Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]
പണി പാളും.....
സുരേഷ് ആ ചെകുത്താൻ തലയിൽ തന്റെ വക്രബുദ്ധി വകഞ്ഞെടുത്തു.....ചേച്ചി സമാധാനമായിരിക്ക്......ഡമ്മി നോമിനേഷൻ ആരുടെ പേരിലാ......
"അത് ഞാനാണ്......എന്നാൽ ചേച്ചി നിയമസഭയിലേക്ക് പോകാൻ തയാറായിക്കോ.....പകരം പാലക്കാട് ലോകസഭാ മണ്ഡലം എനിക്കും തന്നെരു...
"എടാ എന്താ നീ ഈ പറയുന്നത്.....
അയാള് നേരം വെളുപ്പിച്ചാലല്ലേ ഈ കഥ ലോകം അറിയൂ.....ചേച്ചിയുടെയും എന്റെയും ഭാവി പോകൂ......
"എടാ.....വേണ്ടാത്തതിനൊന്നും നിൽക്കണ്ടാ.....
"അപ്പോൾ നമ്മുടെ മാനവും അഭിമാനവും എല്ലാം കപ്പല് കയറിക്കോട്ടെന്നോ.....നിങ്ങള് കാരണമാ.....നിങ്ങളുടെ ഒടുക്കലത്തെ ഒരു കഴപ്പ്.....
"എടാ പറ്റിപ്പോയി...നമുക്കയാളോട് മാപ്പു ചോദിക്കാം.....
"മാപ്പല്ല കോപ്പ്.....നിങ്ങള് ഇറങ്ങി വാ...നിങ്ങളെ ഞാൻ വീട്ടിലാക്കാം...പിന്നെ ഇവിടെ നടന്നതും നടക്കാൻ പോകുന്നതും ഇരു ചെവിയറിയരുത്......
"എടാ...സുരേഷേ എനിക്ക് വല്ലാത്ത പേടി തോന്നുന്നു...നിന്റെ പ്രായത്തിന്റെ പക്വത കുറവാ ഇതൊക്കെ ചിന്തിപ്പിക്കുന്നത്....ഒന്നും വേണ്ടെടാ......
"ഒന്നടങ്ങു നിങ്ങള്.....ഇത് പാർട്ടി അറിഞ്ഞാൽ....പാർട്ടിയിൽ നിന്ന് മാത്രമല്ല.....നിങ്ങളുടെ വീട്ടിൽ നിന്ന് വരെ നിങ്ങളെ അടിച്ചു പുറത്താക്കും......സുജാതയുടെ ജാരൻ എന്ന പേരും എനിക്ക് വീഴും...അയാൾ ആണെങ്കിൽ സത്യവും ധർമവും വിട്ടു ഒന്നും ചെയ്യാത്തവനുമാണ്......നിങ്ങൾ വരാൻ നോക്കിക്കേ..... അവൻ സുജാതയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് തന്റെ ബൈക്കിനു നേരെ നീങ്ങി....സുജാത അവനോടൊപ്പം ഇറങ്ങി....സുജാതയെ ബൈക്കിലിരുത്തി സുരേഷ് അവളുടെ വീടിനരികിൽ ഇറക്കി....
സുജാത പോകാൻ നേരവും പറഞ്ഞു..."ഒന്നും വേണ്ടെടാ സുരേഷേ.....
"നിങ്ങള് സമാധാനമായിട്ടു പോയി കിടന്നുറങ്ങു ചേച്ചി.....
സുരേഷ് വണ്ടിയുമെടുത്തു പാർട്ടി ആപ്പീസിനരികിൽ എത്തി....
എന്നിട്ടു ഫോണിൽ രണ്ടുമൂന്നു ശിങ്കിടി ചെറുപ്പക്കാരെ വിളിച്ചു.....നിമിഷ നേരം കൊണ്ട് കയ്യിൽ ആയുധങ്ങളുമേന്തി മൂന്നാലു ബൈക്കിൽ ചെറുപ്പക്കാർ എത്തി......
സുരേഷ് സംഗതി വിശദമാക്കി കൊടുത്തു.....ക്വട്ടേഷൻ.....അവർ സുരേഷ് എന്ന ചെറുപ്പക്കാരന് വേണ്ടി എന്തും ചെയ്യാൻ തയാറായിരുന്നു.....
അവന്മാർ മുന്നോട്ടു നീങ്ങിയപ്പോൾ സുരേഷ് വിളിച്ചു..."എടാ മൈരന്മാരെ.....അയാളെ കൊല്ലാനാണ് പോകുന്നത്...അപ്പോൾ എനിക്കെന്തെങ്കിലും കൂടി സംഭവിക്കണ്ടെ.....ഇനിയും പറഞ്ഞു തരാണോ.....അടിക്കിനെടാ...എന്നെയും......
"സുരേഷ് ഭായി.....അതിലൊരുവൻ വിളിച്ചു,.....
"പറഞ്ഞത് ചെയ്യടാ.....അകത്തു കാര്യം കഴിയുമ്പോൾ നീമാര് വിട്ടോണം.....ഞാൻ ഏന്തി വലിഞ്ഞു അടുത്ത വീട്ടിലേക്കു പോയ് സഹായം അഭ്യർത്ഥിച്ചു കൊള്ളാം.....അടിക്കിനെടാ...ഒരു ദയയും വേണ്ടാ....എന്റെ ജീവൻ ബാക്കി വച്ചിട്ട് അകത്തെ ജീവൻ എടുത്തിരിക്കണം.....അടിയെടാ.....
അവന്മാർ കയ്യിലിരുന്ന ക്രിക്കറ്റ് ബാറ്റും വടിയും ഒക്കെയായി സുരേഷിനെ തല്ലി.......അവൻ തല്ലു കൊണ്ട്
💬 Comments
View all comments