Chapter Title : അളിയൻ ആള് പുലിയാ 27 [ജി.കെ]
തനിക്കു ഉള്ളത് കൈക്കലാക്കി പായാൻ പറ്റില്ല.....ഇവിടെ മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട് മനസ്സിൽ ....എങ്ങേനെയും പണമുണ്ടാക്കി എല്ലാത്തിനെയും ഉപേക്ഷിച്ചു തന്റെ എന്നാന്നത്തെയും ആഗ്രഹമായ നൈമയോടൊപ്പം ഒരു പ്രാവശ്യമെങ്കിലും കിടക്ക പങ്കിട്ടിട്ട് ആരുമറിയാത്ത ദിക്കിലേക്ക് പറന്നു ഒരു ആശപോഷ് ജീവിതം..അതാണ് മുന്നിൽ....തന്റെ ഒരു ഭാഗ്യം....ഒമാൻ, ഇനി അടുത്തത് ദുബായി...ദുബായ് ഇന്റർനാഷണൽ ടെർമിനലിൽ ഒമാൻ എയർ ലാൻഡ് ചെയ്തു....സൂരജ് പുറത്തേക്കിറങ്ങി....അവിടെ കണ്ട എൻക്വയറി കൗണ്ടറിൽ ചെന്ന്..
"കൊച്ചി ഫ്‌ളൈറ്റ് ...ടുമാറോ...ഈവനിംഗ് ...വെയർ കം....സൂരജ് തിരക്കി
"മലയാളി ആണോ...എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നത്..കൗണ്ടറിൽ ഇരുന്ന താടിക്കാരൻ ചോദിച്ചു....
"അതെ....സൂരജ് പറഞ്ഞു....
"ടിക്കറ്റ് കാണിച്ചേ....നിങ്ങൾ എവിടെ നിന്ന് വരുന്നു....കണക്ഷൻ ഫ്‌ലൈറ്റാണോ?
ഞാൻ ഖത്തറിൽ നിന്നും വരുന്നതാണ് ...സൂരജ് പറഞ്ഞു...
"ഖത്തറിൽ നിന്നോ...അയാൾ വിശ്വാസം വരാതെ നോക്കി....
എന്നിട്ടു പാസ്‌പോർട്ടും എല്ലാ രേഖകളും നോക്കിയിട്ടു പറഞ്ഞു.....ആ നിങ്ങൾ ടെർമിനൽ 2 ൽ പോകണം ..എയർ ഇന്ത്യ എക്സ്പ്രസ്സ് ആണ്....ദുബായി കോഴിക്കോട് കൊച്ചി....നാളെ വൈകിട്ട് മൂന്നരയാകുമ്പോൾ റിപ്പോർട് ചെയ്‌താൽ മതി....അയാൾ പറഞ്ഞു...നിങ്ങൾക്ക് ട്രാൻസിറ്റ് വിസ ഉണ്ടോ?
സൂരജ് കയ്യിലിരുന്ന വിസ പേപ്പർ നീട്ടി.....
"എന്റെ ഭായി ഇത് വിസിറ്റിംഗ് വിസ ആണല്ലോ....നിങ്ങൾക്ക് പുറത്തിറങ്ങാമല്ലോ....
"ആ ഞാൻ ഇവിടെ ഒരാളെ കാണാൻ വന്നതാണ് എന്നിട്ടു നാട്ടിൽ പോകാൻ...ഇത്രയും വലിയ എയർപോർട്ടിൽ ആദ്യമായിട്ടാണ് ..അതാണ് തിരക്കിയത്....സൂരജ് പറഞ്ഞു...
"നിങ്ങള് ആ കാണുന്ന കൗണ്ടറിൽ ചെന്ന് പാസ്‌പോർട്ടും ഈ പേപ്പറും കാണിക്ക് .....അയാൾ കാണിച്ചു കൊടുത്ത കൗണ്ടറിലേക്ക് സൂരജ് ചെന്ന്....
എല്ലാം പൂർത്തിയാക്കി പുറത്തിറങ്ങി ....ഇന്ന് വൈകുന്നേരവും നാളെ പകലും ദുബായി നഗരത്തിൽ...ഇന്ന് തന്നെ ഖത്തണി സാബ് പറഞ്ഞിടത്തു എത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്......പുറത്തേക്കിറങ്ങി ഒരു ടാക്സിക്ക് കയറി....അജി എഴുതിക്കൊടുത്ത അഡ്രസ്സ് ഡ്രൈവറെ കാണിച്ചു.....ഡ്രൈവർ സൂരജിനെ ഗോൾഡ് സൂക്കിനടുത്തെത്തിച്ചു അരമണിക്കൂർ കൊണ്ട്....അവിടെ ഇറങ്ങി അടുത്ത കടയിൽ അഡ്ഡ്രസ്സ് കാണിച്ചു....
"ഇവിടെ എല്ലാം സ്വര്ണക്കടകളാണ് ഭായി....അകത്തോട്ടു നോക്കി ചെല്ലുമ്പോൾ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും....ആ കടയിൽ നിന്നയാൾ പറഞ്ഞു....."പുതിയ ഷോപ് ആണോ?തുറന്നു രണ്ടു മൂന്നാഴ്ചക്കകം അടച്ചത്.....അയാൾ തിരക്കി.....
"പുതിയ ഷോപ്പാണ്....അടച്ചിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് അറിയില്ല....സൂരജ് പറഞ്ഞു.....
"നിങ്ങള് ദേ ഈ ഗലി കയറി അകത്തോട്ടു ചെല്ലുമ്പോൾ നാസർ സ്‌ക്വയർ
💬 Comments
View all comments