0%

Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]

Author : ജി.കെ Read All Parts 4299

പോലെ തോന്നി....അതാകണം ഫ്‌ളാറ്റിൽ ആകെ ഒരു ശ്മശാന മൂകത...അവൾ സെക്യൂരിറ്റി ഗേറ്റിലേക്ക് നോക്കി....ഇപ്പോൾ സെക്യൂരിറ്റിയും പരിവാരങ്ങളും ഒന്നുമില്ല.....ലിഫ്റ്റിൽ കയറി അവൾ മുകളിലെത്തി....കതകു തുറന്നു അകത്തു കയറി...മൊത്തം പൊടിപടലങ്ങൾ തന്നെ....ശരണ്യയും ആലിയെയും റൂമൊതുക്കി.....നഷ്ടപരിഹാരത്തിനുള്ള ഒരു അപ്പ്ലിക്കേഷൻ കയറിവന്നപ്പോൾ വാതിലിനടിയിലൂടെ ആരോ ഇട്ടിരുന്നു.....അവൾ അത് എടുത്ത് പൂരിപ്പിച്ചു....ഫ്ലാറ്റിന്റെ രേഖകളും വച്ച്....

ഇതേ സമയം ഷബീർ പുന്നപ്രക്ക് പോകുകയായിരുന്നു....വഴിയോരങ്ങളിൽ ജി കെ യുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.....ഏകദേശം ഏഴര മണിയോടെ ഷബീർ കൈതക്കോട്ട് എത്തി.....കൈതക്കോട്ട് വീട്ടിൽ പഴയ സന്തോഷം നിഴലിച്ചതു പോലെ....അഷീമായും ആ സന്തോഷത്തിൽ പങ്കു ചേരുന്നത് കണ്ടപ്പോൾ ഷബീറിന് ആശ്വാസം തോന്നി.....

"നൈമേ എന്റെ മൊബൈൽ ഇങ്ങെടുത്തെ.....ഞാൻ നയ്മയോട് പറഞ്ഞു....

നൈമ അകത്തേക്ക് കയറി എന്റെ മൊബൈലും എടുത്തുകൊണ്ടു വന്നു...."ഇന്ന് നമ്മുക്ക് അറബിക്ക് കുഴിമന്തി ആക്കാം...ഡിന്നർ.....ഞാൻ ഓർഡർ ചെയ്യാം.....

"അത് വേണ്ടാ ഇക്കാ....ഇക്ക ഓർഡർ ചെയ്യണ്ടാ....ഈ പിശുക്കൻ കാശുകൊടുക്കുമെങ്കിൽ ഓർഡർ ചെയ്യാം.....സുനീറിനെ നോക്കി നൈമ പറഞ്ഞു.....

"അവൻ പിശുക്കാനൊന്നുമല്ല ഇപ്പോൾ....മൂത്ത സഹോദരിയോട്‌ എന്തായിരുന്നു അവന്റെ സ്നേഹ പ്രകടനം.....ഞാൻ അവനെ കളിയാക്കി....

"അളിയൻ ഓർഡർ ചെയ്യാളിയ...ഇന്നാകെ ഒരു സന്തോഷം......കാശ് ഞാൻ കൊടുക്കാം....

ഞാൻ മൊബൈൽ ഫോണിൽ നിന്നും വിളിച്ചു ഫുഡ് ഓർഡർ ചെയ്തു.....എന്നിട്ടു ഞാൻ വാട്സാപ്പ് നോട്ടിഫിക്കേഷനിലേക്ക് പോയി.....

നോക്കുമ്പോൾ വൈശാഖന്റെ ഒരു മെസ്സേജ്....ഞാൻ എല്ലാവരെയും ഒന്ന് നോക്കിയിട്ടു പതുക്കെ ഓപ്പൺ ചെയ്തു...അത് ഒരു വോയിസ് മെസ്സേജ് ആണ്.....ഖത്തർ നമ്പറിൽ നിന്നും....ഞാൻ പതുക്കെ അകത്തേക്ക് കയറി.....ആ മെസ്സേജ് കേട്ട്.....

"പ്ലീസ്...ബാരി.....നീ അത് നെറ്റിൽ അപ്‌ലോഡ് ചെയ്യരുത്.....നീ എന്നെ ഇവിടെ കുടുക്കിയിടാന് പോയേക്കണത്....അതും ശരിയായില്ല.....നിന്റെ തെറ്റല്ല എന്നറിയാം.....പക്ഷെ നീ അങ്ങനെ കാണിച്ചതിന്റെ വാശിയാണ് ഞാൻ നിന്നോട് തീർത്തത്.....ഒരായിരം വട്ടം ക്ഷമ ചോദിക്കാം.....പ്ലീസ് ആ വീഡിയോ ഡിലീറ്റ് ചെയ്യണം...പ്ലീസ്.....

"എനിക്കൊന്നും മനസ്സിലായില്ല.....ഏതു വീഡിയോ....എന്ത് കുടുക്കാൻ....ഞാൻ അതിനെ കുറിച്ച് ചിന്തിക്കുന്നതെ ഇല്ലായിരുന്നു...അവനെ പൂട്ടാൻ.....പക്ഷെ ഇതെന്തെക്കോയാണ് നടക്കുന്നത്...അല്ല അവൻ എന്റെ മൊബൈലിൽ ഇങ്ങനെ ഒരു മെസ്സേജ് ഇട്ടത് എന്തിനാണ്.....ഞാൻ മറുപടി കൊടുക്കാതെ പുറത്തേക്കിറങ്ങി വന്നു.....

എന്റെ മൊബൈൽ ആരെങ്കിലും എടുത്താരുന്നോ?ഞാൻ തിരക്കി.....

"ആരെടുക്കാനാണ്....നിങ്ങളുടെ മൊബൈൽ....നൈമ പറഞ്ഞു....

"പിന്നെ എന്താണ് സംഭവിച്ചത്...ഞാൻ ആലോചിച്ചു....

"ആ മുമ്പേ റഈസിന്റെ കയ്യിലിരുന്നപ്പോൾ ഞാൻ പിടിച്ചു വാങ്ങിച്ചു വച്ചിരുന്നു....അവൻ എന്തോ ഗെയിം കളിക്കുകയായിരുന്നു.....നൈമ പറഞ്ഞു.....

ഞാൻ ഒന്നും മനസ്സിലാകാതെ ഇരുന്നു....ഒമ്പതു മണിയോടെ പാഴ്‌സൽ എത്തി.....സുനീർ പണം നൽകി....ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു....എല്ലാവരും എഴുന്നേറ്റു.....

"വയ്യാത്ത വയറും വച്ച് നീ സ്റ്റെപ് കയറണ്ടാ...ഇന്ന് നിന്റെ മുറിയിൽ ഫാരിമോൾ കിടക്കട്ടെ.....നീ ഉപ്പയുടെ

💬 Comments

View all comments