Chapter Title : അളിയൻ ആള് പുലിയാ 7 [ജി.കെ]
പറയാം....നാളെ സൂരജിനെ ഒരു എട്ടുമണിയോടെ എന്റെ അപ്പാർട്മെന്റിലേക്കു കൊണ്ടുവിടാൻ....അവിടുന്ന് നമുക്കൊരുമിച്ചു പോരാം....ആ പിന്നെ വൈകിട്ട് വരാൻ പറഞ്ഞത് ചുമ്മാതെ പറഞ്ഞതാ...ഇവിടെ പഴയതൊക്കെ മറക്കണം....കേട്ടോ.....ഇന്ന് ഞാൻ അല്പം ബിസിയാ.....
"ശരി....സുനിമോനെ....അയ്യോ...സുനീർ സാബ്....
"കുഴപ്പമില്ല....ആൾക്കാരുടെ മുന്നിൽ റെസ്‌പെക്ട് മതി...നമ്മൾ തനിച്ചാകുമ്പോൾ അത് വേണ്ടാ......ചിരിച്ചുകൊണ്ട് സൂരജിന്റെ കയ്യിൽ പിടിച്ചു കൊണ്ട് സുനീർ പറഞ്ഞു......ഇപ്പോൾ പൊയ്ക്കോ......സൂരജ് ഇറങ്ങി അവന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി......
*************************************************************************************
നൈമാ ....ഞങ്ങൾ ഇറങ്ങുകയാ......ഫാറൂക്ക് വിളിച്ചു പറഞ്ഞു.....ഇന്നാണ് ഖാദർ കുഞ്ഞിന്റെ ആഞ്ചിയോപ്ലാസ്റ്റി പത്തുമണിക്ക്.....വ്യാഴാഴ്ച ........റംലായും ഫാറൂക്കും ഇറങ്ങി.....ഷബീറിനെ ഇന്നലെ രാത്രിയിൽ അവിടെ നിർത്തിയിട്ടാണ് വന്നത്........സുനൈനയും പിള്ളാരും നയ്മയും മക്കളും പിന്നെ തന്റെ മോനെയും അവിടെ നിർത്തിയിട്ട് ഫാറൂക്ക് റംലായുമായി കാറിനരികിലേക്ക് പോയി...."പിള്ളാര് പോയിട്ട് വിളിച്ചോ....ഫാറൂക്കെ...
"വിളിച്ചു അമ്മായി.....അവര് ബാന്ഗ്ലൂർ എത്തി......മോള് ഭയങ്കര സന്തോഷത്തിലാ......അവര് അവരുടെ കോളേജിനടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു എന്നും പറഞ്ഞു...പത്തുമണിക്കവർ കോളേജിലേക്ക് പോകും.....പിന്നെ നാളെ വൈകിട്ട് തിരിക്കൂ....ഇന്ന് അഡ്മിഷനും ഒക്കെ എടുത്ത് അവൾക്കു വേണ്ട ബുക്‌സും സാധനവും ഒക്കെ വാങ്ങേണ്ടേ......രണ്ടു ദിവസത്തെ പണിയാണെന്നു അനിയൻ പറഞ്ഞു....അവൻ ഉള്ളതുകൊണ്ട് ഒന്നുമറിഞ്ഞില്ല...ഫാറൂക്ക് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു,....
"ചുമ്മാതിരി....ആൾക്കാര് നോക്കുന്നെ.....റംലാ പറഞ്ഞു....അവൻ അല്ലേലും സ്നേഹമുള്ളവനാ.....നമ്മുടെ സുനീർ എന്തെല്ലാം കാണിച്ചു...എന്നിട്ട് ഇന്നലെത്തന്നെ കണ്ടില്ലേ....അവനെയും ഹോസ്പിറ്റലിൽ കൊണ്ട് വന്നില്ലേ.....
"സുനീർ ഇന്ന് പോയി..ഇല്ലേ.....
"ഊം...അവനു എന്നോട് എന്താണെന്നറിയില്ല.....ഉപ്പയോടാണ് അറ്റാച്ച്മെന്റ്...ഉപ്പയും കൂടി തള്ളിയപ്പോൾ അവൻ വല്ലാതായി....അവൻ വരും പോകും....എന്നോട് വലിയ അടുപ്പമൊന്നും കാണിക്കാറില്ല....പടച്ചോനും അവനുമല്ലാതെ കാരണം ആർക്കറിയാം.....റംല പറഞ്ഞു....
"അതൊക്കെ മാറും അമ്മായി.....വാ...നമുക്കങ്ങോട്ടു പോകാം.....ഷബീർ ഇന്നലെ രാത്രിമുതൽ നിൽക്കുന്നതല്ലേ......
അവർ വണ്ടിയുമെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിച്ചു.......
ഹോസ്പിറ്റലിൽ എത്തിയ ഫാറൂഖ്
💬 Comments
View all comments