Chapter Title : അളിയൻ ആള് പുലിയാ 15 [ജി.കെ]
......എന്റെ രണ്ടുമക്കളുടെ ഭാവിക്കു വേണ്ടിയാണ് അങ്ങയുടെ മുന്നിൽ വന്നത്........കൈ മുഖത്ത് പൊത്തി ഫാരിയുടെ ഉമ്മ കരയാൻ തുടങ്ങി.....ജി കെ അടുത്ത് ചെന്ന് അറച്ചറച്ചു ആ കൈകൾ പിടിച്ചു...എന്താ കാര്യം......ഫാരി എനിക്കും മോളെ പോലെ തന്നെയാ......കാര്യം പറയൂ......
ഫാരിയുടെ ഉമ്മ വീണ്ടും കരച്ചിൽ തുടർന്ന്.....ആശ്വസിപ്പിച്ചുകൊണ്ട് ജി കെ ആ കൈകൾ കൂട്ടിപ്പിടിച്ചു ....നിങ്ങൾ കരയാതെ കാര്യം പറയൂ....
ഞാൻ രമേശൻ മന്ത്രിക്കു കൊടുത്ത് പോലെ അങ്ങേക്കും എല്ലാം തരാം...പക്ഷെ ഞങ്ങളെ രക്ഷിക്കണം.....
ശ്ശെ എന്താ ഈ പറയുന്നത്...കാര്യം പറയൂ....
അവർ തേങ്ങി തേങ്ങി പറയാൻ തുടങ്ങി......ബാരി താങ്കളുടെ ആത്മ മിത്രമാണെന്നറിയാം....അയാൾ വൃത്തികെട്ടവനാണ്.....ഞാനാണ് അയാളെ കൊന്നത്.....
"നിങ്ങളെന്താ ഈ പറയണത്.....നിങ്ങളുടെ മകൾക്ക് അയാൾ അച്ഛനെ പോലെയല്ലായിരുന്നോ.....പിന്നെ നിങ്ങൾ എന്തിനാണ്......ഇല്ല നിങ്ങളെ രക്ഷിക്കാൻ ആകില്ല ജി കെ തറപ്പിച്ചു പറഞ്ഞു.....
അങ്ങനെ പറയരുത്......ഞാൻ അഴിക്കുള്ളിലേക്കു പോയാൽ അങ്ങയുടെ മകൾ ഉൾപ്പെടെ കോടതി കയറേണ്ടി വരും....മറ്റൊരു പ്രതിയുമാകും......
ജി കെ ഒന്ന് ഞെട്ടി......നിങ്ങൾക്കെന്താ ഭ്രാന്തായോ......എന്റെ മകളോ....
അതെ.....നിങ്ങളുടെ മകളെയും എന്റെ മകളെയും നശിപ്പിക്കാൻ ശ്രമിച്ച ആ നീചനെ ഞാനാണ് തലക്ക് ഫ്‌ളവർ വെസ് വച്ചടിച്ചു കൊന്നത്....ഞങ്ങളെ രക്ഷിക്കണം......
ഏയ് ഇല്ല...ഇല്ല.....ജി കെ തലയിൽ കൈ വച്ച് കൊണ്ട് ഇരുന്നു തലയിട്ടു ആട്ടാൻ തുടങ്ങി.....എന്റെ മകളെ അയാൾ അങ്ങനെ ചെയ്യില്ല.....ഇല്ല.....ഞാൻ വിശ്വസിക്കില്ല......ഫാരിയുടെ ഉമ്മ എഴുന്നേറ്റു......തലയിൽ കൈവച്ചു ഭ്രാന്തനെ പോലെ ആട്ടികൊണ്ടിരുന്ന ജി കെ യുടെ തലയെ തന്റെ നെഞ്ചോട് ചേർത്ത്....നമ്മടെ മക്കൾക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത് വിശ്വസിക്കണം......ഒരന്യ സ്ത്രീ തന്റെ തല അവരുടെ മാറോടു ചേർത്തപ്പോൾ എന്തോ പോലെ തോന്നി ജി കെ
💬 Comments
View all comments