അളിയൻ ആള് പുലിയാ 18 [ജി.കെ]

📝 Ongoing

👁 738606 views ❤ 1193 likes 💬 64 comments

അളിയൻ  ആള്  പുലിയാ  18
Aliyan aalu Puliyaa Part 18 | Author : G.K | Previous Part

സുഹൈലിന്റെ മനസ്സ് നിറയെ അഷീമായേക്കാൾ ഉപരി ആ കുഞ്ഞു മനസ്സിന്റെ ഉടമയായ ആദിമോന്റെ മുഖം ആയിരുന്നു.....പക്ഷെ തന്റെ ഇപ്പോഴത്തെ അവസ്ഥ ഒന്നിനും ഒരു പരിഹാരമല്ല.....എങ്ങനെയെങ്കിലും എന്റെ റബ്ബേ എന്നെ അക്കരെയൊന്നു എത്തിച്ചു ഒരു കൊല്ലം പെട്ടെന്ന് കഴിഞ്ഞെങ്കിൽ...അവൻ അറിയാതെയെങ്കിലും വിളിച്ചു പോയി.....ആളിനെ ഇപ്പോൾ ഉമ്മാക്ക് മുന്നിൽ സസ്പെൻസ് ആയിക്കൊള്ളട്ടെ.....പോയി ആദ്യ വരവിനു ഉമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു തന്റെ അഷീമയെ സ്വന്തമാക്കണം....അവൻ വീടെത്തുമ്പോൾ മറ്റൊന്ന് കൂടി മനസ്സിൽ കരുതി.....തന്റെ ഇപ്പോഴുള്ള ജോലിയിൽ നിന്നാണെങ്കിൽ പോലും ഒരു വിഹിതം ആദിമോനും അഷീമാക്കും വേണ്ടി മാറ്റി വക്കണം.....തന്റെ അല്പം കൈവിട്ടു ചിലവാക്കുന്ന നടപടിയിൽ പിശുക്കത്തരം വേണം......ഇതെല്ലം ഓർത്തു കൊണ്ട് വീട്ടിലേക്കു ചെന്ന്.....തന്റെ ബീനാമ്മ ഉമ്മറത്ത് തന്നെയുണ്ട്.....കയ്യിൽ ഒരു മുറത്തിലേക്കു കയ്യുറ ഒക്കെ ഇട്ടുകൊണ്ട് ചീര അരിയുന്നു....."ഹായ് ബീനാമ്മ.....

"വന്നല്ലോ കാമുകൻ....കണ്ടോടാ എന്റെ മരുമോളെ......

"കണ്ടു ....ഞങ്ങൾ ഒറ്റക്കിരുന്നു കുറെ സംസാരിച്ചു.....

"എടാ ആരാടാ കുട്ടാ.....ബീനാമ്മയോടു പറയടാ.....

"അത് എന്റെ ബീനാമ്മയ്ക്ക് സർപ്രൈസ്.....ഒരു കൊല്ലം കഴിഞ്ഞു ഗൾഫിൽ നിന്നും വന്നു കഴിഞ്ഞിട്ട് പറയാം.....ഇപ്പോൾ എന്റെ 'അമ്മ ചോറും കറിയുമൊക്കെ പെട

📚 Chapters

1 published

Related Stories

💬 Comments

View all comments