അളിയൻ ആള് പുലിയാ 29 [ജി.കെ]
📝 Ongoing
👁 648146 views ❤ 1411 likes 💬 89 comments
അളിയൻ ആള് പുലിയാ 29 Aliyan aalu Puliyaa Part 29 | Author : G.K | Previous Part
സൂരജ് ഏറെ ഇരുട്ടിയാണ് വീട്ടിലേക്കു വന്നത് ഒരു എട്ടരയായിക്കാണും....ശരണ്യ മുഖം കടന്നാല് കുത്തിയത് പോലെ വീർപ്പിച്ചു കൊണ്ട് ഉമ്മറത്ത് തന്നെയിരുന്നു....കയ്യിലിരുന്ന കവർ സൂരജ് ശരണ്യ കാണാതെ മറച്ചു പിടിച്ചു കൊണ്ട് അകത്തേക്ക് കയറി....എന്നിട്ടു തിരിഞ്ഞു ശരണ്യയെ നോക്കി...അവൾ ഗൗനിക്കുന്നില്ല എന്ന് മനസ്സിലാക്കിയ സൂരജ് മുറിയിൽ കയറി പിള്ളേരോട് എന്തെക്കെയോ പറഞ്ഞു...
അതിനു ശേഷം കയ്യിലിരുന്ന കവറും ഒരു തോർത്തുമെടുത്തുകൊണ്ടു അടുക്കള വഴി പുറത്തേക്ക് എന്ന വ്യാജേന കയറി....പഞ്ചസാര ടിൻ തുറന്നു കയ്യിലിരുന്ന കവറു വളരെ ഭദ്രാപൂർവം തുറന്നു....അതിലെ പ്ലാസ്റ്റിക്ക് ബോട്ടിലിലേക്കു നോക്കി...വളരെ കുഞ്ഞു ഒരു അണലി.....അവൻ പതിയെ അതിന്റെ അടപ്പു തുറന്നു...അണലി ഒന്ന് തലയുയർത്തി....അവൻ അതേപോലെ ആ പ്ലാസ്റ്റിക്ക് ബോട്ടിൽ പഞ്ചസാര ടിന്നിലേക്കു കമിഴ്ത്തി....എന്നിട്ടു ആ പഞ്ചസാര ടിൻ അടച്ചു.....പുറത്തുപോയി ഒരു കുളി ഒക്കെ പാസാക്കി വന്നപ്പോഴും ശരണ്യ ഉമ്മറത്തു തന്നെയിരിപ്പുണ്ട്.....
"സൂരജ് അവളുടെ അടുത്തേക്ക് ചെന്ന്.....നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്.....അവളൊന്നും മിണ്ടിയില്ല....
"നോക്ക് ശരണ്യേ....ഞാൻ അന്നേരത്തെ ദേഷ്യത്തിൽ എന്തെക്കെയോ പറഞ്ഞു.....പിന്നീട് ആലോചിച്ചപ്പോൾ തെറ്റാണെന്നു തോന്നി....നീ പറഞ്ഞതാ ശരി എന്നെനിക്കു തോന്നി....പക്ഷെ എ
💬 Comments
View all comments