Chapter Title : അളിയൻ ആള് പുലിയാ 23 [ജി.കെ]
കൂടി വന്നിട്ടുണ്ടല്ലോ.....ഒരു ശരണ്യ സൂരജ്.....അറിയാമോ.....
"ഇല്ല അറിയില്ല എന്നും പറഞ്ഞുകൊണ്ട് വൈശാഖൻ ഇറങ്ങി......
അവൻ എറണാകുളത്തു നിന്നും ആലപ്പുഴ വഴി ചങ്ങനാശ്ശേരിക്ക് പോകുന്ന ഫാസ്ററ് പാസ്സഞ്ചറിൽ കയറി....അങ്ങനെ താനും ഗൾഫുകാരൻ ആയിരിക്കുന്നു...അതിലുപരി തന്നോട് വിശ്വാസ വഞ്ചന കാണിച്ചവന് അതെ നാണയത്തിലൊരടി...അതാണ് ലക്‌ഷ്യം.....അവൻ കിട്ടിയ സീറ്റിൽ ഇരുന്നു....കണ്ടക്ടർ എത്തി.....ഒരു കൈനകരി......ടിക്കറ്റും എടുത്തു അവന്റെ മനസ്സിൽ ബാരിയോടുള്ള കണക്കുകൾ എങ്ങനെ തീർക്കണം എന്ന ചിന്തയിൽ പായിച്ചു.....രണ്ടര മണിക്കൂർ യാത്രക്കൊടുവിൽ അവന്റെ കുട്ടനാട്ടിൽ അവനിറങ്ങി.....നേരെ വീട്ടിലെത്തിയപ്പോൾ പ്രതിഭയുടെ വക നൂറു ചോദ്യങ്ങൾ.....എല്ലാത്തിനും ചിരിച്ചുകൊണ്ട് മറുപടി നൽകി......എന്നിട്ടു കയ്യിലിരുന്ന പത്തൊമ്പതിനായിരത്തി എന്നൊരു രൂപ അവൾക്കു നേരെ നീട്ടി.....
"അപ്പോൾ കാശൊന്നും ആയില്ലേ.....ചേട്ടാ,,,,,
"അയ്യായിരം രൂപ ആയി സർവീസ് ചാർജ്...പിന്നെ ഇരുന്നൂറു രൂപ യാത്രാച്ചിലവും.....കൈ കഴുകി കൊണ്ട് അവൻ പറഞ്ഞു.....വിശക്കുന്നു വല്ലതുമെടുക്ക്......
പ്രതിഭ ചോറും കറിയും അവനുമുന്നിൽ വിളമ്പി.....നീ കഴിച്ചോ പെണ്ണെ......അവൻ ചോദിച്ചു.....
"കഴിച്ചു ചേട്ടാ....ചേട്ടനെ കാണാഞ്ഞപ്പോൾ ...ഞാൻ വിളിച്ചു നോക്കി...മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു...പിന്നെ ഇങ്ങോട്ട് വിളിക്കുമല്ലോ എന്ന് കരുതി......അപ്പോഴാണ് പ്രതിഭയുടെ മൊബൈൽ റിംഗ് ചെയ്തത്.....
പോളിസി സെവൻ കാളിംഗ്......
"ആരാ അപ്പ ഈ നേരത്തു,,...അവൾ പറഞ്ഞു കൊണ്ട് ഫോണെടുത്തു......
"ഹാലോ.....
"ആരാണെന്നു മനസ്സിലായോ......മറുതലക്കൽ നിന്നുമുള്ള ചോദ്യം
"ഇല്ല....ആരാണ്.....
"പ്രതിഭയല്ലേ.....ആ തിരുവല്ല പോളിസി ഓഫിസിൽ ജോലി ചെയ്യുന്ന.....
"അതെ....നിങ്ങൾ ആരാണ്......
"ഞാൻ ഷബീർ, വൈക്കത്തു കാരൻ.....ആ സാറ് പറഞ്ഞു അന്ന് നമ്മൾ ആലപ്പുഴ വച്ച് കണ്ട.....
"ആ മനസ്സിലായി.....ഇപ്പോൾ ഞാൻ അവിടെ വർക്ക് ചെയ്യുന്നില്ല......സോറി.....അവൾ ഫോൺ കട്ട് ചെയ്തു......
"വീണ്ടും ഫോൺ അടിക്കുന്നു.....
"ആരാ...പെണ്ണെ.....വൈശാഖൻ ചോദിച്ചു.....
"ഒരു പഴയ പോളിസി ടീമാണ്.....ഒരു വൈക്കത്തുകാരൻ......കുറെ അടിച്ചു കഴിയുമ്പോൾ തന്നെ നിർത്തിക്കൊള്ളും......
"വീണ്ടും റിംഗ് ചെയ്തു....നീ ആ ഫോണിങ്കെടുത്തെ.....ഞാൻ അവനോടു മറുപടി പറയാം.....
അവൻ പ്രതിഭയുടെ ഫോണെടുത്തിട്ടു റിസീവർ ബട്ടൺ ഞെക്കി.....
"ഹാലോ...എന്താ അങ്ങ് കട്ട് ചെയ്തത്.....പോളിസിയുടെ കാര്യം സംസാരിക്കാനല്ലേ വിളിച്ചത്.....അവിടെ നിന്നും ഒലിപ്പീരു ശബ്ദം.....
"ആ എന്നാൽ എന്നോട് പറ.....പോളിസി നമ്മുക്ക് തമ്മിൽ ചർച്ച ചെയ്യാം...തന്നോടല്ലേടോ പറഞ്ഞത് എന്റെ ഭാര്യ ഇപ്പോൾ അവിടെ ജോലി ചെയ്യുന്നില്ലെന്നു....അവിടെ ടക്ക് എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യുന്ന ശബ്ദം
💬 Comments
View all comments