0%

Chapter Title : അളിയൻ ആള് പുലിയാ 26 [ജി.കെ]

Author : ജി.കെ Read All Parts 3783

സമ്മതിക്കുമോ എന്നറിയില്ല.....

"അതെന്താ...അവര് പോകാൻ പറ...എന്റെ ഇക്ക ഇപ്പോൾ നാല് കാശ് സമ്പാദിക്കുന്ന ആളായില്ലേ....എന്റെ പഠിത്തം കൂടി കഴിഞ്ഞാൽ നമ്മുക്ക് ബാരി കോച്ചായെ കണ്ടു സംസാരിക്കാം.....

"ഊം....

"അല്ല ഉമ്മ എന്താ സമ്മതിക്കില്ല എന്ന് പറയാൻ കാരണം....

"അതെ...ഞാൻ നിന്റെ ഉമ്മിയോടും മോശമായി പെരുമാറിയിട്ടുണ്ട്....എല്ലാം നീ അറിഞ്ഞിരിക്കണമല്ലോ.....

"അയ്യോ....അതെപ്പോ...

"ഒരു വട്ടം ബാംഗ്ലൂർ വന്നപ്പോൾ.....

"വഷളൻ......ഊം..ഇപ്പോൾ എന്റെ ഇക്ക നല്ല കുട്ടിയല്ലേ അത് മതി......

"പിന്നെ എനിക്ക് നല്ല സ്ത്രീധനം വേണം..കാരണം എന്റെ കുറെ കാശ് അങ്ങോട്ട് വാങ്ങിയതാ.....

"അയ്യടാ...വേണ്ടാത്ത ഒക്കെ കാണിച്ചിട്ട് അതിൽ നിന്നും തലയൂരാൻ അല്ലെ കാശ് കൊടുക്കേണ്ടി വന്നത്....

അവർ രണ്ടുപേരും ഇണക്കുരുവികളെ പോലെ അങ്ങനെ ഇരിക്കുമ്പോഴാണ് അൽത്താഫിന്റെ മൊബൈലിലേക്ക് കോൾ വന്നത്.....

"ഹാലോ....ആ പറയടാ.....

"എടാ ആൾ ആകെ കലിപ്പിലാണ്.....അയാൾക്ക് ഉടനെ  തിരികെ പോകണം....നീ അത്യാവശ്യമായിട്ടു വന്നേ.....

"എന്താടാ വിഷയം.....

"ആരോ കൂടെ വരാമെന്നു പറഞ്ഞ പാർട്ടി പോലീസ് കാവലിലാണെന്നു.....പുള്ളി ഒറ്റക്കാണ് വന്നത്.....

"എടാ എന്റെ കാര്യം നടക്കുമോ?അലത്താഫ് ചോദിച്ചു.....

"അതൊക്കെ നടക്കും നീ ഇപ്പോൾ എവിടെയാ......

"ഞാൻ നമ്മടെ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്...കൂടെ ഫാരിയുമുണ്ട്.....

"നീ അതിനെ കൊണ്ടാക്കിയിട്ടു ഇങ്ങോട്ടു വാ.....

"ശരിയെടാ ഞാൻ ഇറങ്ങുവാ....അവൻ ഫോൺ കട്ട് ചെയ്തിട്ട് ഫാരിയോട് പറഞ്ഞു നമ്മുക്ക് പോകാം....

"ഇത്ര പെട്ടെന്നു...ഇന്ന് ക്ലാസ് പോലും കളഞ്ഞിട്ടാണ് ഞാൻ വന്നത്....

"എന്റെ പൊന്നല്ലെ....അത്യാവശ്യമായതു കൊണ്ടല്ലേ.....

"ഊം ശരി...വാ....

അവൾ അവന്റെ പിറകെ ബൈക്കിൽ കയറി...."സാജന്റെ ബൈക്കാണ് നിന്നെ അങ്ങോട്ടാക്കിയിട്ടു സാജനുമായിട്ടു ഞാൻ അയാളെ കാണാൻ പോകാം.....

"അത് മതി...ഫാരി പറഞ്ഞു....അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് സാജനെ വിളിച്ചു....

"എവിടെയാടാ.....

"ഞാൻ നമ്മടെ ബെന്നിയുടെ ഫ്‌ളാറ്റിലുണ്ട്....അവൻ നിന്നെ വിളിക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നു....മറ്റേ പുള്ളിയുടെ കൂടെ...നീ ഇങ്ങോട്ടു പോരെ....

"എടാ ഫാരിയുണ്ടെടാ കൂടെ.....

"നീ ഇങ്ങോട്ടു വാ ...ഫാരിയെ ഞാൻ കൊണ്ടാക്കാം അവൻ ബെന്നിയുടെ താമസസ്ഥലത്തേക്ക് വണ്ടി വിട്ടു...... അൽത്താഫും ഫാരിയും കൂടി ബെന്നിയുടെ താമസ സ്ഥലത്തെത്തിയപ്പോൾ ആണ് ഫാരി അത് ശ്രദ്ധിച്ചത്....ബെന്നിയുടെ പോർച്ചിലേക്കു കയറ്റിയിട്ടിരിക്കുന്ന തങ്ങളുടെ ഇന്നോവ.....അതെ വാപ്പിയുടെ വണ്ടി....ഇത് അൽതാഫ് തന്നെ ചതിക്കുകയായിരുന്നോ?...തന്റെ ഉമ്മി

💬 Comments

View all comments