Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
കൈലിയുമെടുത്തുടുത്തു തോർത്തും ദേഹത്ത് എടുത്തിട്ടുകൊണ്ട് നിന്ന തന്നെ സുധീന്ദ്രൻ സാർ വന്നു കാറിൽ കയറ്റി കൊണ്ട് പോകുന്നു......കാർ നേരെ ചെന്ന് നിന്നത് തന്റെ വീട്ടുപടിക്കൽ...തിരുവന്തപുരത്തു നിന്നും എന്ത് പെട്ടെന്നാണ് താൻ പാലക്കാടുള്ള വീട്ടിൽ എത്തിയത്.....
"ഇന്നലെ നടന്നതൊന്നും ആരും അറിയണ്ടാ....സുധീന്ദ്രൻ സാറിന്റെ താക്കീത്......താനെങ്ങനെ ആ രമേശന്റെ വലയിൽ വീണടോ...ആദർശ ധീരൻ പോലും.....എടൊ ആ പെണ്ണുംപിള്ള പക്കാ ഫ്രോഡാണ്.....തന്നെ അവർ എന്തെല്ലാം ഇനി ചെയ്യും എന്നാർക്കറിയാം.....
"അപ്പോൾ ഇന്നത്തെ എന്റെ ആദ്യ നിയമസഭാ സമ്മേളനം.....
"കോപ്പ്...ആദ്യം ഇതിന്റെ പിന്നിൽ എന്തെങ്കിലും നൂലാമാല വരുന്നുണ്ടോ എന്ന് നോക്ക്.....താനിപ്പോൾ അകത്തേക്ക് പോ....
"അമ്മെ അച്ഛൻ...തന്റെ മകൾ ആര്യ.....അവള് കാരണമല്ലേ താൻ......അവളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞോ......തന്റെ പാർവതി...മുന്നിൽ......
"ആഹാ.....ഇങ്ങെത്തിയോ....
"ഊം....ജി കെ ഒരുമൂളലിൽ ഒതുക്കി.....എന്താവേശമായിരുന്നു കൃഷ്ണേട്ടൻ സത്യപ്രതിജ്ഞ ചെല്ലാൻ കയറിയപ്പോൾ ജനങ്ങൾക്ക്.....പാർവതി എന്തെക്കെയോ പറയുന്നു....ഒന്നും കേൾക്കാൻ തോന്നുന്നില്ല.....മനസ്സ് പായുന്നു...താനുണ്ടാക്കിയ ഇമേജ്....എല്ലാം...എല്ലാം....ജി കെ ക്ക് വാവിട്ടു കരായണമെന്നുണ്ട് ശബ്ദം പുറത്തേക്ക് വരുന്നില്ല......മുറിയിൽ എത്തി കതകടച്ചു കുറച്ചു നേരം ഇരുന്നപ്പോൾ കതകിനു തട്ട് കേട്ട്.....ഞെട്ടി.....അവൾ ആണ് തന്നെ കുരുക്കാനുള്ള കെണിയുമായി...ഒരു ഭ്രാന്തനെപ്പോലെ മുടി വലിച്ചു ജികെ അലറാൻ ശ്രമിച്ചു.....ശബ്ദം പുറത്തേക്കില്ല.....രണ്ടും കൽപ്പിച്ചു താൻ കതകു തുറന്നു.....
തന്റെ മകൾ ആര്യ.....ബാരിയെ കൊന്നത് എങ്ങനെ എന്നറിയണമെങ്കിൽ അത് തന്റെ മകൾ പറയണം.....
മോളെ ആര്യയെ.....അച്ഛന് പറ്റുന്നില്ല......മോളെന്തിനാ......അവിടെ പോയെ.....ചുണ്ടുകൾ വിറച്ചു....കണ്ണുകൾ നിറയുന്നുണ്ട്...കണ്ണുനീർ ഒഴുകുന്നു.....
"എവിടെ അച്ഛാ.....
"മോൾ അച്ഛനോട് ഒന്നും മറയ്ക്കണ്ടാ......ബാരി മാമൻ ......ബാരി മാമൻ....മോളെ.....
"അച്ഛന് ഭ്രാന്തായോ.....ഈ പാലക്കാടുള്ള ഞാൻ എങ്ങനെ എറണാകുളത്തു പോകാനാ.....ഫാരി അവളുടെ പഠനം നിർത്തിയതും അച്ഛനറിയാമല്ലോ.....
"ശരിയാണല്ലോ ......ആ കൊച്ചു പഠിത്തം നിർത്തി
💬 Comments
View all comments