0%

Chapter Title : അളിയൻ ആള് പുലിയാ 16 [ജി.കെ]

Author : ജി.കെ Read All Parts 3815
പെയിന്റടിക്കാരന്റെ യോഗമേ......തന്റെ പുതിയ വരവിനെ മനസ്സിൽ താലോലിക്കുമ്പോൾ സൂരജ് അറിയുന്നില്ലല്ലോ തനിക്കു കിട്ടാൻ പോകുന്ന സൗഭാഗ്യത്തിന് വേണ്ടി ശരണ്യ ബാരിയുടെ അടിയിൽ കിടന്നു തിളച്ചുമറിയുകയാണ് എന്ന്.... ******************************************************************************************** സുഹൈൽ കുളിച്ചു റെഡിയായി വന്നപ്പോൾ ബീന തിരക്കി...."അല്ല പുയ്യാപ്ല എങ്ങോട്ടാ രാവിലെ..... "നാളെ ബാരി ഇക്ക പോകുകയല്ലേ.....ഒന്ന് കണ്ടേച്ചു വരാം..... "അതിനവര് അങ്ങ് മരട്ൽ അല്ലെ? "ഊം...ഞാനങ്ങോട്ടു പോകുവാ.....ഇക്കയോട് ആ പേപ്പറിന്റെ കാര്യം ഒന്നും കൂടി ഓർമ്മിപ്പിക്കണം.... "എടാ ചെക്കാ അതിനവര് വൈകിട്ടിങ്ങോട്ടു വരും.....അന്നേരം പറഞ്ഞാൽ പോരെ.... "അല്ലുമ്മ.....എനിക്ക് പോകണം....ആ പിന്നെ പോയി വരുമ്പോൾ ഉമ്മയ്ക്ക് ഒരു സർപ്രൈസ് തരും ഞാൻ.... "നിന്റെ സർപ്രൈസ് കുറെ കൂടുന്നുണ്ട്....കേട്ടോ ചെക്കാ.... "എന്റെ ബീനമോളെ......എന്റെ ബീനാമ്മക്ക് ഞാനും എനിക്ക് ബീനാമ്മയുമല്ലേ ഉള്ളൂ..... "സുഖിപ്പിക്കണ്ടാ.....കാര്യം പറ.... "അതെ....എനിക്കൊരാഗ്രഹമുണ്ടായിരുന്നു......ഞാനതൊരാളോട് തുറന്നു പറഞ്ഞു....അതിനുള്ള മറുപടി വാങ്ങാൻ പോകുവാ....എന്റെ ബീനാമ്മയ്ക്കു ഒരു വര്ഷം കഴിഞ്ഞു ഒരു കൂട്ടാളിയെ തരാൻ പറ്റുവൊന്നു നോക്കട്ടെ.... "ആരാടാ ആള്.....നമ്മടെ ജാതിയാണോടാ...... "അതൊക്കെ ആണ്.....ബീന 'അമ്മ എതിര് പറയില്ല എന്ന് ഉറപ്പു താ..... "ആ നോക്കട്ടെ..... "നോക്കാനൊന്നുമില്ല...ഒരു മിനിറ്റ്....അവൻ അകത്തേക്ക് പോയിട്ട്.....അവന്റെ വാപ്പയുടെ ഫോട്ടോയുമായി വന്നു..... "എന്റെ ബീനമ്മക്കു ഒരു കുറവും വരുത്താതെ നോക്കുന്ന ഒരു മരുമോൾ....അതാരാണെന്ന് പിന്നെ പറയാം.....എതിർപ്പ് പറയില്ല എന്ന് ഈ ഫോട്ടോയിൽ തൊട്ട് സത്യം ചെയ്തേ..... "നിന്റെ കളി കൂടുന്നുണ്ട് ചെക്കാ.....വെറുതെ ആ മരിച്ചു പോയ മനുഷ്യനെ കൊണ്ട് സത്യം ഇടീക്കണ്ടാ..... "എന്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ലന്നു പറഞ്ഞ ഉമ്മയ്ക്കെന്താ ഇപ്പോൾ ഇങ്ങനെ..... "ഓ...നിന്നെ കൊണ്ട് തോറ്റു.....എന്നാൽ സത്യം.....നീ ഇഷ്ട്ടപ്പെടുന്ന പെണ്ണിനെ കെട്ടിക്കോ...വഴക്കും വാക്കാനാവുമില്ലാതെ...പോരെ.... "തങ്ക യു മൈ സ്വീറ്റ് ബീന അമ്മാ...... അവൻ വണ്ടിയുമെടുത്തുകൊണ്ട് ഇറങ്ങി.....ഇനി അഷീമയുടെ സമ്മതമാണ് അറിയേണ്ടത്.....എതിര് പറയില്ല എന്ന് മനസ്സ് പറയുന്നു....സമയം പതിനൊന്നാകുന്നു.....അവൻ പന്ത്രണ്ടു മണിയോടെ ആലിയയുടെ ഫ്ലാറ്റിനു മുന്നിൽ എത്തി....ലിഫ്റ്റ് കയറി മുകളിൽ ചെന്നപ്പോൾ.....
അടച്ചിട്ട കതകിനുള്ളിൽ നിന്നും ആലിയ ഇത്തയുടെ സംസാരം കേൾക്കാം.....ബാരിയല്ല ഈ വീട്ടിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്.....ബാരിയും അസ്ലമിനെ പോലെ വന്നു കയറിയവനാണ്......(തുടരും) ചങ്കുകളെ നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും കൂടെയുള്ളതുകൊണ്ട് നിങ്ങളോടു എങ്ങനെ നന്ദി പറയണം എന്നറിയില്ല......എല്ലാവരോടും സ്നേഹവും സന്തോഷവും

💬 Comments

View all comments