Chapter Title : അലൻ [Haran]
ഇനി അവരെ കാണാന്‍ കഴിയില്ല എന്ന് മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി. അവര്‍ പോയപ്പോള്‍ വീണ്ടും എന്‍റെ മനസ്സ് അസ്വസ്ഥമായി. കേട്ടു പരിചയമുള്ള, HIV ബാധിച്ച് മരിച്ച പലരുടെയും കഥകള്‍ മനസ്സിലോടിയെത്തി. ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഉടനേ ഫോണെടുത്ത് ഇസബെല്ലയെ വിളിച്ചു അല്‍പ നേരം സംസാരിച്ചു. ഉടനേ കാണാം എന്നു പറഞ്ഞു. പക്ഷെ രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് തിരിച്ചു പോകുമ്പോളും മനസ്സിന് പഴയ ഉത്സാഹം വീണ്ടു കിട്ടിയിരുന്നില്ല, കാര്‍ വിറ്റ വകയില്‍ നല്ലൊരു സംഖ്യ കയ്യില്‍ തടഞ്ഞുവെങ്കിലും. ഗോവയിലിറങ്ങി ഇസബെല്ലയെ കാണാനും നിന്നില്ല. നേരെ ജോലിയില്‍ ജോയിന്‍ ചെയ്തു.
ജോലിയിലെ തിരക്കുകളിലെയ്ക്കു മാറിയപ്പോള്‍ കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു. ഇടയ്ക്ക്, നാദിറ ഇത് വരെ വിളിച്ചില്ലല്ലോ എന്നു ചിന്തിച്ചുവെങ്കിലും, പുതിയ ബന്ധങ്ങളും, പാര്‍ട്ടികളും, ദാദറില്‍ ബാര്‍ നടത്തുന്ന ഉറ്റ സ്നേഹിതന്‍റെ വക പുതിയ ചരക്കുകളും ഒക്കെയായപ്പോള്‍ ജീവിതം വീണ്ടും പഴയപടി ഉത്സാഹത്തിമിര്‍പ്പിലായി. പിന്നീട് ഉറയുടെ കാര്യത്തില്‍ വളരെ ശ്രദ്ധ കാണിച്ചിരുന്നു. ബ്രാന്‍ഡ് ഒന്ന് മാറ്റിപ്പിടിച്ചു. എങ്കിലും സ്ത്രീ ശരീരങ്ങള്‍ കാണുമ്പോള്‍ പഴയത് പോലെ ഒരാകര്‍ഷണം തോന്നുന്നില്ല എന്ന് മനസ്സിലായി . ആരും നാദിറയുടെ മാദക മേനിയോടു കിടപിടിക്കാന്‍ പോന്നവരായിരുന്നില്ല. ചുംബനങ്ങള്‍ക്ക് പഴയ തീവ്രത കിട്ടുന്നില്ല. ആ തേന്‍ നിറമുള്ള ചുണ്ടുകളുടെ ഓര്‍മ്മകള്‍ വരുമ്പോള്‍ ഒരു നഷ്ടബോധം തോന്നിയിരുന്നു.
ഏതാണ്ട് ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴാണ് ഗുഹ്യഭാഗത്ത് ഒരു ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. പണ്ടെങ്ങോ ഇത് പോലെ കാലില്‍ വന്നപ്പോള്‍ ഒരു ഡോക്ടര്‍ കുറിച്ച് തന്നെ ഓയിന്റ്റ്മേന്റ്റിന്റെ പെരോര്‍മ്മയിലുണ്ടായിരുന്നത് കൊണ്ട് അത് വാങ്ങി പുരട്ടി നോക്കി. കുഴപ്പമില്ല. മാറുന്നുണ്ട്. പക്ഷെ
💬 Comments
View all comments