Chapter Title : അളിയൻ ആള് പുലിയാ 20 [ജി.കെ]
ഒരു വിധിയെ എന്നും പഴിച്ചുകൊണ്ടു അവൾ സാരി തോളിൽ ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടു പുറത്തേക്കിറങ്ങി.....റോഡിലേക്ക് നടന്നു....ആദ്യം വന്ന ഓട്ടോക്കാരൻ കൈകാട്ടി വിളിച്ചു.....കുഞ്ഞപ്പന്റെ ഷാപ്പിലോട്ടു വീട്.....
"ഷാപ്പിലോട്ടോ....ഓട്ടോക്കാരൻ ചോദിച്ചു.....
"എന്താ കേട്ടിട്ടില്ലേ.....അവൾ ദേഷ്യത്തോടെ ചോദിച്ചു.....
"അല്ല ചേച്ചി ...ഷാപ്പീന്ന് പറഞ്ഞപ്പോൾ...ചോദിച്ചതാണ്.....
"ആ കെട്ടിയോന്മാര് ശരിയല്ലെങ്കിൽ അവരെ എടുക്കാൻ ഷാപ്പിലും പോകേണ്ടി വരും.....
ചേച്ചി വരമ്പിനിപ്പുറത്തു ആ ചെങ്കല്ലിട്ട റോഡ് വരെ പോകുകയുള്ളൂ....അവിടുന്ന് മുന്നോട്ടു നടക്കണം....
"ആ സാരമില്ല..എന്നിട്ടു താനെന്നെ ഒന്ന് കാണിച്ചു തന്നാൽ മതി....പ്രതിഭ പറഞ്ഞു....
ഓട്ടോ അയാൾ മുന്നോട്ടെടുത്തു.....പാടവരമ്പതിനരികിലായി ചെങ്കൽ റോഡ് അവസാനിക്കുന്നിടത്തു അയാൾ വണ്ടി നിർത്തി....പ്രതിഭ ഓട്ടോക്കാരനോട് നില്ക്കാൻ പറഞ്ഞിട്ട് വരമ്പിലൂടെ മുന്നോട്ടു നടന്നു....ഇത്രയും കാലം സഹിച്ചു...ഇനി അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ല.....അത് തന്നെയുമല്ല വല്ലവർക്കും ലാഭമുണ്ടാക്കാൻ നക്കാപ്പിച്ച നേടാൻ എന്തിനിനിയും എന്റെ ശരീരം ഞാൻ മറ്റുള്ളവരുടെ മുന്നിൽ കാഴ്ചവെക്കണം....കിട്ടുന്നത് അങ്ങേർക്കു കുടിക്കാനും....പിന്നെ ആകെയുള്ള ആശ്വാസം മാന്യരായ തന്റെ ഫോൺ നമ്പർ പോലും ആർക്കും കൈമാറാത്ത മൂന്നുപേർക്കാണ് കൊടുത്തത്.....ഒന്ന് ഷബീർ ഇക്കാ.....ബാരി ഇക്കാ....പിന്നെ ഒരു തോമസ് അച്ചായനും....ഇതിന്നതോടെ അവസാനിക്കണം...തനിക്കൊരു വഴി ബാരി ഇക്കയായിട്ടു തുറന്നു തന്നതാണ്.....ഇനി വയ്യ....പോളിസി കിട്ടിയില്ലെങ്കിലും വേണ്ടാ....വയ്യ വല്ലവരുടെയൊക്കെ മുന്നിൽ തുണിയഴിച്ചിട്ടു കിടക്കാൻ....എന്തിനാ....പത്തോ പതിനയ്യായിരമോ കമ്മീഷൻ കിട്ടാനോ....അതോ കോടിപതി കിരീടം വാങ്ങാനോ....വേണ്ടാ.....അവൾ വരമ്പിലൂടെ ഷാപ്പിനടുത്തെത്തിയപ്പോൾ വൈശാഖന്റെ ബൈക്ക് കണ്ടു....കുഞ്ഞപ്പൻ തലയിൽ കെട്ടുമായി ഷാപ്പിനു വാതിൽക്കൽ ഇരിക്കുന്നത് കണ്ടു.....അവൾ ഉറച്ച കാലടികളോടെ മുന്നോട്ടു നടന്നു.....
ഷാപ്പിനുമുന്നിലെത്തി......"ആരാ.....ത്രേസ്യയെ കാണാൻ
വന്നതാണോ...കുഞ്ഞപ്പൻ ചോദിച്ചു.....അവൾ അകത്തു അല്പം തിരക്കിലാ.....
"അല്ല....എന്റെ ഭർത്താവിനെ തേടിയിറങ്ങിയതാ.....പ്രതിഭ കൈകൾ ചുരുട്ടി പിടിച്ചുകൊണ്ടു വികാരം ഉള്ളിലൊതുക്കി വിതുമ്പി വന്ന ഹൃദയത്തെ പിടിച്ചു നിർത്തി പറഞ്ഞു.....
"കുഞ്ഞിന്റെ ഭർത്താവോ.....ഇവിടെ ആരുമില്ല കുഞ്ഞേ.....കുഞ്ഞപ്പൻ പറഞ്ഞു....ദേ..നോക്കിക്കോ....
"പൊട്ടൻ കളിക്കരുത് കുഞ്ഞപ്പൻ ചേട്ടാ.....എനിക്കറിയാം എന്റെ ഭർത്താവ് ഇവിടെ ഉണ്ടെന്നു....ദേ ആ ഇരിക്കുന്ന ബൈക്ക് എന്റെ കെട്ടിയവന്റെയാ.....വിളിക്ക്.....നാണമില്ലേ കുഞ്ഞപ്പൻ ചേട്ടാ...ഇങ്ങനെ....സ്വന്തം ഭാര്യയെ നിങ്ങളുടെ കണ്മുന്നിൽ വച്ച് തന്നെ.....ശ്ശെ....
"നിങ്ങള് എന്തുവാ ഈ പറേണത് പെണ്ണെ....ആ ഇരിക്കുന്ന ബൈക്ക് വൈശാഖൻ കൊച്ചു വച്ചേച് ദേ...അരമണിക്കൂർ മുമ്പേ ആ പൈലിയുടെ ആക്ടീവയിൽ കയറി പോയി....ഇവിടെ വന്നൂന്ന് ഒള്ളത് നേര് തന്നെ .....രണ്ടു ഇളയതും കഴിച്ചു...കായ് കടം പറഞ്ഞിട്ട്
💬 Comments
View all comments