0%

Chapter Title : അളിയൻ ആള് പുലിയാ 21 [ജി.കെ]

Author : ജി.കെ Read All Parts 3045

ചിരിച്ചുകൊണ്ട് പറഞ്ഞു...അവർ ഫാം ഹൗസിൽ എത്തുമ്പോൾ അവരെ കാത്തു ഖത്താണിയുണ്ടായിരുന്നു.....

*********************************************************************************************

അസ്‌ലം തിരികെ വരുമ്പോൾ അവന്റെ കയ്യിൽ സാംസങിന്റെ ഒരു സ്മാർട്ഫോണും ഐഡിയയുടെ ഒരു സിമ്മും ഒപ്പം ബാംഗ്ലൂരിനുള്ള ടിക്കറ്റുമുണ്ടായിരുന്നു......അവനകത്തേക്കു വന്നു വിളിച്ചു..."ഫാരി....മോളെ.....

വിളി കേട്ടുകൊണ്ട് ഫാരിയും ആലിയെയും ഇറങ്ങി വന്നു.....

"ആ അനിയൻ എത്തിയോ.....ഞങ്ങളെ ആക്കിയിട്ടു എങ്ങോട്ടു പോയതാ....

"അതോ...മോളൂട്ടിക്ക് ഒരു സാധനം വാങ്ങാൻ പോയതല്ലേ....ഫാരിയുടെ തോളിൽ കയ്യിട്ടുകൊണ്ടു അസ്‌ലം പറഞ്ഞു....ആ തോളിൽ കയ്യിട്ടപ്പോൾ ഒരു കരിംതേളു പുളയുന്നതുപോലെ ഫാരിക്ക് തോന്നി....അവൾ ആ കൈ തട്ടി മാറ്റി.....

"ദേ...ഇത് മോൾക്ക് ഒരു സ്മാർട്ട് ഫോൺ....ഇത് നെറ്റോടു കൂടിയ സിം കാർഡ്.....പിന്നെ ഇത് നാളത്തേക്കുള്ള ബാംഗ്ലൂർ ടിക്കറ്റ് ഇത് രണ്ടു ദിവസം കഴിഞ്ഞു തിരികെ വരാനുള്ള ടിക്കറ്റ്.....മോള് പോയി സെര്ടിഫിക്കെറ്റ് എല്ലാം വാങ്ങുന്നു....തിരികെ വരുന്നു....ഓ.കെ...ഇത് കൊച്ച താത്കാലിനെടുത്ത ടിക്കറ്റാണ്....അതും സ്ലീപ്പർ ക്ലാസ്സ്.....

"സ്ലീപ്പർ ക്ലാസ്സ് പോലും....അവൾക്കുള്ളിൽ പുച്ഛം തോന്നി...തന്റെ ബാരി കൊച്ച എ സി ഫാസ്റ്റ് ക്ലാസ്സിലാണ് തന്നെ യാത്ര ചെയ്യിച്ചിട്ടുള്ളത്...ഇയാൾ തനി പൊട്ടൻ തന്നെ.....അവൾ മനസ്സിൽ കരുതി....എന്തായാലും ഫോൺ കിട്ടിയല്ലോ...ബാക്കി ബാരി കൊച്ച തീരുമാനിക്കട്ടെ....നാളെ പോകണം.....പക്ഷെ പഠിത്തം നിർത്തണോ വേണ്ടയോ എന്ന് ബാരി  കൊച്ചയുടെ തീരുമാന പ്രകാരം മാത്രം...എന്തായാലും ഇയാൾ തിരികെ പോകുന്നത് വരെ ഇങ്ങോട്ടു വരരുത്...ഓരോ കാരണങ്ങൾ പറഞ്ഞു വൈകിക്കണം....അതിനു തന്റെ ഉമ്മിയും മണ്ടി തന്നെ......

അവൾ ഉള്ളിലെ തീരുമാനങ്ങൾ മറച്ചുപിടിച്ചുകൊണ്ടു വിഷമം അഭിനയിച്ചു.....എന്നാലും പഠിത്തം നിർത്തുക എന്നൊക്കെ പറയുമ്പോൾ.....ഹാ....ഉമ്മിയും കൂടി നിര്ബന്ധിച്ചതല്ലേ.....

അതുകേട്ടപ്പോൾ അസ്‌ലാമിനും ആലിയക്കും ആശ്വാസമായി.....

"ആ പിന്നെ മോൾക്ക് നാളെ വൈകിട്ടുള്ള ട്രെയിനാണ്....കൊച്ച കൊണ്ട് ചെന്നാക്കാം എറണാകുളം നോർത്തിൽ നിന്നും....രാവിലെ ഉമ്മിയുമായി കൊച്ച വണ്ടിയുടെ കാര്യത്തിന് ഒന്ന് പോകും.....ആലിയയെ നോക്കി കൊണ്ട് അസ്‌ലം പറഞ്ഞു....

"ആലിയക്ക് ഉള്ളിൽ ഭയം തോന്നിയെങ്കിലും പുറമെ ചിരിച്ചു...തന്നെ ആ സേട്ടുവിനു കാഴ്ചവെക്കാനുള്ള യാത്രയാണല്ലോ എന്നവൾ ഓർത്തു....എന്നാലും സാരമില്ല....എല്ലാം അവന്റെ നാശത്തിനായിരിക്കണം.....ആ ബാരിയുടെ.....

ഫാരി മൊബൈലും സിമ്മുമായി മുറിയിലേക്ക് കയറി......സിം മൊബൈലിൽ ഇട്ടു....എല്ലാ അപ്പ്ലികേഷനും ഉണ്ടെന്നു ഉറപ്പു വരുത്തി....

അവൾ ആദ്യ മെസ്സേജ് അയച്ചത് ബാരിക്കാന്..."കൊച്ച എന്റെ പഠിത്തം നിർത്തി എന്നെ ദുബായിക്കയക്കാനുള്ള പരിപാടിയാണ്.....ബാരി ഓണലൈനിൽ

💬 Comments

View all comments