Chapter Title : അക്ഷയ്മിത്ര 4 [മിക്കി]
മനസ്സിൽ പറഞ്ഞ ഞാൻ..
“”മിത്ര അതൊക്കെ ഞാ..ഞാൻ ആലോചിച്ച് പിന്നെ പറയാം.. താനൊന്ന് വണ്ടീന്നിറങ്ങിക്കെ””” അവളെ വെളിയിലേക്ക് പിടിച്ചിറക്കാൻ ശ്രെമിച്ചുകൊണ്ട് ഞാൻ പറഞ്ഞു..
“”ഇല്ലപ്പൂസെ.... ഇപ്പൊതന്നെ പറയണം.. എങ്കിലേ ഞാൻ ഇറങ്ങു..””” ഒരുതരം വാശിയോടെ അവളും പറഞ്ഞു.
അപ്പഴേക്കും അഞ്ജുവും ഞങ്ങളുടെ അടുത്തേക്ക് വന്നു..
“”മിതു എന്തായിത്.. അപ്പൂസിനിനി കുറേ ദൂരം വണ്ടിയോടിച്ച് പോകണ്ടതല്ലേ.. നീയിങ്ങോട്ട് ഇറങ്ങിക്കെ”” എന്റെ അവസ്ഥ മനസ്സിലാക്കിയെന്നോണം ഞങ്ങളുടെ അടുത്തേക്കുവന്ന അഞ്ജു മിത്രയോട് പറഞ്ഞു ശേഷം അവളുടെ കയ്യിൽപിടിച്ച് അവളെ കാറിൽനിന്നും പുറത്തേക്കിറക്കാനും ശ്രെമിച്ചു..
“”അഞ്ജു വിട്ടെ.. അഞ്ജു വിട്ടെ.. ഞാനൊന്ന് പറയട്ടെ.”” എന്ന് പറഞ്ഞ് അഞ്ജുവിന്റെ കൈ തട്ടിമാറ്റിയശേഷം മിത്ര എന്റെ മുഖത്തേക്ക് നോക്കി..
“”അപ്പൂസിന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം.. സ്വൽപ്പംമുൻപ് വീടിന്റെ ബാൽക്കണിയിൽവച്ച് അപ്പൂസെന്നെ ‘മീനുന്ന്’ വിളിച്ചപ്പോൾതന്നെ അതെനിക്ക് മനസ്സിലായ കാര്യവുമ… എനിക്കപ്പോൾ ഒരുപാട് സന്തോഷം തോന്നി, എന്റെ അപ്പൂസിനെ എനിക്ക് തിരിച്ച് കിട്ടിയല്ലൊ എന്നോർത്ത്, അതുകൊണ്ട ഒരുമറുപടിയും തരാതെ അപ്പൂസ് തിരികെ പോകാനിറങ്ങിയപ്പഴും ഞാൻ പിന്നൊന്നും മിണ്ടാതിരുന്നത്.. പക്ഷെ., പക്ഷെ.., അപ്പൂസ് ഇ…ഇപ്പൊ എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പൊ എനിക്കത് സൈക്കാൻ പറ്റിയില്ല..”” അവളുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി ഒരിറ്റ് കണ്ണുനീർ കണ്ണിൽനിന്നും അടർന്ന് അവളുടെ കവിളിലേക്ക് വീണു.. അവൾ വീണ്ടും തുടർന്നു..
“”അപ്പൂസ് സ്വൽപ്പംമുൻപ് എന്നോട് പറഞ്ഞില്ലെ എന്റെ അപ്പോഴത്തെ സാഹചര്യംകൊണ്ടാണ് അപ്പൂസോന്നും പറയാതിരുന്നതെന്ന്..! അ..അപ്പൊ.. എന്റെ അപ്പോഴത്തെ സാഹചര്യം കണ്ട് എന്നെ സമാധാനപ്പെടുത്താൻ വേണ്ടിയാണൊ അപ്പൂസെന്നെ മീനുന്ന് വിളിച്ചത്..? ആണോ അപ്പൂസെ””
പൊട്ടിഒഴുകാൻ നിൽക്കുന്ന നിറമിഴികളോടെ എന്റെ കണ്ണുകളിലേക്ക് നോക്കി മിത്ര എന്നോടത് ചോദിച്ചപ്പോൾ
💬 Comments
View all comments