0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 3798
അടിച്ചു....ആലിയ ചേട്ടത്തി..... "നിങ്ങൾ എവിടെയാ....? "ഞങ്ങൾ പുന്നപ്രയിൽ.....ഉമ്മിയും അവിടെയുണ്ടോ....കണ്ടില്ല..... "ഉവ്വ്..... "ഇങ്ങോട്ടു വരുന്നില്ലേ.....
"ഞാൻ വരാം..... "സത്യം.... "ആ...വരാം.....ഞാൻ ഫോൺ കട്ട് ചെയ്തപ്പോൾ...മുകളിൽ നിന്നും അഷീമ ഇറങ്ങി വന്നു....."ഇക്ക ഇക്കയോട് എനിക്കല്പം സംസാരിക്കണം..... "ആ പറഞ്ഞോ.....ഞാൻ പറഞ്ഞു.... "ഇവിടെ വച്ചല്ല...ഒന്ന് പുറത്തേക്കു വരുവോ..... ഞാൻ അവളോടൊപ്പം പുറത്തേക്ക് ഇറങ്ങി.....ഇക്ക...എനിക്കയാളോടൊപ്പം ഇനി ജീവിക്കാൻ വയ്യ......ആരെങ്കിലും നിർബന്ധിച്ചാൽ എന്റെ മയ്യത്തു റയിൽവേ ട്രാക്കിൽ കിടക്കും..... "നിനക്ക് വേണ്ടെങ്കിൽ വേണ്ടാ...പിന്നെ എന്താണ് നിന്റെ ഉദ്ധ്യേശം.....ഒരു ജോലിയും വേലയുമില്ലാതെ എങ്ങനെ നിന്റെ മകനെ വളർത്തും..... "ഇക്ക....ഞാൻ ഒരു കാര്യം പറഞ്ഞാൽ എതിര് പറയരുത്.....എനിക്ക് ഇന്ന് രാവിലെ വരെ അങ്ങനെ ഒരു ചിന്തയില്ലായിരുന്നു....എന്റെ എല്ലാ വിഷമതകളും അറിയാവുന്ന ഒരാൾ എന്നെയും എന്റെ മകനെയും സ്വീകരിക്കാൻ തയാറായാൽ ഇക്ക എതിര് നിൽക്കുമോ?ഇക്കയാണ് ഈ വീട്ടിലെ ഇനി എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്..... "നിന്റെ ഏതെങ്കിലും കാര്യത്തിന് ഞാൻ എതിര് പറഞ്ഞിട്ടുണ്ടോ....അല്ലെങ്കിൽ തന്നെ ഈ വീട്ടിലെ ഏതെങ്കിലും കാര്യത്തിന്.....നിനക്ക് നല്ലതാണെന്നു തോന്നുന്നുവെങ്കിൽ ഞങ്ങൾക്കും ബോധിച്ചാൽ...ഞാൻ എതിര് പറയില്ല....ആരാണ് അങ്ങനെ ഒരാൾ..... "ഇക്ക അത് ബീനമാമിയുടെ മകൻ സുഹൈൽ...... "നീ എന്താ പറയുന്നത്...അവൻ ചെയ്യുന്ന ജോലിക്ക് അവനു തന്നെ തികയില്ല....പിന്നെ നിന്നെ എങ്ങനെ പോറ്റും...പോരാത്തതിന് അവൻ നിന്നെക്കാളും ചെറുപ്പമല്ലേ...സുനീറിനെക്കാളും..... "അതൊക്കെ സുഹൈലിനും അറിയാം...ഇക്ക...ഇക്ക സുഹൈലിനെ ഗൾഫിൽ കൊണ്ട് പോകാമെന്നു വാക്കു കൊടുത്തതല്ലേ......സുഹൈൽ ഒരു നിലയിൽ എത്തിയിട്ട് മതി.....അതിനു മുമ്പ് എനിക്കയാളുമായി വിവാഹ ബന്ധം വേർപെടുത്തണം..... "ആലോചിക്കാം....ഞാൻ സുഹൈലിനോടും കൂടി സംസാരിക്കട്ടെ.....അപ്പോൾ ഞാൻ നാളെ അസ്‌ലാമിനോട് പറയാനോ.....ഈ ബന്ധം തുടരാൻ താത്പര്യമില്ല എന്ന്..... "ഇക്ക പറഞ്ഞോ.....അവൾ എന്റെ മറുപടിക്കു കാത്തു നിൽക്കാതെ അകത്തേക്ക് കയറി......ഞാൻ വെളിയിൽ കാർപോർച്ചിൽ തന്നെ ഇരുന്നു...ഏറെ നേരം ആലോചിച്ചു...... അപ്പോഴാണ് ശരണ്യ വീടിനു മുന്നിലൂടെ പോകുന്നത് കണ്ടത്.....പിള്ളാരില്ല...ഒറ്റക്കാണ് പോകുന്നത്...എന്നെ കണ്ടുകൊണ്ട് ഗേറ്റിൽ നിന്നുകൊണ്ട് ചോദിച്ചു..... "നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ....അങ്ങോട്ട് പോകുമ്പോൾ ഗേറ്റ് അടഞ്ഞു കിടക്കുന്ന കണ്ടു..... "ഞങ്ങൾ വന്നതേ ഉള്ളൂ......പിള്ളേരെന്തിയെ..... അവരെ ചേട്ടന്റെ വീട്ടിലാക്കി.....നാളെയും മറ്റന്നാളും അവധിയായതുകൊണ്ട് അമ്മൂമ്മയുടെ കൂടെ നിൽക്കണം പോലും രണ്ടാൾക്ക്.....എന്ന ഇക്ക പോകുന്നത്..... "മറ്റെന്നാൾ.....
"കുറച്ചു സാധനമുണ്ട്.....ഇത്തിരി അച്ചാറും.....ചമ്മന്തിപൊടിയും.....പിന്നെ ഒരു കൈലിയും..... "അതിനെന്താ...നാളെ ഇവിടെ

💬 Comments

View all comments