0%

Chapter Title : അഖിലിന്റെ പാത 7 [kalamsakshi]

നിശ്ശബ്ദത മുറിച്ചു കൊണ്ട് വിനായക് ചോദിച്ചു. "ആ ഞാനും വരുന്നു ഓഫീസിലെ കാര്യങ്ങൾ ഒക്കെ അറിയണം." ഞാൻ മറുപടി നൽകി. "അഖിൽ ഇപ്പോൾ പോകണ്ട ഇന്ന് വന്നതല്ലേ ഉള്ളു, നന്നായി റെസ്റ്റ് ചെയ്തിട്ട് രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി" റീനയാണ് അത് പറഞ്ഞത്. "റീന ബിസിനസ്സിന്റെ കാര്യങ്ങൾ ഒക്കെ നിനക്ക് അറിയാവുന്നതല്ലേ കൂടുതൽ ദിവസം ഒന്നും മാറി നിൽക്കാൻ കഴിയില്ല. കൂടാതെ എന്നെ സഹായിച്ച നമ്മുടെ എംപ്ലോയീസിനെ എന്റെ നന്ദി അറിയിക്കണം". ഞാൻ അവളെ സമാദാനിപ്പിച്ചു കൊണ്ട് പറഞ്ഞു. "എന്നാൽ ശരി പൊയ്ക്കോളൂ പക്ഷെ പോയിട്ട് വേഗം തിരിച്ചു വരണം വരുമ്പോൾ ഫ്ലാറ്റിൽ പോയി എന്റെയും അഖിലിന്റെയും സാധനങ്ങൾ കൂടി എടുത്ത് കൊണ്ട് വരണം. ഇനി നീ ഇവിടെ താമസിച്ചാൽ മതി." അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഞാൻ നഷ്ടബോധം ആണ് കണ്ടത്. വർഷയുടെ നഷ്ടം.

ഞാൻ പിന്നെ മറുത്തൊന്നും പറയാൻ പോയില്ല. ജോലിക്കാരിയെ വിളിച്ചു, അവർ വന്നതിനുശേഷം ഞാനും വിനയാകും ഓഫീസിലേക്ക് യാത്രതിരിച്ചു. "വിനായക് എന്റെ ജീവിതത്തിന്റെ വിഷമഘട്ടത്തിൽ എന്റെ കൂടെ നിന്നതിന് വളരെ നന്ദിയുണ്ട്". ഞാൻ എന്നെ സഹായിച്ചതിനുള്ള നന്ദി വിനായകിനെ അറിയിച്ചു.

"നന്ദിയോ സർ എന്നോട് അങ്ങനെയൊന്നും പറയരുത് വെറും ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആയിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചത് സാറാണ്". അവൻ വിനയപൂർവ്വം നന്ദി വാക്കുകൾ നിരസിച്ചു.

" അതൊന്നും നീ ചെയ്ത ഉപകാരങ്ങൾക്ക് പകരം ആകില്ല വിനായക്, നിനക്ക് ഞാൻ ചെയ്ത കാര്യങ്ങൾക്കെല്ലാം എനിക്കും ലാഭം ഉണ്ടായിട്ടുണ്ട് എന്നാൽ നീ ചെയ്ത ഉപകാരണങ്ങൾ അങ്ങനെ അല്ല,

💬 Comments

View all comments