Chapter Title : അക്ഷയ്മിത്ര [മിക്കി]
ഇട്ടുകൊണ്ട് അവൻ പറഞ്ഞു.
“സാധനം തീർന്നോ..?”
എന്തൊ കേൾക്കാൻ ഇഷ്ട്ടപെടാത്തത് കേട്ടതുപോലെ ഞാൻ ചോദിച്ചു..
“ആം തീർന്നു”
ഒരു വളിച്ച ചിരിയോടെ അവൻ പറഞ്ഞു… അവൻ പറഞ്ഞ് നിർത്തിയതും..
“ഇങ്ങ് വന്നെ മൈരേ”
എന്ന് പറഞ്ഞ് അവന്റെ ഇടത് കയ്യിൽ പിടിച്ച ഞാൻ അവനേം വലിച്ചോണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു..
“കൈ വിട് മൈരേ..! മുണ്ട് അഴിഞ്ഞ് പോന്നെന്ന്”
അതും പറഞ്ഞ് ഒരു കൈ മുണ്ടിന്റെ കെട്ടിൽ അഴിയാതെ പിടിച്ച് നിർത്തികൊണ്ട് എന്റെയൊപ്പം ആടിയാടി അവനും വന്നു..
നേരെ ക്ഷേത്ര കമ്മിറ്റി ഓഫീസിന് സൈഡിൽ എത്തിയതും, അവനെ വലിച്ച് ഞാൻ എന്റെ മുന്നിലേക്ക് നിർത്തി.
“ഒരുമാതിരി ഒണ്ടാക്കിയ വർത്താനം പറയല്ല്..! സാധനം എടുക്കാൻ പോയപ്പഴേ ഞാൻ നിന്നോടൊക്കെ പറഞ്ഞത.. ഞാൻ വരാൻ താമസിക്കുവാണേൽ എനിക്കൊളള സാധനം മാറ്റി വച്ചേക്കണം എന്ന്..! എന്നിട്ടിപ്പൊ സാധനം തീർന്നന്നൊ..!”
സ്വല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു..
“എടാ ഞാൻ എന്തൊ ചെയ്യാനാ..? ആ ഊമ്പൻ കിച്ചുനോട് ഞാൻ പറഞ്ഞത ഷെയറിന്റെ മുക്കാൽ ഭാഗം നിന്റെയാണ് നിനക്കുള്ള സാധനം മാറ്റി വച്ചേക്കണം എന്ന്..! ആ മൈരൻ മൊത്തം അടിച്ച് തീർത്ത്..! ഞാനിപ്പൊ എന്തോ ചെയ്യാനാ..!”
രണ്ട് കയ്യും മലർത്തി പിടിച്ച് അരക്കെട്ടും വട്ടത്തിൽ ആട്ടികൊണ്ട് കിറുങ്ങി നിന്നവൻ പറഞ്ഞു..
“നിന്നെയൊക്കെ നമ്പിയ എന്നെ പറഞ്ഞാൽ മതിയല്ലോ..!!”
അത്രേം പറഞ്ഞ് നിർത്തിയ ഞാൻ കമ്മറ്റി ഓഫീസിനോട് ചേർന്നുള്ള ക്ഷേത്ര കിണറിന്റെ തിട്ടയിലേക്ക് സ്വല്പം ദേഷ്യത്തോടെ കയറി ഇരുന്നു.
മണ്ണ് പറ്റിയ വെള്ളമുണ്ടും മുറുക്കി കുത്തികൊണ്ട് ഒന്നും അറിയാത്ത പാവത്തെപോലെ പ്രമോദും എന്റെ അടുത്ത് വന്ന് ഇരുന്നു.
“ഞാനിനി
💬 Comments
View all comments