Chapter Title : അക്ഷയ്മിത്ര [മിക്കി]
ഓണായി ഇരുപ്പുണ്ട്.. ഞാനും സ്നേഹയും നേരെ സിറ്റൗട്ടിലെ സ്ലാബിലേക്ക് കയറി ഇരുന്നു.. സ്നേഹ എന്നോട് ചേർന്ന് എന്റെ ഇടത് സൈഡിലും ഇരുന്നു.. ഇതിനിടയിൽ സ്നേഹ എന്നോട് എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ അവൾ എന്നോട് ഒന്നും മിണ്ടിയില്ല..
അപ്പഴാണ് അനഘ സിറ്റൗട്ടിലേക്ക് വന്നത്, അവളുടെ കയ്യിൽ ഉണ്ടായിരുന്ന കോഫി അവൾ എന്റെ നേരെ നീട്ടി, ഞാൻ അത് വാങ്ങി, മാറുകയ്യിൽ ഉണ്ടായിരുന്ന പേപ്പർപ്ലേറ്റിലെ പക്കാവടയും എന്റെ ഫ്രണ്ടിലെ ടീപ്പൊയിലേക്ക് വച്ച ശേഷം അനഘ ഭിത്തിയോട് ചേർന്നുള്ള ചെയറിലേക്ക് ചാരി ഇരുന്നു..
“നിനക്കിന്ന് ഓട്ടം ഒണ്ടാരുന്നൊ..? ഉച്ചക്ക് നി കവലയിലൂടെ വിട്ടുപോകുന്നത് കണ്ടല്ലൊ ”
ടീപ്പൊയിൽ കിടന്നിരുന്ന ഒരു മാസിക കയ്യിൽ എടുത്ത് വട്ടത്തിൽ ചുരുട്ടികൊണ്ട് അവൾ ചോദിച്ചു..
“നി എവിടെ വച്ച് കണ്ടു”..
പ്ലേറ്റിലെ പലഹാരം എടുത്ത് സ്ലാബിലേക്ക് വച്ചുകൊണ്ട് ഞാൻ ചോദിച്ചു..
“ഞാൻ ഇന്ന് രാവിലെ അമ്മേംങ്കൊണ്ട് ഹോസ്പിറ്റലിൽ പോയിരുന്നു..! പോയിട്ട് തിരികെ കവലയിൽ വന്ന് ഒരു ഓട്ടോ വിളിക്കാനായിട്ട് ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞപ്പഴ നി വണ്ടിക്ക് വിട്ടുപോകുന്നത് കണ്ടെ..”
അവൾ പറഞ്ഞ് നിർത്തിയതും..
“അത് ഞാൻ രാവിലെ കായംകുളത്ത് ഒരു ഓട്ടം പോയിട്ട് വരുന്ന വഴിയാരുന്നു..! അതൊക്കെ പോട്ടെ..! പോകണ്ടവര് റെഡിയായോ..?”
ഞാൻ ചോദിച്ചു..
“അവര് എപ്പഴേ റെഡിയാ..! ഒരാള് ബാത്‌റൂമിലേക്ക് കേറിയേക്കുവ അവൾ എറങ്ങണ്ട താമസം മാത്രേയുള്ളു.. അവൾ ഇറങ്ങിയാൽ അപ്പൊ തന്നെ പോകാം”
“മൊത്തം എത്ര പേരുണ്ട്..?”
പക്കാവട വാരി വായിലേക്ക് ഇട്ടുകൊണ്ട് ഞാൻ ചോദിച്ചു.
“മൊത്തം നാലുപേര്”
അനഘ അത് പറഞ്ഞ് നിർത്തിയതും..
“നാലല്ല അഞ്ച്”
എന്റെ അടുത്തിരുന്ന സ്നേഹയാണ്
💬 Comments
View all comments