Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
പോകാം....ഖാദർ ഇക്ക വിളിക്കുന്നു.....ദേ...നീ അന്ന് ശ്വാസം മുട്ടിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്നും ഈ ഭൂമിയിൽ കാണില്ലായിരുന്നു റംലാ.....നീയും വാസുവുമായിട്ടുള്ള ബന്ധം അറിഞ്ഞിട്ടും ഞാൻ നിനക്ക് പൊറുത്തു തന്നില്ലേ.....പിന്നെ ഞാൻ ആശുപത്രിയിൽ ആയിട്ടുപോലും നിന്റെ മക്കളെ കെട്ടിച്ചു കൊച്ചുമക്കൾ ആയിട്ടുപോലും നീ ...നീ ഖാദറിക്ക കരയുന്നു.....നമ്മുടെ മൂന്നാമത്തെ മരുമകനുമായി ബന്ധപ്പെട്ടത് എന്റെ നൈമ മോള് കണ്ടതുകൊണ്ടല്ലേ .....ഞാൻ നിന്നോട് ആശുപത്രി കിടക്കയിൽ വച്ച് ചോദിച്ചത് ....അതിനു പകരം നീ എന്റെ കഴുത്തു ഞെരിച്ചു...എന്റെ ആത്മാവ് പൊറുക്കുമെന്നു തോന്നുന്നുണ്ടോ....നീ വാ.....നീ വാ...കണക്കുകൾ അവിടെ തീർക്കാം.....വാ....തന്നെ കൊണ്ടുപോകാൻ വന്നതാണോ....ഇവർ....റംല അലറി വിൽക്കാൻ ശ്രമിച്ചു....ശബ്ദം പുറത്തു വരുന്നില്ല....കൈകാലുകൾ ആടുന്നില്ല.....
വേണ്ട മാലാഖേ.....നമ്മുക്ക് വേണ്ട.....ഇവൾ ഇനിയും നരകിക്കാനുണ്ട്.....അവൾ ചെയ്ത പാപഫലം ഭൂമിയിൽ അനുഭവിച്ചു തീരട്ടെ.....മാലാഖയും ഖാദരിക്കയും മറയുന്നു...താൻ മരണത്തെ മുമ്പിൽ കണ്ടിരിക്കുന്നു....അവൾ ചെയ്ത പാപങ്ങൾ എല്ലാം ഒന്നൊന്നായി അവളുടെ മനസിലേക്കോടി വന്നു....അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി......
**********************************************************************************
വീട്ടിലേക്കുള്ള യാത്ര മദ്ധ്യേ ഫാരിയുടെ മനസ്സിൽ അൽത്താഫിനെ കുറിച്ചുള്ള ചിന്തകളായിരുന്നു...അതിനിടയിൽ അവൾ ശ്രദ്ധിച്ച്....തന്റെ ഉമ്മയ്ക്ക് വന്ന മാറ്റങ്ങൾ......തങ്ങൾക്ക് ഇത്രയും സഹായം ഒക്കെ ചെയ്തു തന്ന ബാരി കൊച്ചയോടു പോലും ഇത്രയും അടുപ്പം കാണിച്ചു കണ്ടിട്ടില്ല......അസ്‌ലം കൊച്ചയോടു കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനവും ഒക്കെ അവൾക്കു അലോസരമായി തോന്നി.....വണ്ടി എറണാകുളത്തു നിന്നും കലൂർ വഴി അകത്തേക്ക് തിരിഞ്ഞപ്പോൾ ഫാരി ചോദിച്ചു....നമ്മൾ എവിടെ പോകുകയാ ഉമ്മ.....
"അതെ മോളെ നമ്മക്കിനി മുന്നോട്ടു പഠിക്കാനുള്ള സാമ്പത്തിക ശേഷിയൊന്നുമില്ല....തന്നെയുമല്ല മോൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു.....നിനക്ക് വോട്ടേഴ്‌സ് ലിസ്റ്റി പേര് വരെ ആയി.....അപ്പോൾ നമ്മുടെ സാമ്പത്തിക ഭദ്രത അറിഞ്ഞു വേണ്ടേ നമ്മുക്ക് പെരുമാറാൻ.....അപ്പോഴാണ് നമ്മുക്ക് അസ്‌ലം കൊച്ച ഒരു വിസ എടുത്തു തരാം എന്ന് പറഞ്ഞത്.....അവിടെ ഒരു സൂപ്പർമാർക്കറ്റ് ഉണ്ടത്രേ....കോച്ചായിക്ക്....അവിടെ കണക്കു നോക്കാനൊആയിട്ടാണ് നിന്നെയും ആഷി കുഞ്ഞയെയും കൊണ്ട് പോകാമെന്നു കൊച്ച ഏറ്റത്...
"അതിനു എന്റെ പഠിത്തം ബാരി കൊച്ച നോക്കാമെന്നു പറഞ്ഞതല്ലേ....തന്നെയുമല്ല ഈ വർഷത്തെ ഫീസുമടച്ചല്ലോ......
"അതൊന്നും സാരമില്ല.....ഒരു കൊല്ലം കൊണ്ട് പഠിത്തം തീർത്തില്ലല്ലോ......അയാള് പഠിപ്പിക്കാം എന്ന് പറഞ്ഞാലും എത്രകാലമാ നമ്മള് വല്ലോരുടെയും ചിലവിൽ കഴിയുന്നത്......
"എനിക്ക് പഠിക്കണം..ഞാൻ പഠിച്ചു കിട്ടുന്ന ജോലി മതി എനിക്ക് ....ഫാരി കരയുന്നതു
💬 Comments
View all comments