Chapter Title : അക്ഷയ്മിത്ര [മിക്കി]
“ഞാൻ ചോദിച്ച കാര്യം എന്തായി അപ്പൂസെ..? ഇത്രേം ദിവസം ഞാൻ നിനക്ക് സമയം തന്നില്ലെ..! ഇനിയെങ്കിലും എനിക്ക് സന്തോഷം തരുന്ന ആ രണ്ട് വാക്ക് നിനക്കൊന്ന് പറഞ്ഞുകൂടെ അപ്പൂസെ..!”
അത്രേം പറഞ്ഞ് നിർത്തിയ അവളുടെ കണ്ണുകൾ അതിവേഗത്തിൽ ചലിക്കുന്നതായി എനിക്ക് തോന്നി, അവളുടെ ചുവന്ന ചെറിയ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.. ഒരു പ്രതീക്ഷയോടെ അവൾ എന്റെ മുഖത്തേക്കുതന്നെ നോക്കി നിന്നു, ഒരു ചിരിയോടെ ഞാൻ അവളുടെ കൈകൾ എന്റെ ചുമലിൽ നിന്നും പതിയെ എടുത്തുമാറ്റി.
“ഇതി…”
“അപ്പുവേട്ടൻ എന്ത അവിടെ തന്നെ നിന്നുകളഞ്ഞെ..? ഉള്ളിലേക്ക് വ അപ്പുവേട്ട”
ഞാൻ സ്നേഹക്കുള്ള മറുപടി കൊടുക്കും മുൻപെ ഞങ്ങളുടെ അടുത്തേക്ക് വന്ന അനിത എന്നെ വീടിനുള്ളിലേക്ക് ക്ഷണിച്ചു..
“ആം വരുവ വരുവ” എന്ന് പറഞ്ഞ് അനിതയെ നോക്കി ഒന്ന് ചിരിച്ച ഞാൻ നേരെ വീടിന്റെ സിറ്റൗട്ടിലേക്ക് നടന്ന് കയറി ഒപ്പം സ്നേഹയും..
🔻സ്നേഹ ജോർജ്,.. സ്നേഹയുടെ അച്ഛന്റെ പേര് ജോർജ്, അമ്മ സീമ., വീട്ടുകാരുടെ എതിർപ്പുകളെ എതിർത്ത് പോരാടി സ്നേഹിച്ച് വിവാഹം കഴിച്ച രണ്ട് മതത്തിൽ ചേർന്നവരാണ് സ്നേഹയുടെ അച്ഛനും അമ്മയും.. അതുകൊണ്ടുതന്നെ മകളുടെ ഇഷ്ടം അതാണ് അവരുടേയും ഇഷ്ടം.. കോട്ടയത്താണ് സ്നേഹയുടെ വീട്, സ്നേഹയുടെ അനുജൻ സ്മികേഷ് പത്തിൽ പഠിക്കുന്നു..
അനിതയുടെ ചേച്ചി അനഘയുടെ കോളേജ് ഫ്രണ്ടാണ് സ്നേഹ.. ഞാനും സ്നേഹയും അനഘയുമൊക്കെ ഒരേ പ്രായക്കാരണ്. കഴിഞ്ഞ ഉത്സവത്തിന് അവൾ ഇവിടെ വന്നിരുന്നു.. അന്നാണ് അവൾ എന്നെ ആദ്യമായി കാണുന്നത്… ഞാനും.. അന്ന് ഉത്സവത്തിന് വന്ന് തിരികെ കോട്ടയത്തേക്ക് പോകുന്നതിന് മുൻപ് അവൾ എന്നോട് പറഞ്ഞിരുന്നു അവൾക്ക് എന്നെ
💬 Comments
View all comments