0%

Chapter Title : അലന്റെ മമ്മി [ഗോപു]

Author : Gopu Read All Parts 20.5K

ടീച്ചർ തന്നെ ഒപ്പിടണം...."""

"""ആണോ  എന്നാൽ ഞാൻ മമ്മിയെ വിളിക്കാം....... മമ്മി ഒന്നിങ്ങു വന്നേ മമ്മിക്ക് എന്തോ ഒരു പോസ്റ്റ് ഉണ്ട്... ഒന്നു ഒപ്പിട്ടു വാങ്ങിയെ....""""

"""" ദാ വരുന്നു"""

അടുക്കളയിൽ നിന്നും  എത്തിയ റാണി വിനോദിന് ഒരു ഗുഡ്മോണിങ് പറഞ്ഞു....

രജിസ്റ്റർഡ് കവർ ഒപ്പിട്ട് വാങ്ങി അവർക്ക് രണ്ടുപേർക്കും ഒരു പുഞ്ചിരി നൽകി വിനോദ് യാത്രയായി......

അകത്തേക്കു കയറിയ റാണിആ കവർ പൊട്ടിച് തന്റെ പാസ്പോർട്ട് ആണെന്ന് മനസ്സിലാക്കി അവളത് പുറത്തെടുത്തു....

പാസ്പോർട്ട് ഓരോ പേജായി മറിച്ചു നോക്കുമ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നത് അലൻ ശ്രദ്ധിച്ചു...

"""" എടാ ചെക്കാ ഇനി നിന്റെ അവിടുത്തെ സായിപ്പ് കളി ഒന്നും നടക്കില്ല ട്ടോ....കുറച്ചുകാലം എന്റെ പൊന്നുമോനോടപ്പം മമ്മി ഉണ്ടാകും"""""

""""ആഹാ....... അത് പൊളിച്ചു.....അല്ല മമ്മി അപ്പൊ സ്കൂളിൽ നിന്നും. ലീവ് എടുക്കണ്ടേ...3 വർഷം എങ്കിലും ലീവ് വേണ്ടേ.....""""

"""ഞാൻ കഴിഞ്ഞ  മാസം D. E. O ഓഫീസിൽ പോയപ്പോൾ സാറിനോട് ഒന്ന് സൂചിപ്പിച്ചിരുന്നു... കുഴപ്പമില്ലെന്നാണ് സാറ് പറഞ്ഞത് സ്കൂളിലെ സീനിയർ ആയ ടീച്ചറോ,സാറോ താൽക്കാലിക ചുമതല ഏറ്റെടുക്കാൻ സന്നദ്ധമാണെങ്കിൽ ധൈര്യമായി ലീവിന് അപ്ലൈ ചെയ്യാം എന്നാണ് പറഞ്ഞത്..... ലത ടീച്ചർക്ക് ഞാനൊരു ക്ലൂ കൊടുത്തിരുന്നു... ടീച്ചർ ഒക്കെയാണ് """""

"""" അപ്പോ പിന്നെ എന്താ പ്രോബ്ലം മമ്മി അപ്ലിക്കേഷൻ കൊടുക്...... രണ്ടു ദിവസത്തിനുള്ളിൽ പാസാവില്ലേ""""

"""""ആവേണ്ടതാണ്.....നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്ന ഒരു സാർ ഇപ്പോ DEO ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്... ലേറ്റ് ആകുകയാണെങ്കിൽ പുള്ളിക്കാരനെ പോയി കാണാം....""""

"""എന്നാലു മമ്മി ഇന്ന് തന്നെ ആപ്ലിക്കേഷൻ വെക്.....

💬 Comments

View all comments