0%

Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]

Author : ജി.കെ Read All Parts 5.3K
നിന്നുയർത്തി തന്നോട് ചേർത്ത്.....നടക്കും....എല്ലാം നടക്കും....നിനക്ക് സമ്മതമാണെങ്കിൽ......അവൾ കുതറാൻ ശ്രമിച്ചു.....ഒരു പെണ്ണിന്റെ ശരീരത്തോട് തോന്നുന്ന മോഹമല്ല.....നിന്റെ മനസ്സറിഞ്ഞ നിന്നെ മനസ്സിലാക്കുന്ന ഒരു പുരുഷന്റെ സാമീപ്യമാണെന്നു കരുതിയാൽ മതി....എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരിക്കാം അഷീ.....നിനക്കായി.....സത്യം....അവൻ അവളെ വീണ്ടും തന്നിലേക്ക് ചേർത്ത് തലയുടെ മൂർദ്ധാവിൽ ചുംബിച്ചു..... "വേണ്ടെടാ.....വേണ്ടാ.....അവൾ കരയുന്നത് പോലെയായി.....നിനക്ക് നല്ല ഒരു ഭാവിയുള്ളതാണ്.....അത് എനിക്ക് വേണ്ടി..... അവൻ അവളെ മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല......:അതെ അഷീ നിനക്ക് വേണ്ടി.....ആ ഭാവി ഞാൻ മാറ്റി വക്കും.....നീ ആലോചിച്ചു ഒരു മറുപടി
പറ.....ഞാൻ കാത്തിരിക്കാം......നാളെ ഞാൻ ആലിയ ഇത്തിയുടെ വീട്ടിൽ എത്തുമ്പോൾ അതിനുള്ള മറുപടി ഉണ്ടാകും എന്ന് കരുതുന്നു.....പിന്നെ എന്റെ ഉമ്മയെ ഓർത്താണെങ്കിൽ അത് നീ വിഷമിക്കണ്ട ....അത് ഞാൻ മാനേജ്  ചെയ്തു കൊള്ളാം  ......ബാക്കി  ആർക്കും  എതിർപ്പുമുണ്ടാകില്ല  ഇവിടെ .....അതും ഞാൻ ഉറപ്പു തരാം .....ഞാൻ ഇറങ്ങുകയാ.....അവളുടെ മറുപടിക്കു കാത്ത് നിൽക്കാതെ അവൻ ഇറങ്ങി....അഷീമ നിശ്ചലമായി അവന്റെ പോക്കും നോക്കി നിന്ന്.....സ്വിഫ്റ്റ് കാർ ആ ഗേറ്റു കടക്കും വരെ അവൾക്ക് അനങ്ങാൻ  കഴിഞ്ഞില്ല .....കൈകാലുകൾ  ചലിച്ചില്ല  എന്ന് തന്നെ പറയാം .... അവൻ പോയപ്പോൾ തന്റെ അരികിലുണ്ടായിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടത് പോലെ അവൾക്കു തോന്നി...... ********************************************************************************* ഞാൻ തിരികെ എത്തുമ്പോൾ വീട് കണ്ടെത്തി ജി കെ യുടെ ഭാര്യയും മകൾ ആര്യയും എത്തിയിരുന്നു.....ഞാൻ ആലിയ ചേട്ടത്തിയുടെ വീട്ടിലെ സെറ്റിയിലേക്കു ചെന്നിരുന്നു.....കയ്യിൽ ഒരു ഗ്ലാസ് വെള്ളവുമായി ആലിയ ചേട്ടത്തി മുന്നിൽ.....എനിക്കവരെ നോക്കാൻ തന്നെ എന്തോപോലെ തോന്നി...."ദേ...ഫാരിയുടെ കൂട്ടുകാരിയും അമ്മയും വന്നിട്ടുണ്ട്......അപ്പോൾ ശബ്ദം കേട്ടുകൊണ്ട് ആര്യയും ഫാരിയും ഇറങ്ങി വന്നു.....അവളുടെ മുഖത്തുണ്ടായിരുന്നു മ്ലാനത പൂർണ്ണമായും മാറിയില്ലെങ്കിലും

💬 Comments

View all comments