Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
യും പി യും തമ്മിൽ ഒരുപാട് അന്തരമുണ്ട്.....
"നമ്മൾ മലയാളികളല്ലേ മലയാളം ആൽഫബെറ്റിൽ എഴുതണം ഹേ...അവറാച്ചൻ മുഖം ചുളിച്ചുകൊണ്ടു പറഞ്ഞു....
"എഴുതിക്കോളൂ കമാലിക്ക.....ഞാൻ വിളിച്ചു പറഞ്ഞു....എന്നിട്ടു അവറാച്ചന്റെ മുഖം കണ്ടപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.....
ഫിലിപ്പോസ് അവറാച്ചൻ
ബാരി റഹുമാൻ
മതിയോ അവറാച്ച.....അവറാച്ചൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മട്ടിൽ ഞെളിഞ്ഞിരുന്നു.....എന്നാൽ പിന്നെ തുടങ്ങാം.....ആദ്യം ഞാൻ തന്നെ രേഖപ്പെടുത്താം.....വൈസ് പ്രസിഡന്റ് കമാലുദ്ദീൻ....
ഫിലിപ്പോസ് അവറാച്ചൻ
ബാരി റഹുമാൻ √
എനിക്കാദ്യത്തെ വോട്ടു വീഴുന്നത് കണ്ടു അവറാച്ചൻ അരിശം ഉള്ളിലൊതുക്കി....
ജനറൽ സെക്രട്ടറി റഷീദ് എളമരം....കമാലുദ്ദീൻ പേര് വിളിച്ചു....
ഫിലിപ്പോസ് അവറാച്ചൻ √
ബാരി റഹുമാൻ √
റഷീദ് എളമരവും ടിക്കമാർക്കിട്ടപ്പോൾ അവറാച്ചൻ ഞെളിഞ്ഞിരുന്നു....തനിക്കും ബാരിക്കും ഓരോന്നായി....ജോയിന്റ് സെക്രട്ടറി ശ്രീ.സൂരജ്
ഫിലിപ്പോസ് അവറാച്ചൻ √
ബാരി റഹുമാൻ √√
സൂരജ് ബാരിക്ക് ടിക്ക് ചെയ്തപ്പോൾ അവറാച്ചൻ ആകെ കലി പൂണ്ടു.....പന്ന....അവറാച്ചൻ പല്ലു ഞെരിക്കുന്നത് കണ്ടു....സൂരജ് എനിക്ക് ടിക്ക് ചെയ്തപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല......അങ്ങനെ പത്തൊമ്പതു പേര് കഴിഞ്ഞു ....അവസാനം അവശേഷിക്കുന്നത് സുബീനാ മാത്രം.....എനിക്ക് പത്ത് വോട്ട്....അവറാച്ചന് ഒമ്പതു .....സുബീനയുടെ വോട്ടിൽ അറിയാം നറുക്ക് വേണോ വേണ്ടയോ എന്നുള്ളത്......
സുബീനാ എഴുന്നേറ്റപ്പോൾ ഏലിയാമ്മ എന്തോ കുശുകുശുപ്പ് സുബീനയുടെ കാതിൽ പറഞ്ഞത് ഞാൻ കണ്ടു.....അവൾ സൂരജിനെ നോക്കി....സൂരജ് കണ്ണുകൊണ്ടു വേണ്ടാ എന്ന മട്ടിൽ തല വെട്ടിക്കുന്നത് കണ്ടു....എല്ലാവരും ആകാംക്ഷയിലാണ് .....നറുക്ക് വരുമോ അതോ ഞാൻ തുടരുമോ എന്ന ആകാംക്ഷ എനിക്കുമുണ്ടായിരുന്നു.....സുബീനാ ബോർഡ് മാർക്കർ എടുത്ത്.....അവറാച്ചനെയും എന്നെയും നോക്കി.....അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് അവറാച്ചന്റെ പേരിനു നേരെ മാർക്കർ കൊണ്ടുപോയി.....എന്നിട്ടു അവറാച്ചനെ നോക്കി ചിരിച്ചു.....അവറാച്ചനും ഒരു വിളറിയ ചിരി....അവൾ ഏലിയാമ്മയെ നോക്കി....ഏലിയാമ്മ ഇട്ടോളൂ എന്ന് തലയാട്ടി......സുബീനാ തല കുലുക്കി കൊണ്ട് ടിക്കിട്ടതും നൗഷാദ് "ഹുറേ...എന്നും പറഞ്ഞു ചാടി എഴുന്നേറ്റ് കയ്യടിച്ചു.....എനിക്കൊന്നും മനസ്സിലായില്ല.....ഞാൻ നോക്കുമ്പോൾ അവൾ ടിക്കിട്ടിരിക്കുന്നത് എന്റെ പേരിനു നേരെ....അവിടെ നിന്നും ഇറങ്ങി വരുന്ന വഴി എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാട്ടി.....അവറാച്ചൻ കസേരയിൽ നിന്നും വീഴാതിരിക്കാൻ കസേരയിൽ മുറുക്കെ പിടിച്ചു....
അങ്ങനെ അടുത്ത മൂന്നു വർഷം കൂടി നമ്മുടെ പ്രസിഡന്റ് ആയി ശ്രീ.ബാരി റഹുമാൻ ചുമതലയേൽക്കുന്നു.....ഞാൻ എഴുന്നേറ്റ് അവറാച്ചന് നേരെ ചെന്ന് കൈ കൊടുത്തു....അവറാച്ചൻ ദേഷ്യഭാവത്തിൽ കൈ തന്നിട്ട് സൂരജിനെയും സുബീനയെയും മാറി മാറി നോക്കി കൊണ്ടിരുന്നു....ഏലിയാമ്മ മുഖം വീർപ്പിച്ചുകൊണ്ടു സുബീനയുടെ അരികിൽ നിന്നും എഴുന്നേറ്റ് മാറിയിരുന്നു....അപ്പോഴും ഞാൻ സുബീനയെ നോക്കി....അവളെന്നെ തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു......
💬 Comments
View all comments