Chapter Title : അളിയൻ ആള് പുലിയാ 6 [ജി.കെ]
ഒരു മലയാളി എന്ന് തോന്നുന്ന ചെറുപ്പക്കാരൻ....പൊതുവെ കച്ചവടം പകൽ കുറവായതിനാൽ എല്ലാവരും അയാളെ കണ്ടു കൊണ്ട് വിഷ് ചെയ്തു....."അസ്സലാമു അലൈക്കും സാർ....
"വാ അലൈകുമുസ്സലാം.......കമോൺ മിസ്റ്റർ നവാസ്....കൂടെയുള്ള ആളുമായി മുകളിലേക്ക് പോകാൻ നേരം.....അയാൾ കണ്ടു സൂരജിനെ......"ഇധ്ലാക് അന്ത സൂരജ്....(അപ്പോൾ നീയാണല്ലേ സൂരജ്)
സൂരജിനൊന്നും മനസ്സിലായില്ല.....
"ഓ സോറി അന്ത ന്യൂ...ജദീദ് ഐ ഫൊർഗെറ്...ലേൺ അറബിക്....ഒകെ....
സൂരജ് തലയാട്ടി....അവർ നേരെ ഓഫീസ് റൂമിലേക്ക് പോയി.......
"സുനീരും ഖതാനിയും നവാസും കൂടി കോൺഫറൻസ് റൂമിൽ കയറി.....
ഖത്താനി നവാസിനെ സുനീറിനു ഇൻട്രൊഡ്യൂസ് ചെയ്തു.....(അറബിയിലാണ് അത് വായിക്കാനുള്ള സൗകര്യത്തിനു മലയാളത്തിലാക്കുന്നു)
ഇത് നവാസ്....ദുബായിയിലാണ്....ഇന്ന് എത്തിയതേ ഉള്ളൂ....നമ്മുടെ ദുബായി ബിസിനസ്സിനെകുറിച്ചു ചർച്ച ചെയ്യുവാനാണ് വന്നത്...
"ഹാലോ....ഞാൻ സുനീർ.....നാട്ടിലെവിടെയാ....സുനീർ ഷേഖ് ഹാൻഡ് നൽകികൊണ്ട് പറഞ്ഞു
"ഞാൻ എറണാകുളമായിരുന്നു....ഇപ്പോൾ കോഴിക്കോടാണ് ...
"എറണാകുളത് എവിടെ? സുനീർ ചോദിച്ചു...
"മരടിലായിരുന്നു...അവിടെയെല്ലാം വിറ്റു പെറുക്കി...കോഴിക്കോടാണ് ഇപ്പോൾ.....മൂന്നാഴ്ചയായി എറണാകുളം വിട്ടിട്ട്.....കോഴിക്കോട് സെറ്റിൽ ആയില്ല....നേരെ ദുബൈക്ക് ഒരു വിസ കിട്ടി.....ദുബായിൽ ബിസിനസ്സ് തുടങ്ങാനുള്ള ശ്രമത്തിലാണ് ഖതാനിയുമായി പരിചയപ്പെട്ടത്....
"അതെയോ...മരടിലാണ് എന്റെ മൂത്ത സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്.....
"മരടിൽ എവിടെ.....
"ഇപ്പോൾ ഫ്‌ളാറ്റിലാണ്...മരട് പള്ളിയുടെ സ്വല്പം അടുത്തായിട്ട്....ഫാറൂക്ക് എന്നാണ് അളിയന്റെ പേര്...
"നവാസ് ഒന്ന് പരുങ്ങിയോ ആ പേര് കേട്ടപ്പോൾ......തോന്നിയതാകും......
"കേട്ടിട്ടുണ്ട്....വലിയ പരിചയം പോരാ....
"ഊം...സുനീർ ന്നു മൂളി.....എങ്ങനെയാണ് ദുബായിയിൽ ബിസിനസ്സ് ഉദ്ദേശിക്കുന്നത്...സുനീർ തിരക്കി...
"മെറ്റീരിയൽസ് നിങ്ങളുടേത്....ഞാൻ ഷോപ്പും മറ്റുള്ള കാര്യങ്ങളും ഒപ്പം 20 ശതമാനം പാർട്ണർഷിപ്പും......സുനീർ ഖത്താനിയെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു...."നുരിദ് 'ആൻ നിഫാഖിർ ഫീ ദാലിക്" (നമുക്ക് ഒന്നും കൂടി ആലോചിക്കേണ്ടതുണ്ട്)
"മാഫി മുഷ്കിൽ.....ഖുദ് വഖ്ത്കെ . നവാസ് സടകുന് ഹുനാ യൗമ് അൽ 'അഹദ് (കുഴപ്പമില്ല നിനക്ക് വേണ്ട സമയമെടുത്തുകൊള്ളൂ ,നവാസ് ഞായറാഴ്ച വരെ ഇവിടെയുണ്ട്)
.ഓ.കെ മിസ്റ്റർ ഖത്താനി...
"കൈഫ് ബാബാ കുഞ്ഞി....(നിന്റെ വാപ്പ കുഞ്ഞി എങ്ങനെയിരിക്കുന്നു)
"ഖൊയ്‌സ്...ഹോസ്പിറ്റലിലാണ്....
ഏഷ് മുഷ്‌കിലാ....
"മുഷ്‌ക്കിലാത്ത ഫീ അൽസൈദാർ...(നെഞ്ചിനു പ്രശ്നമാണ്)
"വല്ലാഹ്....കുല്ലും ഷിഫാ....ഖത്താനി ഇറങ്ങി....ഒപ്പം പുതിയ ബിസിനസ്സ് സ്വപ്നങ്ങളുമായി നവാസും....
"ദുബായി ബിസിനസ്സിന്റെ നേട്ടങ്ങളെക്കുറിച്ചു പഠിക്കാൻ സുനീരും....പക്ഷെ അവന്റെ മനസ്സിൽ മറ്റൊരു പകയുണ്ടായിരുന്നു.....സൂരജ്....
"അവനെ പുകച്ചു പുറത്തു ചാടിക്കുക.....അവനെ പറഞ്ഞു
💬 Comments
View all comments