0%

Chapter Title : അക്ഷയ്മിത്ര 3 [മിക്കി]

Author : മിക്കി Read All Parts 256

അപ്പൂസിന്റെകൂടെ പോണം””” ഒറ്റ ശ്വാസത്തിൽ അത്രേം പറഞ്ഞസേഷം പൂച്ച അള്ളിപ്പിടിക്കുംപോലെ വീണ്ടും എന്നെ പൂണ്ടടക്കം ചുറ്റിപ്പിടിച്ച് എന്റെ മാറിലേക്കവൾ മുഖം പൂഴ്ത്തി…

സത്യത്തിൽ അടുത്തേക്ക് വന്ന അഞ്ജുവിന്റെ സംസാരം കേട്ടപ്പഴാണ് ആന്റിയും, അഞ്ജുവും, ആദിയും, മറ്റ് രണ്ട് പെൺകുട്ടികളും അവിടെ നിൽക്കുന്നു എന്ന ബോധം എനിക്കും വന്നത്.. ഞാൻ എല്ലാവരുടേയും മുഖത്തേക്കൊന്ന് മാറിമാറി നോക്കി – എല്ലാവരും വായുംപൊളിച്ച് ഞങ്ങളേതന്നെ നോക്കി നിൽക്കുകയായിരുന്നു. ,, അത് കണ്ടപ്പോൾ എനിക്കെന്തോപോലെ തോന്നി.. —- ഒരു ചെറിയ പരുങ്ങലോടെ അവരേയെല്ലാം മാറിമാറി നോക്കികൊണ്ടുതന്നെ ഞാൻ മിത്രയെ എന്നിൽനിന്നും പതിയെ പിടിച്ച് മാറ്റാൻ ശ്രെമിച്ചു..

എന്നാൽ എന്റെ ആ ശ്രെമം വെറുതേയായിരുന്നു …. എന്നിൽനിന്നും ഞനവളെ പിടിച്ച് മാറ്റാൻ ശ്രെമിച്ചതും അവൾ എന്നേ കൂടുതൽ വരിഞ്ഞ് മുറുകുകയാണ് ചെയ്തത്.. ഞാൻ വീണ്ടും അവളെ എന്നിൽനിന്നും പിടിച്ച് മാറ്റാൻ ശ്രെമിച്ചെങ്കിലും അവളുടെ കൈകൾ എന്റെ ശരീരത്തിൽ മുറിക്കികൊണ്ടിരിന്നു.. – അവളുടെ കണ്ണുകളിൽ നിന്നും അപ്പഴും കണ്ണുനീർ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇളം ചൂടുള്ള അവളുടെ കണ്ണുനീർ ടീഷർട്ട് മുകളിലൂടെ അരിച്ചിറങ്ങി എന്റെ മാറിൽ പടർന്നു… ആ നിമിഷം.!!! ……. എന്റെ ഹൃദയത്തിൽ ഒരു നോവ് അനുഭവപ്പെട്ടു.. ……….. വീണ്ടും എന്റെ ശരീരവും മനസ്സും ഒരുപോലെ തളരാൻ തുടങ്ങി ……… വളരെ പ്രെയാസപ്പെട്ടിട്ടാണെങ്കിലും മനസ്സിൽ നിന്നും ഞാൻ മയിച്ചുകളഞ്ഞ അല്ലെങ്കിൽ മായിച്ച് കളയാൻ ശ്രെമിക്കുന്ന ഒരുകാലത്തെ ഞങ്ങളുടെ ആ പ്രണയ നിമിഷങ്ങളെല്ലാം വീണ്ടും എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരാൻ തുടങ്ങി..!!! ഇപ്പോൾ എന്നിൽ പറ്റിചേർന്ന് നിൽക്കുന്നത് എന്ത് കാര്യത്തിലും തന്റെ തോൽവി സമ്മതിച്ച് തരാൻ മടിക്കുന്ന ആ തന്റേഡിയായ മിത്രയല്ല.. പകരം,. വർഷങ്ങൾക്ക് മുൻപ് എന്നേ ജീവന് തുല്യം സ്നേഹിച്ചിരുന്ന ആ പഴയ ‘മീനു’ ആണെന്ന് എനിക്ക് തോന്നി.. …… എന്റെ ശരീരത്തിലെ ഒരു അവയവംപോലെ എന്നിൽ ചേർന്ന് നിന്നുകൊണ്ട് എന്റെ മാറിൽ മുഖം ചേർത്ത് ഏങ്ങലടിച്ച് കരയുന്ന മിത്രയെ എന്നിലേക്ക്‌ കൂടുതൽ ചേർത്തുപിടിക്കാൻ എന്റെ ഹൃദയം വെമ്പി.. എന്റെ കൈ അതിനുവേണ്ടി വിറച്ചു… പക്ഷെ...., എന്തോ..??? എനിക്കതിന് കഴിയുന്നുണ്ടായിരുന്നില്ല …

അതേസമയം എന്റെ മേലുള്ള പിടിവിടത്തെ എന്റെ മാറിൽ നിന്നും മുഖമുയർത്തി തിരിഞ്ഞ് ആന്റിയെ ഒന്ന് നോക്കിയ മിത്ര കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി..

“”എന്നെ ഇവിടെ വിട്ടേച്ച് പോകല്ലെ അപ്പൂസെ.. ……. എനിക്കിവിടെ പേടിയാ ഞാ.. ….. ഞാനും വരുവ അപ്പൂസിന്റെകൂടെ.. ……. എന്നേയിവിടെ ഒറ്റക്കാക്കി പോവല്ലെ

💬 Comments

View all comments