Chapter Title : അലൻ [Haran]
എനിക്ക് എയിഡ്സ് ആണെന്ന് പുറം ലോകമറിയാതെ തന്നെ മരിക്കണം. ആത്മഹത്യ? അതിനെന്തൊക്കെ മാര്‍ഗ്ഗങ്ങള്‍? തല പുകഞ്ഞു തുടങ്ങി. അമ്മയും അച്ഛനും അറിഞ്ഞാല്‍ അവരിതെങ്ങനെ സഹിയ്ക്കും? നാട്ടില്‍ സല്‍സ്വഭാവിയായ മകന്‍ ബോംബെയില്‍ വച്ച് എയിഡ്സ് ബാധിച്ച് മരിച്ചു. അതിനു ശേഷം അവരും ജീവിച്ചിരിക്കുമെന്നു തോന്നുന്നില്ല. മാതൃ ഹന്താവ്, പിതൃ ഹന്താവ് തുടങ്ങിയ പേരുകളെല്ലാം ഞാന്‍ സ്വന്തമാക്കാന്‍ പോവുകയാണോ? മരിച്ചു പരലോകത്തെത്തിയാല്‍ പോലും സ്വസ്ഥത കിട്ടില്ല. ഒന്നും വേണ്ടായിരുന്നു. ഇളയ മകന് സാഹസികത അല്പം കൂടിപ്പോയി എന്ന് അച്ഛന്‍ പരാതി പറയാറുള്ളത് ഓര്‍മ്മ വന്നു. നാട്ടില്‍ കിട്ടിയ ജോലിയും ചെയ്തു വീട്ടുകാരുടെ കൂടെ കഴിഞ്ഞാല്‍ മതിയായിരുന്നു. ഇനിയതൊക്കെ ആലോചിച്ചിട്ടെന്തു കാര്യം. മനസ്സൊരു നെരിപ്പോടായി മാറുന്നു. ഇന്നിനി ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
ദാദറിലെ ചങ്ങാതി, രണ്ടാഴ്ചയായിട്ടും എന്നെ കാണാത്തത് കൊണ്ട് ഫോണ്‍ ചെയ്തു. " എവിടെപ്പോയി ചത്ത് കിടക്കുകയാണെഡാ നീയൊക്കെ? ഇന്നലെ നല്ല കിളി പോലത്തെ ഒരു കര്‍ണാടകക്കാരിയെ ഇറക്കിയിട്ടുണ്ട്, ശനിയാഴ്ചയല്ലേ നീ വരും എന്നു കരുതി. എന്തു പറ്റി?".
"ഏയ് ഒന്നിമില്ലടാ, ഞാനില്ല, ഞാനതൊക്കെ വിട്ടു, വീട്ടില്‍ കല്യാണമാലോചിക്കുന്നു, ഇനിയും ഇങ്ങനെ കാള കളിച്ചു നടന്നാല്‍ ശരിയാവില്ല"
"എന്റമ്മോ ഇത് അലന്‍ തന്നെയല്ലേ? ഞാന്‍ നമ്പര്‍ മാറ്റിക്കുത്തിയോന്നുമില്ലല്ലോ" അവന് പരിഹാസം. അടുത്തയാഴ്ച കാണാം എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു.
ശനിയാഴ്ച രാത്രി പുറത്തു പോകാന്‍ തോന്നിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. ഒഷിവാരയില്‍ നിന്നും താമസം മാറിയിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. പവായില്‍ IIT യുടെ അടുത്ത് തന്നെയുള്ള ഫ്ലാറ്റ്, നാലാം നില. നല്ല സൌകര്യമുണ്ട്. അടുത്ത്
💬 Comments
View all comments