Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
നേഴ്‌സിനരികിലേക്കു ചെന്ന്....സുനൈന കോറിഡോറിലുള്ള ബെഞ്ചിൽ തന്നെ ഇരുന്നു.....സിസ്റ്ററെ ഡോക്ടറെ ഒന്ന് കാണാൻ പറ്റുവോ?
"അയ്യോ ഡോക്ടർ പോയി...പിന്നെ അറിയാമല്ലോ ഇവിടെ അദ്ദേഹത്തിന് നിന്ന് തിരിയാൻ സമയമില്ല....വീട്ടിൽ പോയി കാണാൻ പറ്റുമോ എന്ന് നോക്ക്....ഇപ്പോൾ ഈ പ്രൈവറ്റ് പ്രാക്ടീസ് ഒക്കെ നിരോധിച്ചത് കൊണ്ട് സമ്മതിക്കുമോ എന്നറിയില്ല....
"ഞങ്ങൾക്ക് ഒന്ന് കണ്ടു വിവരങ്ങൾ അറിഞ്ഞാൽ മതി....ഷബീർ പറഞ്ഞു....
"നിങ്ങള് പോയി നോക്ക്...അയ്യപ്പന്റെ അമ്പലത്തിനടുത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞു കുറച്ചു മുന്നോട്ടു പോകുമ്പോഴാണ് ഹോസ്പിറ്റൽ ഹെഡ് ക്വർട്ടേഴ്‌സ്...അതിനടുത്തുള്ള നാലാമത്തെ വീടാണ്...ഡോക്ടർ തരകൻ ....
ഷബീർ ബീനയെയും സുനൈനയെയും അവിടെ നിർത്തിയിട്ടു സിസ്റ്റർ പറഞ്ഞ വഴിയേ പോയി.....ഡോക്ടർ തരകൻ എന്ന ബോർഡ് കണ്ടു വണ്ടി നിർത്തി...ഇറങ്ങി ചെന്ന്....ബെല്ലടിച്ചു.....ഡോക്ടറാണ് ഇറങ്ങി വന്നത്....
"ആരാ മനസ്സിലായില്ല......
"ഞാൻ ഡോക്ടറെ ഒന്ന് കാണാൻ വന്നതാണ്...പേര് ഷബീർ...അവിടെ മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കിയിരിക്കുന്ന റംലയുടെ മൂന്നാമത്തെ മരുമകനാണ്......
"ഡോക്ടർ അല്പം ഗൗരവത്തിലായി...എന്താ കാര്യം....അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ....നിങ്ങളൊക്കെ മനുഷ്യാരാണോടോ?....ആ പാവത്തിനെ ഒറ്റക്കാക്കിയിട്ടു.....ഉച്ചക്ക് മുമ്പ് അല്പം ക്രിട്ടിക്കൽ ആയിരുന്നു.....
"അത് ഡോക്ടർ ഞാൻ ദുബായിൽ നിന്നും വന്നതേ ഉള്ളൂ.....
"എന്നാലും വേറെ മക്കളൊന്നും ഇല്ലിയോടൊ.....അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു.....അവരെയും ആ സമയത്തു കാണാൻ ഇല്ലായിരുന്നു......
"ഡോക്ടർ....ഞാൻ മറ്റൊരു വിവരം അന്വേഷിക്കാൻ വന്നതാണ്.....അമ്മായിയെ മറ്റേതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിലോട്ടു മാറ്റികൊള്ളട്ടെ എന്ന് ചോദിയ്ക്കാൻ.....
"ഇതാണ് നിങ്ങളുടെ ഒക്കെ പ്രശ്നം.....ഞങ്ങൾ എത്ര ആത്മാർഥത കാണിച്ചാലും നിങ്ങള്ക്ക് മനസ്സിലാകില്ല.....കാശിന്റെ ഹുങ്ക് കാണിക്കാനാണെങ്കിൽ കൊണ്ട് പൊയ്ക്കോ...ഇവിടെ കൊടുക്കുന്ന ചികിത്സയെ അവരും കൊടുക്കൂ.....പിന്നെ വെന്റിലേറ്ററും മറ്റേതെന്നും പറഞ്ഞു വേറെ കാശും.....ഉണ്ടെങ്കിൽ കൊണ്ട് പൊയ്ക്കോ....പക്ഷെ അവരെ ഞങ്ങൾ പരിഗണക്കുന്നതു പോലെ പരിഗണിക്കുമോ എന്നറിയില്ല.....ഞങ്ങാളാൽ കഴിയുന്നത് ഞങ്ങൾ ചെയ്യുന്നുണ്ട്.....
"സോറി ഡോക്ടർ....എന്തെങ്കിലും പ്രതീക്ഷ.....
"ഒന്നും പറയാൻ പറ്റില്ല....ലാബിനു പോലും ടെസ്റ്റ് ചെയ്തിട്ട് മനസ്സിലാകാത്ത ഒരു രാസവസ്തു അവരുടെ ബ്ലഡിൽ കലങ്ങിയിട്ടുണ്ട്......ഞങ്ങളുടെ സംശയം ശരിയാണെങ്കിൽ അതെന്തോ മെഡിസിനാണ്......ഒന്നുകിൽ അവർ ജീവിതം അവസാനിപ്പിക്കണം എന്ന് കരുതി കഴിച്ചത്...അല്ലെങ്കിൽ മറ്റാരോ അവര് ഈ ഭൂമിയിൽ ഉണ്ടാകരുത് എന്ന് കരുതി കൊടുത്തത്......ഞങ്ങൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്.....ആ അധികം ഇനി നിൽക്കണ്ടാ....ആരെങ്കിലും കണ്ടാൽ അതുമതി......എന്റെ പണി പോകാൻ.... ഡോക്ടർ പറഞ്ഞിട്ട് അകത്തേക്ക് പോയി....ഷബീർ
💬 Comments
View all comments