Chapter Title : അളിയൻ ആള് പുലിയാ 19 [ജി.കെ]
എങ്ങനെയാ ചേച്ചി....ഏതോ ഒരുത്തൻ നമ്മുടെ സഹായ അഭ്യർത്ഥനക്കു കീഴെ പോസ്റ്റിയിരിക്കുന്നു...നമ്മൾ ഫ്രോഡ് പണിയുമായി ഇറങ്ങിയിരിക്കുകായാണെന്നു.....അത് കൊണ്ട് നമ്മൾ ഉദ്ദേശിച്ചത്ര പണം കിട്ടിയില്ല.....
"പാർവതി തളർന്നു കസേരയിലേക്ക് ഇരുന്നു പോയി......അത് കണ്ടു കൊണ്ട് ആര്യയും ഫാരിയും അടുക്കലേക്കു വന്നു.....
"എന്ത് പറ്റി ആന്റി.....ഫാരി ചോദിച്ചു.....
"മോളെ വിചാരിച്ച പോലെ പണം റെഡിയായില്ല എന്ന്......
"ഞാനെന്തു ചെയ്യാനാ മോളെ....മാക്സിമം നോക്കി.....നടന്നില്ല.....സുജാത കൈ മലർത്തി......ഫാരി എന്തോ ആലോചിച്ചപോലെ ആര്യയോടു പറഞ്ഞു..."ആര്യയെ....നീ എന്റെ കൊച്ചയുടെ നമ്പർ ഉണ്ടോ എന്ന് ഒന്ന് നോക്കിയേ.....ഒന്ന് വിളിക്കാമോ.....കൊച്ച ഇറങ്ങിയോ എന്തോ എന്ന് പോലും അറിയില്ല......ആര്യ പാർവതിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ബാരിയുടെ നമ്പർ തപ്പിയെടുത്തു.എന്നിട്ടു ഡയൽ ചെയ്തു ഫാരിയുടെ കയ്യിൽ കൊടുത്തു.....
ഏറെ നേരത്തെ റിങ്ങിനു ശേഷവും ഫോണെടുത്തില്ല......ഫാരിയും ആര്യയും നിരാശരായി.....
"എന്തായി മോളെ.....പാർവതി ചോദിച്ചു.....
"ഫോൺ എടുക്കുന്നില്ല....കൊച്ച എപ്പോഴാണ് പോകുന്നത് എന്നും അറിയില്ല.....വേറെ ആരുടെ നമ്പറും കാണാതറിയില്ല താനും ഒന്ന് വിളിച്ചന്വേഷിക്കാൻ......
"നമ്മുക്ക് അവരോടു ഒന്ന് ചോദിച്ചാലോ പാർവതി ചേച്ചി....നാളത്തേക്ക് സർജറി ഒന്ന് മാറ്റി വക്കാൻ പറ്റുമോ എന്ന്.....സുജാത തിരക്കി.....
"ആരും ഒന്നും മിണ്ടിയില്ല.....
"തത്ക്കാലം ഇത് കയ്യിൽ വക്ക്...ബാക്കി നമ്മുക്ക് നോക്കാം....സുജാത കയ്യിലുണ്ടായിരുന്ന അമ്പത്തിയയ്യായിരം രൂപ പാർവതിയെ ഏൽപ്പിക്കാൻ ശ്രമിച്ചു......അപ്പോഴാണ് കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഒരാൾ അങ്ങോട്ട് വന്നത്......
"എന്താ പ്രശനം......അയാൾ തിരക്കി.....
"ജി കെ യുടെ വൈഫാണ്.....പുള്ളിയുടെ ഒരു സർജറിയുടെ കാര്യവുമായി ബന്ധപ്പെട്ടു അല്പം കാശിനു ബുദ്ധിമുട്ടു.....അതാണ് നിൽക്കുന്നത്.....സുജാത പറഞ്ഞു.....
"എത്രയാണ് വേണ്ടത്.....
"മൂന്നു ലക്ഷം രൂപ കെട്ടിവെക്കണം.....ഞങ്ങളുടെ കയ്യിൽ ആകെ അമ്പത്തിയയ്യായിരമേ ഉള്ളൂ.....സുജാത പറഞ്ഞു....അയാൾ പാർവതിയെ ഒന്ന് നോക്കി.....
"ഒരു
💬 Comments
View all comments