0%

Chapter Title : അക്ഷയ്മിത്ര 4 [മിക്കി]

Author : മിക്കി Read All Parts 927

പക്ഷെ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ എന്റെ മനസ്സിൽ ഒരു പിടിവലിതന്നെ നടക്കുകയായിരുന്നു.. എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിച്ച് നിർത്താൻ കഴിയാത്ത ഒരുതരം അവസ്ഥ.. ഞാനവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞത് ഒരു എടുത്തുച്ചാട്ടമായോ.? എന്നൊരു തോന്നൽ.. അതാ ഞാൻ നിന്നെ വിളിച്ചത്, നിന്നോട് അതിനേക്കുറിച്ച് സംസാരിച്ച് എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്താൻ.. അപ്പഴാ അവന്റെയൊരു ഊമ്പിയ ഡയലോഗടി..””

ഒരു നോവൽ വായിച്ച് തീരുന്നതുപോലെ ഞാൻ കാര്യങ്ങൾ പറഞ്ഞ് നിർത്തിയതും..

റഫീക്: മച്ചാനെ നിന്റെ അവസ്ഥ എനിക്കിപ്പൊ മനസ്സിലായി.. 8 വർഷത്തിന് ശേഷം ഓളെ വീണ്ടും നേരിൽ കണ്ടതിലുള്ള ഒരുതരം ചളിപ്പ്.. അല്ലെ.? അതല്ലെ.?””

ഞാൻ: ചളിപ്പാണൊ വളിപ്പാണൊ എന്നൊന്നും എനിക്കറിയില്ല മച്ചാനെ.. അവളെ വീണ്ടും കണ്ടുമുട്ടുവെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നതല്ല, വെറും തെറ്റിദ്ധരണയുടെ പുറത്താണെങ്കിലും പാതിയിൽ നിന്ന ഞങ്ങളുടെ പ്രണയം ഈ കഴിഞ്ഞ 8 വർഷത്തിന് ശേഷം വീണ്ടും തുടരണമെന്ന് ഞാൻ മനസ്സിൽപോലും ആഗ്രഹിച്ചിരുന്നതല്ല.. ഒരി…””

“””നിർത്ത്… നിർത്ത്… നിർത്ത്.. നീയത് പറയല്ല്.. നീ അതുമാത്രം പറയല്ല്””” ഞാൻ പറഞ്ഞ് തീരും മുൻപെ അവൻ ഇടയിൽ കയറി എന്റെ സംസാരത്തിന് വിലക്കിട്ടു.. ശേഷമവൻ വീണ്ടും തുടർന്നു.

റഫീക്: ഓളേനീ ആഗ്രഹിച്ചില്ല എന്ന് മാത്രം പറയല്ല്..””” അവനത് പറഞ്ഞപ്പോൾ എന്റെപക്കൽ അതിനൊരു മറുപടി ഉണ്ടായിരുന്നില്ല.. കാരണം., അവൻ പറഞ്ഞതിൽ എവിടെയൊക്കെയോ ചില സത്യങ്ങൾ ഉണ്ടായിരുന്നു.. ഞാനാവന്റെ സംസാരത്തിന് കാത് കൂർപ്പിച്ചു, അവൻ വീണ്ടും തുടർന്നു.

റഫീക്: കുറച്ച് മുൻപ് ഞാൻ ചോദിച്ചപ്പോൾ നീയെന്നോട് പറഞ്ഞു ഓളെ നിനക്ക് ഇഷ്ടമാണെന്ന്..! ഇപ്പൊ നീ പറയുന്നു ഓളും നീയും തമ്മിലുള്ള നിങ്ങളുടെ

💬 Comments

View all comments