Chapter Title : അക്കരെ 1[Neo]
ഇനി പാറേക്കൽ കുടുംബത്തിൽ ബാക്കി ഉള്ളത് ഞാനും അച്ഛനും മാത്രം..... ഈ ജീവിതം മുഴുവനും ഒരു ജോലി പോലും ചെയ്യാതെ ജീവിക്കാൻ ഉള്ളത് ഉണ്ടാക്കിവച്ചിട്ടുണ്ട്..... എന്നാലും എനിക്ക് സ്വന്തമായി അധ്വാനിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ട്ടം.... അതുകൊണ്ട് തന്നെ കിട്ടിയ തക്കത്തിൽ ഇങ്ങു പൊന്നു..... നാട്ടിൽ അച്ഛനും പിന്നെ ഒരു പ്രായമായ കാര്യസ്ഥാനും.....
റിസെപ്ഷനിൽ ചെന്ന് മാനേജരുടെ ക്യാബിൻ അന്വേഷിച്ചു.... ഒരു പെൺകുട്ടി...... നല്ല സുന്ദരി......
വെള്ള മുടിയും ഒക്കെ ആയിട്ട് ഒരു അമേരിക്കക്കാരി..
പെൺകുട്ടീടടുത് സംസാരിച്ചൂന്നിക്കുമ്പോൾ തോളിൽ ഒരു കൈ വന്നുവീണു...... തിരിഞ്ഞു നോക്കി ഒരു ഇന്ത്യൻ ലുക്ക് ഉള്ള ചെറുപ്പക്കാരൻ.....
''ഇന്ത്യൻ?''
ആ ചെറുപ്പക്കാരൻ എന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു.....
""യെസ് ""
ഞാൻ മറുപടി പറഞ്ഞ ഉടനെ അവന്റെ മുഖം തെളിഞ്ഞു..... തൊട്ടടുത്ത നിമിഷം അവൻ അടുത്ത ചോദ്യം...
""ഫ്രം വിച്ച് സ്റ്റേറ്റ് ""
""കേരള ""
മറുപടിപറഞ്ഞതും അവൻ എന്നെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് വിളിച്ചു......
""മച്ചാനെ.... പൊളി...... ഇവിടെ ഒറ്റ മലയാളികളില്ലായിരുന്നു.... ഇപ്പഴെങ്കിലും ദൈവം എൻ്റെ പ്രാർഥന കേട്ടല്ലോ.... എൻ്റെ ശിവനെ...."""
എനിക്കും അതെ അവസ്ഥ തന്നെയായിരുന്നു.....
ഓഹ് ഭാഗ്യം മലയാളിയെ കിട്ടി.....
""ഇവിടെ ഇന്ത്യൻസ് ഉണ്ട് ബ്രോ...... പക്ഷെ എല്ലാം ഹിന്ദിക്കാരാ..... പിന്നെ മലയാളിയിട്ട് ഞാനും..... പിന്നെ.........!നമ്മുടെ ബോസ്സും......... ഇപ്പൊ ബ്രോയും..... എന്തായാലും നന്നായി.......""
അവൻ പറഞ്ഞതിന്.
""എന്റേം പ്രാർത്ഥന അത് തന്നെയായിരുന്നു ബ്രോ.....
എന്തായാലും...... പകുതി പേടി പോയി കിട്ടി...... ഹോ!!""
ഞാൻ മറുപടികൊടുത്തുകൊണ്ട് മാനേജരുടെ ക്യാബിനിലേക് ഞാൻ അവനും നടന്നു......
""ബ്രോയുടെ പേരെന്താ...... ഞാൻ അശ്വിൻ കുമാർ
💬 Comments
View all comments