻ ഒരുക്കി വെച്ചിട്ടുണ്ട്. അമ്മയോട് വീട്ടിലെത്താം എന്ന് പറഞ്ഞ അവസാനദിവസം നാളെയാണ്. അതിന് എനിക്ക് ഇന്ന് ഇറങ്ങിയേ മതിയാകൂ. എനിക്കുവേണ്ടി ഹാജരാകാൻ അഡ്വക്കറ്റ് വിൻസൻറ് തിരഞ്ഞെടുത്തത് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന പകുതി മലയാളിയും പകുതി തമിഴ് നുമായ മുരുഗദാസിനെയാണ്. കോടതിയിൽ നടക്കാൻ പോകുന്നത് എന്തായാലും അത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതായിരിക്കും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല. എന്നത്തേയും പോലെ ഇന്നും ഞാൻ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് തന്നെ എഴുനേറ്റു. ഏകദേശം ഒരാഴ്ചയായിട്ട് പോലീസ് കസ്റ്റഡിയിൽ ആയതിനാൽ രാവിലെയുള്ള നടത്തം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എങ്കിലും രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നതിന് യാതൊരു മുടക്കവും ഞാൻ വരുത്തിയില്ല. ജീവിതം നമുക്ക് തരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങളായിരിക്കും. ഞാൻ നാട്ടിൽ നിന്നും ഇവിടേക്ക് വണ്ടി കയറുമ്പോൾ ഒരിക്കലും ഇത് പോലെ കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കിടക്കേണ്ടി വരും എന്ന് കരുതിയിരുന്നില്ല. ജീവിതത്തിൽ ഒന്നും നമ്മൾ പ്ലാൻ ചെയ്യുന്നത് പോലെ നടക്കില്ലല്ലോ. എല്ലാ മോശം കാര്യങ്ങളിൽ ഒരു നല്ല കാര്യം ഉണ്ടാകും എന്നല്ലേ പറയാറ്. വർഷയുടെ നഷ്ടം പകരം വെയ്ക്കാൻ ഒന്നിനും കഴിയില്ലെങ്കിലും വാർത്തയിൽ ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ ഭൂരിപക്ഷം പേർക്കും ആദ്യം തോന്നുന്ന കാര്യം അതിന് ഉത്തരവാദി ആയവനെ ഈ ഭൂമി ലോകത്ത് നിന്നും ഇല്ലാതെയാക്കാൻ അതിന് എനിക്ക് സാധിച്ചു.
💬 Comments
View all comments