0%

Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]

Author : ജി.കെ Read All Parts 3257

ഫോണെടുത്തു എന്നിട്ടു നമ്പർ പ്ളേറ്റും ചെക്ക് ചെയ്തു.....എന്നിട്ടയാൾ ആർക്കോ ഫോൺ വിളിച്ചു....ആ സ്ത്രീ അപ്പോഴേക്ക് നടന്നു ജബ്ബാറിനരികിലെത്തി ഗ്ലാസ് വിൻഡോയിൽ കൊട്ടി.....ജബ്ബാർ ഗ്ലാസ് താഴ്ത്തി.....അപ്പോഴാണ് മറു സൈഡിൽ ഇരിക്കുന്ന ആലിയയെ കണ്ടത്.....

"സാർ....ഈ വണ്ടി തന്നെയാണോ......

"അതെ.....

"അപ്പോൾ ഉദ്ദേശിച്ച ആൾ അകത്തുണ്ട്......എന്നിട്ടു ആ സ്ത്രീ അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.....വണ്ടി സൈഡിലോട്ടൊതുക്ക്......വേഷം കെട്ടല് കാണിച്ചു വണ്ടി എടുത്തോണ്ട് പോകാനാണെങ്കിൽ നല്ല പിടുത്തം വീഴും......അവർ കയ്യിലിരുന്ന ഐ ഡി കാർഡ് കാണിച്ചു കൊണ്ട് പറഞ്ഞു...മഫ്തി......

"ജബ്ബാറിനൊന്നും മനസ്സിലായില്ല.....ആരോ ഒറ്റിയതാണോ...ബാഗിലാണെങ്കിൽ പണവുമുണ്ട്.....വണ്ടിയൊതുക്കിയില്ലെങ്കിൽ പണി വീഴും.....അവൻ സൈഡിലോട്ട്ഒതുക്കിയിട്ടു ഒന്നും സംഭവിക്കാത്ത രീതിയിൽ ഇരുന്നു.....

"ആലിയയുടെയും അവസ്ഥ മറ്റൊന്നായിരുന്നു.....ഇനി താൻ ബാംഗ്ലൂർ പോകുന്നു എന്നുള്ളതെങ്ങാനും അറിഞ്ഞു കൊണ്ട് എന്തെങ്കിലും പണി വീണതാണോ.....പക്ഷെ അവര് സംസാരിക്കുന്നത് ജബ്ബാറിനോടല്ലേ....എന്തെങ്കിലും വേറെ വിഷയമായിരിക്കും.....അവൾ മനസ്സിനെ സമാധാനപ്പെടുത്താൻ  ശ്രമിച്ചു....

"അയാൾ അവനു അരികിലേക്ക് വന്നു.....നിങ്ങളുടെ പേരെന്താ?സൗമ്യമായിട്ട് ചോദിച്ചു.....

ജബ്ബാർ.....സേട്ടുവിന്റെ ഡ്രൈവർ ആണ്.....

"ആ....നമ്മുടെ സുലൈമാൻ സേട്ടുവിന്റെ......മനസ്സിലായി.....

"എവിടോട്ട ജബ്ബാറെ ഈ യാത്ര.....

"ബാംഗ്ലൂർ വരെ പോകുകയാണ്.....മോൾ അവിടെയാണ് പഠിക്കുന്നത്...ജബ്ബാർ പെട്ടെന്ന് പറഞ്ഞിട്ട് ആലിയയെ ഒന്ന് ഏറു കണ്ണിട്ടു നോക്കി....

"ആണോ.....ഇതാരാ കൂടെയുള്ളത്.....

"എന്റെ വൈഫും മോനുമാണ്...സാർ.....

ആണോ വൈഫിന്റെ പേരെന്താണ്?

അവൻ പെട്ടെന്ന് നാവിൽ വന്ന പേര് പറഞ്ഞു..."ജലീല

മോന്റെ പേരോ.....

"സമീർ അവൻ പെട്ടെന്ന് പറഞ്ഞു....

"ഭാഗ്യ....എന്ന് വിളിച്ചു കൊണ്ട് മറ്റേ പോലീസുകാരൻ കണ്ണ് കാണിച്ചു....ഭാഗ്യ എന്ന് പറയുന്ന വനിതാ കോൺസ്റ്റബിൾ ആലിയ ഇരിക്കുന്ന ഭാഗത്തേക്ക് വന്നു....

"എന്താ മാഡത്തിന്റെ പേര്.....

"ജമീല"ആലിയ പെട്ടെന്ന് പറഞ്ഞു....

"അക്ഷരതെറ്റുണ്ടല്ലോ.....മിസ്സിസ് ആലിയാ ഫാറൂക്ക്.....ഭാഗ്യ പറഞ്ഞു.....ഇങ്ങോട്ടിറങ്ങേടി......അവിടെ ഒരു ജലീലാ യും ജമീലയും....ഈ പിറകിലിരിക്കുന്നത് ഇവന്റെ കൊച്ചോ അതോ നിന്റെ കൊച്ചോ....

"ആലിയ വിചാരിച്ചതു തന്നെ സംഭവിച്ചു....അതെ ഇത് തന്നെ ലക്ഷ്യമിട്ടു തന്നെയാണ്.....

"എന്താ സാർ പ്രശനം....ജബ്ബാർ പോലീസുകാരനോട് തിരക്കി....

"ജബ്ബാറെ...നീ സേട്ടുവിന്റെ ആളാണെന്നുള്ള പരിഗണന തരാം....ആ സ്ത്രീയെ നീ അങ്ങോട്ടിറക്ക്...അത് ജബ്ബാറിന്റെ ഭാര്യയുമല്ല.....ജബ്ബാർ അവളുടെ ഭർത്താവുമല്ല.....അവരോടു രാവിലെ ഇൻഫർമേഷൻ നൽകിയതാണ് അവർ സ്റ്റേറ്റ് വിട്ടു യാത്ര ചെയ്യാൻ പാടില്ല എന്ന്......

ജബ്ബാർ പകച്ചു കൊണ്ട് പോലീസുകാരനെയും ആലിയയയും നോക്കി...ഇറങ്ങടീ....ഭാഗ്യ പറഞ്ഞു...എന്നിട്ടു കെട്ടും

💬 Comments

View all comments