0%

Chapter Title : അക്ഷയ്മിത്ര 3 [മിക്കി]

Author : മിക്കി Read All Parts 602

ചെറുതായിട്ട് എന്നെയൊന്ന് കുലിക്കിക്കൊണ്ട് ഒരു ചിണുങ്ങലോടെ മിത്ര വീണ്ടും ചോദിച്ചു..

“”””ഒരിക്കലുമല്ല.!!””” അവൾ പറഞ്ഞതൊക്കെ 100% സത്യമായിരുന്നിട്ടുകൂടി അതൊന്നും സമ്മതിച്ചുകൊടുക്കാൻ കൂട്ടാക്കാതെ നിന്ന ഞാൻ നല്ല ബേഷായിട്ട് ഒരു കള്ളവങ്ങ് പറഞ്ഞു..

“””ഇല്ല… ഞാൻ വിശ്വസിക്കില്ല… അപ്പൂസിപ്പഴും എന്നോട് നുണയാ പറയുന്നെ.!!! അപ്പൂസിന്റെ ഈ കണ്ണുകളിൽ അപ്പൂസിനിപ്പഴും എന്നോട് ആ പഴയ ഇഷ്ടമുണ്ടെന്ന് വളരെ വെക്തമായിതന്നെ എനിക്ക് കാണാം..””” എല്ലാ റൊമാന്റിക് സീനുകളിലും പറയുന്ന ആ ഊമ്പിയ ക്ലീഷെ ഡയലോഗുംകൂടി ചേർത്ത് അവളത്രേം പറഞ്ഞ് നിർത്തിയതും..

“””അതല്ലേലും അങ്ങനെയാ..! ജീവനുതുല്യം സ്നേഹിച്ച ഒരുത്തനെ മറക്കാൻ ചില പെണ്ണുങ്ങൾക്ക്‌ മറ്റൊരു ആണ് മതി… എന്നാൽ സ്നേഹിച്ച പെണ്ണിനേ മറക്കാൻ ഞങ്ങൾ ആണുങ്ങൾ.. മരിക്കണം”” ഒരു ചെറിയ പുച്ഛത്തോടെ അതിലേറെ സ്വല്പം ഗമയോടെ ഞാൻ മനസ്സിൽ പറഞ്ഞു.. —

…… അതേസമയം എന്റെ മുഖത്തേക്കുത്തനെ കണ്ണെടുക്കാതെ നോക്കി നിന്നിരുന്ന മിത്ര അവളുടെ ഇരു കരങ്ങളും എന്റെ കവിൾ ചേർത്ത് പിടിച്ചസേഷം

“”എന്റെ ഒറ്റബുദ്ധി കാരണം ഒരിക്കൽഞാൻ അപ്പൂസിന്റെ ഈ സ്നേഹം നഷ്ട്ടപ്പെടുത്തികളഞ്ഞു, എന്നാലിനി അതുണ്ടാവില്ല.. ഒരുപാട് പരീക്ഷണങ്ങൾക്ക് സേഷം ഇപ്പോൾ ദൈവമായിട്ട് തിരികെ തന്നതാ എനിക്കെന്റെ അപ്പൂസിനെ.. ……. ഇനി ഒരിക്കലും ഞാനെന്റെ അപ്പൂസിനെ വിട്ടുകളയില്ല.. ഒരിക്കലും.. …… ഒരിക്കലും”” വളരെ സാവധാനം പറഞ്ഞുതുടങ്ങിയ മിത്ര ഒരു വിങ്ങികരച്ചിലിന് തുടക്കമിട്ടുകൊണ്ടാണ് അത്രേം കാര്യം പറഞ്ഞുനിർത്തിയത്, സേഷം അതേ വിങ്ങികരച്ചിലോടെ മിത്രയെന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ചു.. —-- അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി..

അതേസമയം ഇതെല്ലാം കണ്ട് നിന്നിരുന്ന ആന്റി.. മിത്രയെ ദേഷ്യത്തിൽ കൂർപ്പിച്ചൊന്ന് നോക്കിയസേഷം ബാൽക്കണിയിൽനിന്നും പുറത്തേക്ക് നടന്നു ആന്റിയുടെ

💬 Comments

View all comments