0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 3007

ഇങ്ങു വരണം...പെണ്ണുംപിള്ള സമ്മതിച്ചു എന്നും പറഞ്ഞു അവിടങ് തങ്ങരുത്....

"ഏയ്..ഇല്ല....ഒരു പരിപാടി എടുക്കുക....പിന്നെ എന്നെ ഇത്രയുമൊക്കെ സഹായിക്കുന്ന എന്റെ ചേട്ടത്തിയുടെ അരികിലേക്ക്....നാളെ എല്ലാം കഴിഞ്ഞിട്ട് വേണം പൈസ ഒന്ന് എക്സ്ചേഞ്ച് ചെയ്യാൻ....വാ നമുക്കപ്പുറത്തോട്ട് ഇരുന്നു ഇത് കഴിക്കാം...

അമ്മായി വല്ലതും കഴിച്ചോ....

"ആ പഷ്ട് ...ട്രിപ്പുവിട്ടു അനങ്ങാൻ വയ്യാതെ കിടക്കുന്ന തള്ളക്ക് ചില്ലി ചിക്കനും പൊറോട്ടയും കൊടുത്തു...ഒന്ന് പോ അനിയാ....അവർക്കതൊക്കെ തന്നെ ധാരാളമാ.....വാ ചെക്കൻ വിശക്കുന്നു വിശക്കുന്നു എന്നും പറഞ്ഞു ഇരുന്നെത്....അവർ മൂന്ന് പേരും കൂടി വണ്ടിക്കരികിലേക്കു പോയി വണ്ടിയിൽ ഇരുന്നു ബിരിയാണി കഴിച്ചു....കയ്യും കഴുകി...

"എന്നാലേ ഞാൻ അങ്ങോട്ട് പോയിട്ടും വരാം....ചേട്ടത്തി അകത്തോട്ടു ചെല്ല്...ഞാൻ തിരിച്ചു അവളുമായിട്ടു വരാം...അന്നേരം നമ്മുക്കങ്ങു പോകുകയും ചെയ്യാം....എന്റെ കൂടെ വരാമെന്നു പറഞ്ഞ സ്ഥിതിക്ക് ഇതും നടക്കുവായിരിക്കും ഇല്ലേ ചേട്ടത്തി....

"അനിയൻ ധൈര്യമായിട്ടു ചെല്ലനിയാ......ആലിയ അവനു പ്രചോദനം നൽകി.....അവൻ വണ്ടിയുമെടുത്തു പുന്നപ്രയിലേക്കെത്തി ...അടഞ്ഞിരുന്ന ഗേറ്റിനു വെളിയിൽ അവൻ വണ്ടി പാർക്ക് ചെയ്തുകൊണ്ട് അകത്തേക്ക് ഗേറ്റു തുറന്നു അകത്തേക്ക് കയറി.....കതകടഞ്ഞു കിടന്നിരുന്നു...അവൻ ഡോർ ബെല്ലടിച്ചപ്പോൾ വന്നു കതകു തുറന്നത്...ബീന മാമി ആയിരുന്നു....

"അവന്റെ ഉള്ളിൽ പ്രതീക്ഷയുടെ തിരിനാളം അസ്തമിച്ചു.....

ബീന അവനെ കണ്ടതും ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കി വിളിച്ചു..."അഷീമ...ദേ താഴെ വിളിക്കുന്നു....കരഞ്ഞു കലങ്ങിയ മുഖവുമായി അഷീമ വന്നു സ്റ്റെയർ പിടിയിൽ പിടിച്ചുകൊണ്ടു താഴേക്ക് നോക്കിയപ്പോൾ കണ്ടത് അസ്ലമിനെയാണ്...അവൾക്കു ദേഷ്യവും സങ്കടവും വന്നെങ്കിലും അവൾ ഒന്നും മിണ്ടാതെ തിരികെ കയറി പോയി.....ബീന മാമി വീട്ടിൽ ഒരാൾ വന്നു എന്ന് പോലും വകവെക്കാതെ റംലയുടെ മുറിയിലേക്കും കയറി....

അസ്‌ലം കുറെ കഴിഞ്ഞപ്പോൾ മുകളിലേക്ക് കയറി ചെന്ന്....മോൻ കട്ടിലിൽ കിടന്നുറങ്ങുന്നു...അഷീമ കട്ടിലിൽ ഇരിപ്പുണ്ട്.....

"അഷീമ എനിക്കല്പം സംസാരിക്കണം.....അസ്‌ലം പറഞ്ഞു.....

അവൾ അവനെ ദേഷ്യത്തോടെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...അവൻ പുറത്തേക്കു നോക്കി....സുനീറിന്റെ മുറി തുറന്നു കിടക്കുന്നു....അവൻ അവിടേക്കു നോക്കി കൊണ്ട് പറഞ്ഞു...അഷീമ എനിക്ക് നിന്നോട് അല്പം സംസാരിക്കണം.....

"ഇനി എന്ത് സംസാരിക്കാനാണ്....ഞാൻ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു.....

"നീ അപ്പുറത്തോട്ടു വന്നേ....ഒരു സീൻ ഉണ്ടാക്കാനല്ല ഞാൻ വന്നത്....അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി.....

അവൾ എഴുന്നേറ്റു നോക്കുമ്പോൾ അവൻ സുനീറിന്റെ മുറിയുടെ വാതിൽക്കൽ നിൽക്കുന്നു.....അവൾ അവനിൽ നിന്നും അകലം പാലിച്ചു നിന്ന്.....പറയാനുള്ളത് പറഞ്ഞേച്ചു പോകാൻ നോക്ക്...എനിക്ക് നിങ്ങളെ കാണുന്നത് പോലും ഇഷ്ടമല്ല...എന്റെ ഉമ്മിയുടെ അവസ്ഥ ഓർത്താണ് ഞാൻ വരാമെന്നു തീരുമാനിച്ചത്...അത് പക്ഷെ നിങ്ങടെ ഭാര്യ ആയിട്ടായിരിക്കില്ല....വെറും ഒരു ശവം നിങ്ങള് ചുമന്നുകൊണ്ട് പോകുവാണെന്നു കരുതിയാൽ

💬 Comments

View all comments