0%

Chapter Title : അളിയൻ ആള് പുലിയാ 4 [ജി.കെ]

Author : ജി.കെ Read All Parts 3217

ഇടിയപ്പവും മുട്ടക്കറിയും റെഡിയാക്കി എന്നെ തീറ്റിച്ചു വീണ്ടും വരണമെന്ന് പറഞ്ഞു യാത്രയാക്കി.....അഞ്ചു മിനിറ്റ് യാത്ര പുന്നപ്രക്ക്.....ഞാൻ നീർകുന്നത് നിന്നും പുന്നപ്രക്ക് തിരിച്ചു......

നേരെ വീട്ടിൽ കയറി ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി നാലുപേരും ഉണ്ട്....മക്കൾ മുറ്റത്തു കളിക്കുന്നു....."സുനീറും പെണ്ണുമെന്തേ? ഞാൻ തിരക്കി....

"അവൾ ഇത്തിരി തന്റേടിയാണെന്നു തോന്നുന്നു ഇക്ക.....രാവിലെ വാപ്പിയെ ആശുപത്രിയിൽ കൊണ്ടുപോയി കഴിഞ്ഞപ്പോൾ സുനീറുമായി എന്തോ ബഹളം കേൾക്കുന്നത് കേട്ട്....പിന്നെ എനിക്ക് വീട്ടിൽ പോകണം എന്നും പറഞ്ഞു താഴേക്ക് വന്നു.....കൂടെ അവനും.....ഒരക്ഷരം മിണ്ടാതെ രാവിലെ രണ്ടു പേരും കൂടി പോയേക്കുവാ....എന്നാൽ ആ കഴുത ഒന്ന് പറഞ്ഞു മനസ്സിലാക്കണ്ടായോ....അതുമില്ല....വന്നു കയറി നാലിന്റെ അന്ന് അടിതുടങ്ങി......സുനൈന ആണ് അത് പറഞ്ഞത്.....

"ആരും അത്ര മോശക്കാരല്ലല്ലോ....നീ ഏതാണ്ട് മോശമാണോ?നീയും തന്റേടിയല്ലേ...ഞാൻ സുനൈനയെ ഒന്ന് കുത്തി.....

"ഞാൻ മൊബൈൽ ഓണാക്കി ......ഫാറൂഖിക്കയെ വിളിച്ചു....."ഐ സി യു വിൽ ആണ് മാമ..... സീ ഷോർ ഹോസ്പിറ്റലിൽ.....

"ഇക്കയുടെ ഫോണിൽ ചാർജില്ലെന്നു പറഞ്ഞിട്ട്.....നൈമ ഇടയ്ക്കു കയറി ചോദിച്ചു....

"ഞാനൊന്ന് പരുങ്ങി......അത് പിന്നെ വണ്ടിയിൽ കുത്തിയിട്ടു ...ചാർജിലാക്കി വന്നേത്...പെട്ടെന്ന് വന്ന കള്ളം ഞാൻ പറഞ്ഞു.....നിങ്ങള് വരുന്നോ ഹോസ്പിറ്റലിലോട്ട് പോകാൻ.....

"നാലുപേരും മൂളി....അങ്ങനെ പിള്ളാരെയും നാലെണ്ണത്തിനെയും കുത്തി നിറച്ചു കൊണ്ട് ഞങ്ങൾ സീ ഷോർ ഹോസ്പിറ്റലിലേക്ക് തിരിച്ചു.....

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി....മാമിയും ഷബീറും ഫാറൂഖിക്കയും ഉണ്ടായിരുന്നു......

"എങ്ങനെയുണ്ട് ഇക്കാ.....ഞാൻ തിരക്കി.....

"ആഞ്ചിയോഗ്രാം ചെയ്തു......ഇതിനു മുമ്പും ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുണ്ട്.....ഇത് രണ്ടാമത്തെയാ.....മൂന്നു ബ്ലോക്ക് ഉണ്ടെന്നാ അറിഞ്ഞത്.....മാമ ബാരിയെ തിരക്കിയിരുന്നു...ഡോക്ടറോട് ചോദിച്ചിട്ട് ഒന്ന് കയറി കണ്ടോ.....

ഞാൻ ഡോക്ടറെ കയറി കണ്ടു......ഒരു നേഴ്‌സിനോടൊപ്പം ഐ സി യു വിലോട്ടു കയറി.....ആൾ പകുതി മയക്കത്തിലാണ്.....വേദന സംഹാരി കുത്തി വെച്ചിട്ടുണ്ട്.....ആഞ്ചിയോ പ്ലാസ്റ്റി പിന്നീട് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്......ബ്ലോക്ക് അലിയിക്കാൻ എന്തോ മെഡിസിനും നൽകിയിട്ടുണ്ട് എന്ന് സിസ്റ്റർ പറഞ്ഞു...പിന്നെ അധികം സംസാരിക്കണ്ടാ എന്നും.....എന്നെ കണ്ടപ്പോൾ മാമയുടെ മുഖം എന്തോ പറയാൻ കൊതിക്കുന്നത് പോലെ....കയ്യാട്ടി വിളിച്ചു...സിസ്റ്ററോട് പുറത്തേക്കിറങ്ങി നില്ക്കാൻ പറഞ്ഞു...എന്നിട്ടു മാമ എന്റെ കയ്യിൽ പിടിച്ചു ബെഡിൽ ഇരിക്കാൻ പറഞ്ഞു.....

"എനിക്കറിയില്ല ബാരി....എന്താകുമെന്ന്.....

"മാമ വിഷമിക്കാതെ.....ഒന്നും വരില്ല......

"ഊം....സമാധാനിക്കാം.....

ഞാൻ പറയുന്ന കാര്യങ്ങൾ മറ്റാരും അറിയരുത്....നിനക്കെ ഇതിനൊരു തീരുമാനം ഉണ്ടാക്കാൻ കഴിയൂ.....ഞാൻ ഭാഗം വപ്പൊക്കെ നടത്തിയിട്ടുണ്ട്.....അതെല്ലാം വക്കീൽ സുരേന്ദ്രൻ മുഖേനയാണ്....അതെന്റെ അലമാരയിൽ ഉണ്ട്....

"ഇതൊക്കെ ഇപ്പോൾ എന്തിനാണ് മാമ പറയണത്......

"അതല്ല....നീയാണ് വിവരവും വിദ്യാഭ്യാസവും ഉള്ളവൻ.....അത് കൊണ്ടാണ്.....ഇനി മറ്റൊരു കാര്യം.....സുനീറും പെണ്ണുമുണ്ടോ വീട്ടിൽ.....

"ഇല്ല....എന്തോ കശപിശ ഉണ്ടായി പോയി എന്ന്

💬 Comments

View all comments