Chapter Title : അളിയൻ ആള് പുലിയാ 31 [ജി.കെ]
"ഇയ്യ് നിക്കൻഡ് ങോട്ടിരിക്ക്....ആലിയയെ നോക്കി സേട്ടു പറഞ്ഞു.....ഇയ്യ് ജയിലീന്ന് എറങ്ങി എന്നറിഞ്ഞാപ്പയ് മൊതല് അന്നേ നല്ലോണം ഒന്ന് കാണണമെന്ന് തീരുമാനിച്ചതാണ്.എന്നിട്ടു മുറുക്കാൻ ഒന്ന് ചവച്ചിട്ടു ട്രോഫിക്കകത്തേക്ക് തുപ്പി....അന്നത്തെ കൂട്ട് അന്നേ കെട്ടിപ്പിടിച്ചു കിടന്നു പണിയാനൊന്നുമല്ല കേട്ടാ....ആലിയ ശരണ്യേ നോക്കി....ആലിയ വല്ലാതായി.....
"ഒന്നും രണ്ടുമല്ല ഒന്നരക്കോടിന്റെ മൊതലാണ് ഞമ്മക്ക് പോയത് പെണ്ണെ....ഓൻ അകത്തുമായി.....അത് പോട്ടെ പുല്ല്....കേസീന്നു ഞമ്മള് ഊരി..ഓനെ ഞമ്മള് അങ്ങ് ഓർക്കും ബിട്ടു കൊടുത്തു....ഓനെ...ആ ജബ്ബാറിനെ.....കായുണ്ടെങ്കിൽ മറിയാത്ത നിയമം എന്തോന്ന് ...അല്ലേടാ ഇരുട്ടിയെ....
"അതെ മൊതലാളി....
"ജബ്ബാർ പോയപ്പം കൂടെ കൂട്ടിയതാണ് ..ഇവനെ.....ആത്മാർഥത ഉള്ളൊന്. ആണ്....ഇരുട്ടിയെ നോക്കി സേട്ടു പറഞ്ഞു....നിനക്ക് ഞമ്മടെ കൊച്ചിനെ പിടിച്ചോടാ ഇരുട്ടിയെ.....
"ഇരുട്ടി നിന്ന് തല ചൊറിഞ്ഞു...
"ഞമ്മള് ബന്ന കാര്യം കഴിഞ്ഞിട്ട് ഓള് പരിഹരിക്കും അത്....കേട്ടോടാ ഇരുട്ടിയെ....ഇരുട്ടി ചിരിച്ചുകൊണ്ട് മീശപിരിച്ചു.....
അപ്പയ് ഞമ്മള് ബന്ന കാര്യം അങ്ങോട്ട് പറയാം.....ഒരു മൂന്നു ലച്ചം ഉറുപ്പിക ഇയ്യ് പലപ്പയായി ഞമ്മന്റെ കയ്യീന്ന് ആ ബണ്ടി കാണിച്ചു ബാങ്ങീക്കാണ്....ഓർമ്മയുണ്ടോ....ആ ഹിമാറുമായിട്ടു ബന്നു.....ബണ്ടി ഇന്ന് രാബിലെപോലീസുകാർ കൊണ്ട് പോകുന്നെന്ന് ഞമ്മടെ പോലീസുകാർ പിള്ളേര് ബിളിച്ചു പറഞ്ഞു....അപ്പയ് ഞമ്മടെ കായും പോയി ബാൻടീം പോയി.....
ആലിയ ഒന്നും മിണ്ടാനാകാതെ ഇരുന്നു...ശരണ്യ അവരുടെ സംഭാഷണവും കേട്ട് ഡൈനിങ് ടേബിളിനരികിൽ നിന്ന്.....
ബണ്ടിയാണെങ്കിൽ ഞമ്മന്റെ പേരിലോട്ടു മാറ്റാനും പറ്റൂലാ....അത് മറ്റാരുടെയോ പേരിലല്ലേ.....അപ്പയ് ഞമ്മള് ഒരു കാര്യം അങ്ങട്ട് തീരുമാനിച്ചേക്കാണ്.....അന്റെ കെട്ടിയോൻ സത്തുപോയി എന്ന് ഞമ്മക്ക് അറിയാം...അപ്പയ് ഇയ്യായിരിക്കുമല്ലോ പിന്നത്തെ ഈ ബീഡിന്റെ അബകാശി.....ഇപ്പായ് ഇത്തരമൊരു ഫ്‌ളാറ്റിന് ഒരു കോടിയും എമ്പതു ലാച്ചവുമൊക്കെയാണ് സോദിക്കണത്.....അന്നേ കൊണ്ട് ഞമ്മടെ കായ് തരാൻ ഒരു മാർഗവുമില്ല എന്ന് ഞമ്മക്കറിയാം....ഇയ്യ് രാത്രി മുയുവാൻ സ്റ്റാൻഡിൽ പോയി നിന്നാലും ആ കായ് തരാൻ പറ്റൂല എന്നും ഞമ്മക്ക് അറിയാം.....ഞമ്മള് അത് കൊണ്ട് ഈ ഫ്ലാറ്റ് ഇങ്ങെടുക്കുവാ......ഞമ്മക്ക് വേണം.......അങ്ങോട്ടുമില്ല ഇങ്ങോട്ടും ഇല്ല.....നാല്പതു ലച്ചം.....അതിൽ അഞ്ചു ഞമ്മടെ പലിശ ഉൾപ്പെടെ ഞമ്മളിങ്ങെടുക്കും......ഞമ്മടെ ചെക്കൻ തായ്‌ലൻഡ് പോയിരിക്കുകയാ ..പാട്ടായയിൽ...ഓൻ ബിസിനസ്സ് മാനേജ്‌മെന്റ് പഠിക്കാൻ പോകുന്നെന്ന് പറഞ്ഞു പോകുന്നത് തടമ്പാൻ ആണെന്ന് ഞമ്മക്കറിഞ്ഞൂടാന്നാണ് ഓന്റെ വിശാരം.....ഓൻ ഉണ്ടെങ്കിൽ പേപ്പറും കുന്തവും ഒക്കെ നോക്കി പിന്നത്തേക്ക് മാറ്റി
💬 Comments
View all comments