Chapter Title : അളിയൻ ആള് പുലിയാ 9 [ജി.കെ]
തെങ്ങേന്നു വീണു ചത്തതെന്നാ ആള്ക്കാര് കരുതിയിരിക്കുന്നത്.....അതല്ല......നിന്റെ അമ്മയിയപ്പന്റെ തൊഴികൊണ്ട് ചത്തതാണ്.....അതിനു കാരണക്കാരി നിന്റെ അമ്മായിയമ്മയും........അത് പുറം ലോകം അറിയാതിരിക്കാനാണ്...എന്നെ സഹായിച്ചു കൊണ്ടിരുന്നത്...ഞാൻ കണ്ട സത്യം പറയണമെന്ന് തോന്നിയപ്പോൾ ആ പാവം മനുഷ്യനെ വഞ്ചിച്ച നിന്റെ അമ്മായിയമ്മ എന്ന നായവഞ്ചകിയുടേതും ആ കിടക്കണ വാസു എന്ന കൂട്ടുകാരനെ ചതിച്ച മനുഷ്യനെയും ഓര്മ വരും.....അതിനാൽ മൂടി വച്ച് കഴിഞ്ഞു...ഞാൻ വേണ്ടാ എന്ന് പറഞ്ഞിട്ടും പലപ്പോഴും പണം തന്നു സഹായിച്ചു...പിന്നെ ബുദ്ധിമുട്ടു ആയിത്തുടങ്ങിയപ്പോൾ ഞാൻ പലപ്പോഴും അങ്ങോട്ട് ചെന്ന് ചോദിയ്ക്കാൻ തുടങ്ങി.....ഒരു മടിയും കൂടാതെ പലപ്പോഴും ഒരു മകളെപ്പോലെ എനിക്ക് പണവും തന്നിട്ടുണ്ട്....എന്നിട്ടാ മനുഷ്യനെക്കുറിച്ചാണല്ലോ പാപിയായ നീ പറയണത്......പോ.....ഇനി ഇവിടേയ്ക്ക് വരരുത്......
ശരണ്യേ.....ഞാൻ ....എന്ത് .....സുനീർ ശരണ്യ കാശ് വാങ്ങുന്നത് കാണാറുണ്ടെന്നു പറഞ്ഞപ്പോഴും സൂരജിന്റെ അപ്പനും അമ്മായിയും തമ്മിലുള്ള ബന്ധം പറഞ്ഞപ്പോഴും ഞാൻ വെറുതെ തെറ്റിദ്ധരിച്ചു പോയി.....ക്ഷമ ചോദിയ്ക്കാൻ പറ്റാത്ത തെറ്റാണെന്നു അറിയാം....എന്നാലും.....
അവൾ കഴുത്തു തടവിക്കൊണ്ട് പറഞ്ഞു....ഞാൻ ഇക്ക കരുതുന്ന പോലെയുള്ള ഒരു സ്ത്രീയല്ല.....അന്നേരത്തെ ദേഷ്യത്തിൽ എന്തെക്കെയോ പറഞ്ഞു...വയസ്സിനു മുതിർന്നതാണെന്നറിയാം....പക്ഷെ പെട്ടെന്നുള്ള ദേഷ്യത്തിൽ......എന്തായാലും ഇക്ക അറിഞ്ഞ സ്ഥിതിക്ക്.....ഇനി ഞാൻ ഒന്നുമോളിക്കുന്നില്ല......
അവൾ ഒരു കസേര എടുത്തു പുറത്തേക്കിട്ടു.....ഇക്ക ഇരിക്ക്....എന്തായാലും ആ മനസ്സിലെ ഭാരം ഒന്ന് കുറയട്ടെ...എന്റെ മനസ്സിലും വിങ്ങി നിൽക്കുന്ന ആ ദുഃഖം ഇക്കയും കൂടി അറിഞ്ഞാൽ അത്രയും ഭാരം കുറഞ്ഞിരിക്കുമല്ലോ....
ഞാൻ കാർമൽ പോളിടെക്ക്നിക്കിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ എടുത്തിട്ട് ഓട്ടോകാഡ് പഠിക്കാൻ പോകുന്ന സമയത്താണ് പട്ടാളത്തിലുള്ള എന്റെ അണ്ണൻ ശരത്തിന്റെ കല്യാണം നിശ്ചയിച്ചത്.....അന്ന് വീട്ടിൽ പെയിന്റ് പണിക്കുവന്ന ആ ചെറുപ്പക്കാരനിൽ എന്റെ മനസ്സുടക്കി......സൂരജ്.....അയാളെ കുറിച്ച് ഞാൻ കൂടുതൽ ഒന്നുമന്വേഷിച്ചില്ല....പക്ഷെ ആ നിഷ്കളങ്കമായ ചിരി.....അതിൽ ഞാൻ വീണുപോയി......പിന്നീടാണ് അരിഞ്ഞത്...സൂരജ് ഞങ്ങളെക്കാളും താഴ്ന്ന ജാതിക്കാരനാണെന്നും പുള്ളിക്കാരൻ പതതാം തരാം വരെ പഠിച്ചിട്ടുള്ളൂ എന്നും.....പക്ഷെ അതിനോടകം ഞങ്ങളുടെ മനസ്സ് തമ്മിൽ അടുത്ത് കഴിഞ്ഞിരുന്നു......ജ്യേഷ്ഠന്റെ കല്യാണം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ ക്ലസ്സിനെനും പറഞ്ഞു ആരുമറിയാതെ ഇറങ്ങി വന്നു.....സൂരജിന്റെ കുറെ സുഹൃത്തുക്കളുടെ സഹായത്താൽ കല്യാണവും കഴിഞ്ഞു....ഏറെ പുകിലുകൾ ഒക്കെ ഉണ്ടായ വിവാഹം.....വന്നു കയറിയപ്പോൾ സ്വീകരിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ......സൂരജിന്റെ അച്ഛൻ മാത്രം......അദ്ദേഹത്തിന് തെങ്ങു
💬 Comments
View all comments