0%

Chapter Title : അളിയൻ ആള് പുലിയാ 3 [ജി.കെ]

Author : ജി.കെ Read All Parts 4712

അവളും പുറത്തേക്ക് വന്നു......"എന്റെ ഇക്കയെ തല്ലാനും മാത്രം എന്താ ഉണ്ടായത്......നിങ്ങളെക്കാളും വലുത് എനിക്കെന്റെ ഇക്കയെ...നിങ്ങളൊരുങ്ങിക്കോ കല്യാണം......അവൾ അതും പറഞ്ഞു വന്നു എന്നേക്കാൾ മുമ്പേ ആ മാക്സിയുമിട്ടു വണ്ടിയിൽ കയറി ...പിന്നെ എനിക്കൊന്നും നോക്കാനില്ലായിരുന്നു...പലരും പിറകിൽ നിന്ന് വിളിക്കുന്നു.....ഞാൻ നിന്നില്ല...വണ്ടിയിൽ കയറിയപ്പോൾ മനസ്സിൽ വന്ന മുഖം സൂരജ്....ഇന്ന് തന്നെ ഈ വീട്ടുമുറ്റത്തെത്തിച്ച എനിക്ക് ജേതാവാകണം.....ഞാൻ വണ്ടി തിരിച്ചു....

ഇനി വീണ്ടും തറവാട്ടിലേക്ക്....

ബാരി പോയപ്പോൾ ഫാറൂക്ക് ഖാദർകുഞ്ഞിന്റെ അരികിൽ വന്നു പറഞ്ഞു...മാമ ചെയ്തത് ഒട്ടും ശരിയായില്ല......

അതെന്നെ.....ആലിയ ഏറ്റുപിടിച്ചു.....

സുനൈനയും അഷീമായും അത് തന്നെ പറഞ്ഞു...വാപ്പച്ചി ചെയ്തത് ഒട്ടും ശരിയായില്ല.....ഇനി ആ കല്യാണത്തിന് തന്നെ ബാരി ഇക്കയും ഇത്തിയും വരുമൊന്നറിയില്ല...

ആരുമില്ലെങ്കിലും എന്റെ മകന്റെ കല്യാണം നടത്താൻ എനിക്കറിയാം.....

അതുവരെ മിണ്ടാതെ നിന്ന ഷബീർ ഇടപെട്ടു.....എങ്കിൽ അങ്ങനെ ആയിക്കോട്ടെ മാമ അതാ നല്ലത്.....ബാരി ഇക്കായ്ക്ക് ഉണ്ടായ അനുഭവം നാളെ ഞങ്ങൾക്കുമുണ്ടാകില്ലെന്നാരറിഞ്ഞു......ഇല്ലാത്ത കാശുമുടക്കി ഫ്ലൈറ്റ് ടിക്കറ്റുമെടുത്ത് ഇവിടെ വന്നത് ഒരേ ഒരു അളിയന്റെ കല്യാണം കൂടാനാ...അത് ഞങ്ങൾ ആരുമില്ലെങ്കിലും നടക്കുമെങ്കിൽ അങ്ങനെ തന്നെയായിക്കോട്ടെ....സുനൈന വാ പോകാം ...ഷബീർ അതും പറഞ്ഞു മുറിയിലേക്ക് പോയി.....ഇനി എന്താടി മിഴിച്ചു നിൽക്കണത്...നിന്റെ വാപ്പയുടെ കൂടെ കഴിയാനാണെങ്കിൽ ഇവിടെ തന്നെ നിന്നോ...ഷബീർ ഇത്രയും ക്ഷോഭിച്ചു ആരും കണ്ടിട്ടില്ല...സുനൈന പോലും......സുനൈന മുറിയിലേക്ക് അനുനയിപ്പിക്കാനെന്നപോലെ പോയി...

പടച്ചോനെ എന്തൊരു സമാദാനമുള്ള വീടായിരുന്നു റബ്ബേ......റംലാ ബീഗം നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു.....ഖാദർ കുഞ്ഞു പുറത്തേക്കിറങ്ങി........

ഈ സമയം സുനീർ മുറിയിൽ കയറി കതകടച്ചു......സൂരജിനെ വിളിച്ചു.....

അണ്ണാ നിങ്ങള് എങ്ങോട്ടെങ്കിലും മാറിക്കോ.....ആ നാറി അളിയൻ നിങ്ങള് കാരണം പ്രശ്നമുണ്ടാക്കി.....നിങ്ങൾക്ക് തരാൻ കരുതിയിരുന്ന തുണിയെടുത്ത വിവരം അതിരാവിലെ തന്നെ ഫ്ലാഷ് ആയി...ഇവിടെ ഞാൻ സേഫ് ആണ്.....നിങ്ങള് മാറി നിലക്ക് കുറച്ചു നേരത്തേക്ക്.....ചിലപ്പോൾ കലി തുള്ളി ആ നാറി അങ്ങോട്ടായിരിക്കും വരുന്നത്......

സുനൈന തിരിച്ചു വന്നു ആലിയയോട് പറഞ്ഞു...ഇക്ക മെരുങ്ങുന്ന ലക്ഷണമില്ല......

വാപ്പച്ചി പോയി ബാരി ഇക്കയെ കൂട്ടികൊണ്ട് വരണമെന്നാണ് പറയണത്.......ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഇറങ്ങും എന്നാണ് പറയണത്.....

"ഇനി നമ്മളായിട്ടെന്തിനാടീ ഇവിടെ നിൽക്കണത്.....നിങ്ങളുടെ മോൻ ആലത്തറ വെടിപ്പൊന്നുമല്ല കേട്ടോ....മാമി....എന്നും പറഞ്ഞു ഫറോക്കും താഴേക്കിറങ്ങി....തിരിഞ്ഞു നിന്ന് പറഞ്ഞു...മാമി....മാമ

💬 Comments

View all comments