Chapter Title : അളിയൻ ആള് പുലിയാ 24 [ജി.കെ]
ഇത് അമ്പലപ്പുഴ സ്റ്റേഷനിലേക്ക് റെഫർ ചെയ്യുകയാണ്.....
നിരാശയോടെ ഷബീർ ഇറങ്ങി വന്നു...മുന്നിൽ ആലിയ നിൽപ്പുണ്ട്...ഒപ്പം മോനും......
"നിങ്ങളിവിടെ ഉണ്ടായിരുന്നോ?ഷബീറിനെ നോക്കി ആലിയ ചോദിച്ചു.....
"ഞങ്ങൾ ഒരാഴ്ചയായി വന്നിട്ട്...തള്ള ചത്ത് മലച്ചു കിടക്കുമ്പോഴാ അവരുടെ ഒരു സ്വകാര്യം ചോദിക്കൽ മറുപടി പറഞ്ഞിട്ട് ഷബീർ മനസ്സിൽ ഓർത്തു.....
"ഡോക്ടർ എന്ത് പറഞ്ഞു ഷബീറെ .....ബീന തിരക്കി......
"അത് പോസ്റ്റ്മോർട്ടം നടത്തി കേസ് ഫയൽ ചെയ്യാതെ ബോഡി വിട്ടു നൽകാൻ പറ്റില്ല എന്ന്.....
"അതിപ്പോൾ എന്തിനാ കേസും കാര്യങ്ങളും ഒക്കെ....ആലിയ ഇടയ്ക്കു കയറി ചോദിച്ചു....
"അവർക്കെന്തോ സംശയമുണ്ടെന്ന്....ഷബീർ പറഞ്ഞിട്ട് ബാരിയെ വിളിച്ചു ......
"എന്തായി ഷബീർ....ബാരി തിരക്കി....
"അത് ഇക്കാ പോസ്റ്റ് മോർട്ടം വേണമെന്നാണ് ഡോക്ടർ പറയുന്നത്.....
"അതെന്താ കാര്യം.....
"അവർക്കെന്തോ സംശയമുണ്ടെന്ന്......
"അയ്യോ....നിൽക്ക്...ഞാൻ ഒരാളെ ഒന്ന് വിളിച്ചിട്ടു അങ്ങോട്ട് വിളിക്കാം....ആ പിന്നെ സുനീറും പെണ്ണും നയ്മയും മക്കളും കയറിയിട്ടുണ്ട്.....തിരുവനന്തപുരത്താണ് ഇറങ്ങുന്നത്.....രാവിലെ പതിനൊന്നരക്കാണ് ലാൻഡിങ്......ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാം.....
"കുറെ കഴിഞ്ഞപ്പോൾ ഡോക്ടർ ഷബീറിനെ അകത്തേക്ക് വിളിപ്പിച്ചു.....
"മിസ്റ്റർ ഷബീർ...എന്നെ ഇപ്പോൾ മിസ്റ്റർ പി സി രാമഗോപാൽ സാർ വിളിച്ചിരുന്നു...ഇവിടുത്തെ എം പി.....ഏതോ ജി കെയുടെ കേസാണെന്നാണ് പറഞ്ഞത്...ഞാൻ പുള്ളിയോട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്....ഇനി ആര് വിളിച്ചാലും എന്റെ തീരുമാനത്തിന് മാറ്റമില്ല....നിങ്ങൾ ആരെയും വിളിച്ചു ബുദ്ധിമുട്ടണ്ടാ.....
ഷബീർ നിരാശയോടെ പുറത്തേക്കിറങ്ങി....."എന്തായി...ബീന തിരക്കി.....
"അവർ പോസ്റ്മാർട്ടത്തിൽ നിന്നും പിന്മാറുന്നില്ല....അപ്പോഴാണ് ബാരിയുടെ കാൾ വീണ്ടും ഷബീറിന്റെ ഫോണിലേക്കു വന്നത്.....
"അഹ്....ഇക്കാ.....
"എടാ ഒരു രക്ഷയും ഇല്ല....ആ ഡോക്ടർ അല്പം സ്ട്രിക്ടാണ്.....അധികം ഇനി ഇടയാൻ നിൽക്കണ്ടാ.....ആരൊക്കെ വിളിച്ചെന്നു പറഞ്ഞാലും അങ്ങേർക്ക് എന്തെക്കെയോ സംശയങ്ങളുണ്ടെന്നാണ് പറഞ്ഞതെന്ന്.....കാര്യങ്ങൾ അങ്ങനെ നടക്കട്ടെ....പിന്നെ ബാക്കി സുനീറും കൂടി വന്നിട്ട്.....നോക്കാം.....എടാ ആ സുഹൈൽ ഇല്ലേ....അവനു എസ ഐ സെലക്ഷൻ കഴിഞ്ഞതല്ലേ.....അവനു വല്ലതും നടക്കുമോ....
"ഇല്ല ഇക്ക....അവൻ നാളെ ജോയിൻ ചെയ്തു പിന്നെ ട്രൈനിംഗോ ഒക്കെ കഴിയണം...ചാര്ജെടുക്കാൻ......
"ഊം...എന്നാൽ ശരി...ഞാൻ ഇടയ്ക്കു വിളിക്കാം.....അവിടെ ഫോൺ കട്ട് ചെയ്യുന്ന ശബ്ദം കേട്ട്......
അപ്പോഴേക്കും മോർചറിക്കരികിലേക്ക് പോലീസ് സർജൻ, ഡോക്ടർ താരകനോടൊപ്പം പോകുന്നതാണ് കണ്ടത്......
"ഇനിയിപ്പോൾ നിന്നിട്ടു കാര്യമില്ലലോ മാമി...ഞാൻ തിരുവന്തപുരത്തിനു പോകുകയാണ്...എയർപോർട്ടിലേക്ക്...സുനീറും നയ്മചേട്ടത്തിയും നസിയും വരുന്നുണ്ട്......
ഇതിനിടയിൽ ആലിയ
💬 Comments
View all comments