Chapter Title : അക്ഷയ്മിത്ര [മിക്കി]
മറ്റെ പെൺകുട്ടി ചുരിദാറാണ് ധരിച്ചിരിക്കുന്നത്.. മൂന്നുപേർക്കും നല്ല പാലുപോലത്തെ വെളുത്ത നിറമാണ്.. അവരുടെയെല്ലാം പേര് ചോദിച്ചറിയണം എന്നുണ്ടായിരുന്നു.. ഇനി അതൊക്കെ പോന്ന വഴിക്ക് വണ്ടിയിൽ വച്ച് ചോദിച്ചറിയാം എന്ന് മനസ്സിൽ കരുതി..
“എടാ അപ്പൂസെ.. നി ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം..!”
സിറ്റൗട്ടിൽ നിന്നും ഹാളിലേക്ക് കയറി വന്ന സ്നേഹ സ്വല്പം ഗൗരവത്തോടെ എന്നോട് പറഞ്ഞു.. പിന്നാലെ ലക്ഷ്മിയും കയറി വന്നു അതിന് പിന്നാലെ അക്കുവും അനിതയും കയറിവന്നു.. അക്കുവും അനിതയും വായ് പൊത്തിപിടിച്ച് നിന്ന് പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
“എന്ന ഞാനും വരും..! അപ്പുവേട്ട ഞാനും വന്നോട്ടെ”
എന്റെ അടുത്തേക്ക് വന്ന ലക്ഷ്മി എന്റെ കയ്യിൽ തൂങ്ങി ദയനീയ ഭാവത്തിൽ ചോദിച്ചു..
“വേണ്ട.. വേണ്ട.. ലക്ഷ്മി പോവണ്ട..! നിന്റെ അമ്മ ചോദിച്ച ഞങ്ങൾ എന്ത് പറയും”
ഞങ്ങളുടെ സംസാരം കേട്ട് ഹാളിലേക്ക് കയറിവന്ന അനഘ ലക്ഷ്മിയോട് പറഞ്ഞു..
“അമ്മ ഒന്നും പറയത്തില്ല ചേച്ചി..! ഞാൻ അമ്മയെ ഫോൺ വിളിച്ച് പറഞ്ഞോളാം.. ഞാനും പൊക്കോട്ടെ..?”
എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി അനഘയെ നോക്കി ചിണുങ്ങാൻ തുടങ്ങി… ഞാനും സ്നേഹയും തിരികെ ഒറ്റയ്ക്ക് വരുന്ന കാര്യം ലക്ഷ്മിക്ക് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല, അതുകൊണ്ടാണ് അവളും കൂടെ വരുന്നു എന്ന്പറഞ്ഞ് നിർബന്ധം പിടിക്കുന്നത്.
“വേണ്ട.. വേണ്ട.. ലക്ഷ്മി വരണ്ട..! ഈ തണുപ്പും പിടിച്ച് വരണ്ട..! ഞാൻ ഒറ്റയ്ക്ക് പോയിട്ട് വന്നോളാം..?”
എന്റെ കയ്യിലെ ലക്ഷ്മിയുടെ പിടി വിടുവിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. ഞാൻ ഒറ്റയ്ക്ക് പൊക്കോളാം എന്ന് കേട്ടതും ലക്ഷ്മി ഒന്ന് തണുത്തു..
“അത് വേണ്ട അപ്പു സ്നേഹയും നിന്റൊപ്പം വരട്ടെ..! അല്ലേൽ അവള്
💬 Comments
View all comments