Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
കഴിയുന്നുണ്ടായിരുന്നില്ല, കാരണം.. അത്രവലിയ തെറ്റാണ് അന്ന് നമ്മളവളോട് ചെയ്തത് എന്ന തിരിച്ചറിവ്..
ചെയ്തുപോയ തെറ്റൊർത്ത് കുറ്റബോധത്താൽ വെന്തുരുകിയ മനസ്സും ഹൃദയവുമായി ഞാൻ അവളുടെ മുൻപിൽ ഒരു ശിലകണക്കെ നിൽക്കുമ്പഴാണ് ……… അവളെന്നോടത് പറഞ്ഞത് ‘എന്നെ ഇഷ്ടമാണെന്ന്’ ആ നിമിഷം.. അവൾ പറഞ്ഞത് കേട്ട് ഞാൻ വീണ്ടും ഞെട്ടിത്തരിച്ചുപോയി, മറുപടി പറയാൻ കഴിയാതെ ഞാൻ തറഞ്ഞ് നിന്നുപോയി..
എന്റെ ഭാഗത്തുനിന്ന് മറുപടി ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ അവള് കരയാൻ തുടങ്ങി.. അവളുടെ കണ്ണിൽനിന്നും വേദന ഒഴുകിയിറങ്ങുന്നത് കണ്ടുനിൽക്കാൻ കഴിയാതെവന്നപ്പോൾ അവളെ സമാധാനപ്പെടുത്തൻ വേണ്ടിയാണ് ഞാൻ ആദ്യം ശ്രമിച്ചുകൊണ്ടിരുന്നത് പക്ഷെ അതിനിടയിലെപ്പഴൊ.. ഞാനാസത്യം മനസ്സിലാക്കി.. ‘അവളെ ഞാൻ ഇപ്പഴും സ്നേഹിക്കുന്നുണ്ട് എന്ന സത്യം’..
അവളുടെ വീട്ടിൽ നിന്നും തിരികെ ഇറങ്ങുന്നതിന് മുൻപ് “എന്നെ ഇഷ്ടമാണൊ” എന്ന അവളുടെ ചോദ്യത്തിന് എന്തോ ഒരു ധൈര്യത്തിൽ ഞാൻ “അതേ” എന്ന് മറുപടിയും കൊടുത്തു.. പക്ഷെ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു പിടിവലിതന്നെ നടക്കുകയായിരുന്നു.. എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിച്ച് നിർത്താൻ കഴിയാത്ത ഒരുതരം അവസ്ഥ.. ഞാനവളോട് ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുച്ചാട്ടമായോ.? എന്നൊരു തോന്നൽ.. അതാ ഞാൻ നിന്നെ വിളിച്ചത്, നിന്നോട് അതിനേക്കുറിച്ച് സംസാരിച്ച് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ.. അപ്പഴാ അവന്റെയൊരു ഊമ്പിയ ഡയലോഗടി..””
ഒരു നോവൽ വായിച്ച് തീരുന്നതുപോലെ ഞാൻ കാര്യങ്ങൾ പറഞ്ഞ് നിർത്തിയതും..
റഫീക്: മച്ചാനെ നിന്റെ അവസ്ഥ എനിക്കിപ്പൊ മനസ്സിലായി.. 8 വർഷത്തിന് ശേഷം ഓളെ വീണ്ടും നേരിൽ കണ്ടതിലുള്ള ഒരുതരം ചളിപ്പ്.. അല്ലെ.? അതല്ലെ.?””
ഞാൻ: ചളിപ്പാണൊ വളിപ്പാണൊ എന്നൊന്നും എനിക്കറിയില്ല മച്ചാനെ.. അവളെ വീണ്ടും കണ്ടുമുട്ടുവെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നതല്ല, വെറും തെറ്റിദ്ധരണയുടെ പുറത്താണെങ്കിലും പാതിയിൽ നിന്ന ഞങ്ങളുടെ പ്രണയം ഈ കഴിഞ്ഞ 8 വർഷത്തിന് ശേഷം വീണ്ടും തുടരണമെന്ന് ഞാൻ മനസ്സിൽപോലും ആഗ്രഹിച്ചിരുന്നതല്ല.. ഒരി…””
“””നിർത്ത്… നിർത്ത്… നിർത്ത്.. നീയത് പറയല്ല്.. നീ അതുമാത്രം പറയല്ല്””” ഞാൻ പറഞ്ഞ് തീരും മുൻപെ അവൻ ഇടയിൽ കയറി എന്റെ സംസാരത്തിന് വിലക്കിട്ടു.. ശേഷമവൻ വീണ്ടും തുടർന്നു.
റഫീക്: ഓളേനീ ആഗ്രഹിച്ചില്ല
💬 Comments
View all comments